അപ്പോഴാണ് വെറും ടവൽ മാത്രം ഉടുത്തു നിൽക്കുന്ന കാര്യം പോലും ഞാൻ ഓര്‍ത്തത്.
“അയ്യേ..!” എന്നും പറഞ്ഞ് ഞാൻ അകത്തേക്കോടി.
റൂമിൽ പോയി ഒരു ടീഷർട്ടും ജീൻസും ഇട്ടോണ്ട് ഹാളിലേക്ക് ഞാൻ വന്നു.
അപ്പോൾ, രാത്രി ഞങ്ങൾ അടികൂടിയ അതേ കസേരയില്‍ അഞ്ചന ചേച്ചി ഇരിക്കുന്നത് കണ്ടതും എന്തുകൊണ്ടോ എന്റെ അരയ്ക്ക് താഴെ ഒരു തരിപ്പുണ്ടായി.
ചേച്ചി കൊണ്ടുവന്ന ഹോട് ബോക്സും പാർസലും ഞാൻ ഡൈനിംഗ് ടേബിളായി ഉപയോഗിക്കുന്ന മേശപുറത്ത് വച്ചിട്ടുണ്ടായിരുന്നു.
“നിന്റെ വിലാവ് ഭാഗത്തും നിന്റെ മുതുകത്തും കണ്ട ആ പാടുകള്‍…., അത് നെഷിധയെ കാളയുടെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചപ്പോൾ കിട്ടിയതല്ലേ?” ചെകുത്താനെ കണ്ട മുഖഭാവത്തോടെയാണ് അഞ്ചന ചേച്ചി അത് ചോദിച്ചത്.
ആണെന്ന് ഞാൻ തലയാട്ടി.
“ആ സംഭവത്തെ കുറിച്ച് നെഷിധ എന്നോട് വിശദമായി പറഞ്ഞിരുന്നു. ആ സംഭവം ഞാൻ നേരിട്ട് കണ്ടത് പോലെയാണ് ഇപ്പോഴും എന്റെ മനസ്സിൽ.” ചേച്ചി ഭയന്ന മട്ടില്‍ പറഞ്ഞു.
ചേച്ചിയുടെ ഭയന്ന ഭാവം കണ്ടതും എന്റെ മനസ്സില്‍ പെട്ടന്ന് നെഷിധയുടെ അന്നത്തെ ആ പേടിച്ച് വിറച്ച മുഖം തെളിഞ്ഞു. ഒപ്പം ആ സംഭവം എന്റെ മനസ്സിലൂടെ കടന്നുപോയി.
അന്ന് എന്റെ ഇരട്ട സഹോദരങ്ങൾക്ക് എട്ട് വയസ്സായിരുന്നു. ഞങ്ങളുടെ പറമ്പില്‍ അവർ കളിച്ചു കൊണ്ടിരുന്ന സമയം, അവരുടെ കരച്ചില്‍ കേട്ടാണ് ഞാനും അമ്മയും ഓടിപ്പോയി നോക്കിയത്.
എവിടെനിന്നോ കെട്ടും പൊട്ടിച്ച് എന്റെ സഹോദരങ്ങൾക്ക് നേരെ പാഞ്ഞടുക്കുന്ന കാളയെ ആണ് അമ്മയും ഞാനും കണ്ടത്.
എന്റെ അനുജന്‍ ഓടി അടുത്തള്ള കശുമാവിന്‍റെ താഴ്ന്നു കിടന്ന കൊമ്പിൽ തൂങ്ങി മുകളില്‍ കേറി. അവന്‍ എന്റെ അനുജത്തിയെയും മരത്തിൽ കേറാന്‍ വിളിച്ചു കരയുന്നുണ്ടായിരുന്നു. പക്ഷേ നെഷിധയ്ക്ക് ഭയന്നു വിറച്ച് നില്‍ക്കാനേ കഴിഞ്ഞുള്ളു.
ഞാൻ വിളിച്ച് കരഞ്ഞു കൊണ്ട് അവള്‍ക്ക് നേരെ ഓടി. അമ്മയും നിലവിളിച്ച് കരയുന്നുണ്ടായിരുന്നു.
ഓടിച്ചെന്ന് നെഷിധയെ വാരി എടുത്തുകൊണ്ട് ഓടും മുന്നേ കാള എന്റെ വിലാവിൽ കുത്തി കുടഞ്ഞു. കരഞ്ഞു കൊണ്ട് ഞാൻ തെറിച്ചു വീണെങ്കിലും നെഷിധയെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് വച്ചിരുന്നു. ഞാൻ കരയുന്നത് കേട്ട് അവളും കരയാന്‍ തുടങ്ങി.
♥️
കൊള്ളാം സൂപ്പർ. തുടരുക ⭐⭐⭐
❤️❤️