അയാള്‍ പറഞ്ഞ അവസാനത്തെ വാക്കുകള്‍ എന്റെ മനസ്സിൽ ശെരിക്കും കൊണ്ടു. പക്ഷേ ഹരി ചേട്ടൻ പറഞ്ഞതും ശരിയാണ് — ഞാൻ ക്രൂരനാണ്.
“സർ, നാട്ടില്‍ മറിയയുടെ വീട് പണി നടക്കുന്നത് നിങ്ങള്‍ക്കും അറിയാം. അവള്‍ക്കും ഭർത്താവിനും ലഭിക്കുന്ന സാലറിയെല്ലാം അതിലേക്ക് ചിലവാകുന്നു എന്ന പറഞ്ഞത്. അതുകൊണ്ട് ആ പാവത്തിന്‍റെ സാലറിൽ ഒന്നും കുറയ്കരുത് എന്നാണ് എന്റെ അഭ്യര്‍ത്ഥന.” അതും പറഞ്ഞ് ഹരി ചേട്ടൻ മെല്ലെ എഴുനേറ്റ് ഇറങ്ങി പോയി.
അയാൾ പോയതും എന്റെ തലയും താങ്ങി ഞാൻ ഇരുന്നു. എല്ലാവർക്കും ഞാൻ തെറ്റുകാരനും, ക്രൂരനും, ദ്രോഹിയും, അലവലാതിയും ആണ്…. ചിലപ്പോള്‍ ഈ ലിസ്റ്റിലെ എണ്ണം ഇനിയും കൂടിയേക്കും.
എന്തുതന്നെയായാലും മറിയയുടെ വീട് പണി മുടങ്ങില്ല. കാരണം, ശേഷിച്ച വീട് പണി പൂര്‍ത്തിയാക്കാൻ വേണമായിരുന്നു അൻമ്പത്തി അയ്യായിരം ദിർഹംസ്, അതായത് പന്ത്രണ്ട് ലക്ഷം രൂപ, കഴിഞ്ഞ ആഴ്ചയാണ് മറിയ അഡ്വാന്‍സ് ആയി ചോദിച്ച് വാങ്ങിയിരുന്നത്. മാസ ശമ്പളത്തില്‍ രണ്ടായിരം ദിർഹംസ് പിടിത്തം കഴിഞ്ഞുള്ള ബാക്കി സാലറി അവള്‍ക്ക് കൊടുത്താൽ മതി എന്ന നിബന്ധനയില്‍.
എന്തായാലും മറ്റെല്ലാ കാര്യങ്ങളേയും എന്റെ മനസ്സിന്റെ ഒരു മൂലയില്‍ ഒതുക്കി നിർത്തി കൊണ്ട് ഓഫീസ് കാര്യങ്ങളില്‍ ഞാൻ മുഴുകി. കുറെ കോളും മെസേജും വന്നെങ്കിലും അതൊന്നും ഞാൻ നോക്കിയില്ല.
ബ്ലാക്ക് കോഫീയോടുള്ള എന്റെ ഇഷ്ട്ടം അറിയാവുന്നത് കൊണ്ട് ഇടയ്ക്കിടെ റാം ബ്ലാക്ക് കോഫീയുമായി എന്റെ ഓഫീസിൽ വന്നുപോയി.
അവസാനം എന്റെ ജോലിയെല്ലാം പൂര്‍ത്തിയാക്കിയ ശേഷം ഓഫീസിൽ നിന്നു ഞാൻ ഇറങ്ങി, സമയം രണ്ട് മണി കഴിഞ്ഞിരുന്നു.
അതിന് ശേഷമാണ് എന്റെ മൊബൈലില്‍ വന്നിരുന്ന കോളുകളും മെസേജും ഞാൻ നോക്കിയത്.
വാട്സാപ്പിൽ നെഷിധ കുറെ ഫോട്ടോസ് അയച്ചിരുന്നു, ടുർ പോകുന്ന വണ്ടിക്കകത് വച്ച് കൂട്ടുകാരോടൊപ്പം എടുത്തത് ആയിരുന്നു.
നെഷിധയുടെ സന്തോഷം കവിഞ്ഞൊഴുകുന്ന മുഖം എന്നെയും ഉത്സാഹപെടുത്തി.
*എൻജോയ് ദ ടൂർ* എന്നൊരു മെസേജ് അയച്ചതും പത്തോളം ഹാർട്ട്സ് മറുപടിയായി വന്നു.
♥️❤️❤️
സഹോദര അടുത്ത പാർട്ട് പോസ്റ്റ് ചെയ്യൂ…
കൊറേ നാൾ കൂടി നല്ല ഒരു കഥ വായിച്ചിട്ട് ബാക്കി ഇല്ലെന്നു വെച്ചാൽ നല്ല കഷ്ടം ആണ്…
അടുത്ത part വന്നിട്ടുണ്ട് bro
Adutha part
Please bro next Part
Which day
ഇപ്പൊ ഞാൻ submit ചെയ്തിട്ടുണ്ട്.
എന്നിട്ടും കിട്ടീല്ല
ഞാൻ submit ചെയ്തിട്ടുണ്ട്. ഇനി സൈറ്റ് admin ന്റെ കൈയിലാണ്.
Then Write the 5th part mahn. Can’t wait for it.Nice story and nice narration