അവൾ നടക്കുമ്പോൾ നനഞ്ഞ മുടിയിഴകളിൽ നിന്നും വെള്ളത്തുള്ളികൾ അവളുടെ മുതുകിലൂടെയും മുലയിടുക്കിലൂടെയും ഒലിച്ചിറങ്ങി.
കിച്ചണിലെ ഇരുട്ടിലേക്ക് അവൾ പ്രവേശിച്ചു.
മോട്ടോർ സ്വിച്ച് ഇരിക്കുന ഭാഗത്തേക്ക് കൈ നീട്ടുമ്പോൾ, പിന്നിലെ ജനാലയ്ക്കൽ മിന്നലിൽ ഒരു നിഴൽ കണ്ടതുപോലെ അവൾക്ക് തോന്നി.
മീരയുടെ ശ്വാസം നിലച്ചുപോയി. പെട്ടെന്നു എവിടേനിന്നോ ഒരു ദേഷ്യവും കലിപ്പും മീരയിൽ നിറഞ്ഞു..
“ഈ ദേവകി അമ്മ… ഗ്രിൽ പൂട്ട് വച്ച് ലോക്ക് ചെയ്യാതെ വെറുതെ കുറ്റിയും ഇട്ടു പോയേക്കുവാ.. ”
അവൾ ദേഷ്യത്തോടെ ആ വർക്ക് ഏരിയ യിൽ ഉള്ള ഗ്രിൽ പൂട്ട് വച്ച് അടച്ചു അകത്തേക്ക് നീങ്ങി..
മോട്ടോർ സ്വിച്ചിന് മുകളിൽ അവളുടെ വിരലുകൾ തൊട്ടു. അടുക്കളയിലെ ആ ഇരുളടഞ്ഞ മൂലയിൽ മോട്ടോർ സ്വിച്ച് അമർത്തിയതും ഒരു ചെറിയ മൂളലോടെ വെള്ളം ടാങ്കിലേക്ക് ഇരച്ചു കയറാൻ തുടങ്ങി.
ടാങ്ക് നിറയാൻ ചുരുങ്ങിയത് ഒരു അഞ്ചു പത്തു മിനിറ്റെങ്കിലും എടുക്കും.
ഈ നനഞ്ഞ വേഷത്തിൽ ഇനിയും ബാത്റൂമിൽ പോയി തിരിച്ചുവരാൻ വയ്യാത്തതുകൊണ്ട് അവൾ അടുക്കളയിലെ ജനാലയ്ക്കൽ തന്നെ നിന്നു.
പുറത്ത് പെട്ടെന്ന് എത്തിയ ഇടവപ്പാതി ആർത്തലച്ചു പെയ്യുകയാണ്.
മിന്നൽപിണരുകൾ ഇടയ്ക്കിടെ ആകാശത്തെ കീറിമുറിക്കുന്നു.
ആ വെളിച്ചത്തിൽ മുറ്റത്തെ മാവിൻകൊമ്പുകൾ കാറ്റിലാടുന്നത് ഭയാനകമായ രൂപങ്ങൾ പോലെ അവൾക്ക് തോന്നി.
നനഞ്ഞൊട്ടിയ തോർത്തുമുണ്ടിനുള്ളിൽ അവളുടെ ശരീരം തണുത്തു വിറയ്ക്കുന്നുണ്ടായിരുന്നു.
