അവൻ പതുക്കെ ചോദിച്ചു. ആ ശബ്ദത്തിലെ ഗാംഭീര്യം മീരയെ തളർത്തി.
അവൻ അവളുടെ അടുത്തേക്ക് സാവധാനം നടന്നു വന്നു. മീര ഭിത്തിയോട് ചേർന്നു നിന്നു.
അവൻ തന്റെ ഒരു കൈ അവളുടെ തലയ്ക്ക് അരികിലായി ഭിത്തിയിൽ കുത്തി.
അവന്റെ ശരീരത്തിൽ നിന്നും ആ പരിചിതമായ സ്പ്രേയുടെയും മഴയുടെയും മണം മീര അനുഭവിച്ചു.
”പോലീസിനോട് നീ എന്ത് പറയും മീരേ നീ?!!
അഞ്ചു വർഷം മുൻപ് മരിച്ചുപോയ നിന്റെ ഭർത്താവ് തിരിച്ചുവന്നു എന്നോ?!!
അതോ, നിന്റെ ബെഡ്റൂമിൽ നിന്റെ വസ്ത്രങ്ങൾക്കിടയിൽ ഇരിക്കുന്ന എന്നെ അവർക്ക് കാട്ടിക്കൊടുക്കുമോ നീ?
പോലീസുകാർ വരുമ്പോൾ ഞാൻ ഇവിടെ ഉണ്ടാവില്ലെന്ന് നിനക്കറിയില്ലേ?!!”
അവൻ തന്റെ മറുകൈ കൊണ്ട് മീരയുടെ തലയിലെ തോർത്ത് പതുക്കെ അഴിച്ചുമാറ്റി.
നനഞ്ഞ മുടിയിഴകൾ അവളുടെ തോളിലേക്ക് വീണു.അവൾ എന്ത് ചെയ്യണം എന്നറിയാതെ തറച്ചുനിന്നു.
”നിന്റെ ഈ ദേഷ്യം… അത് പണ്ടേ എനിക്ക് വലിയ ഇഷ്ടമാണ്. നീ പോലീസിനെ വിളിക്കില്ല മീരേ… കാരണം, നിന്റെ ഹൃദയത്തിന് അറിയാം ഞാൻ ആരാണെന്ന്.”
അവൻ അവളുടെ കഴുത്തിലെ ആ നനഞ്ഞ ഭാഗത്തേക്ക് മുഖമടുപ്പിച്ചു.
മീരയുടെ ശരീരം ആ സ്പർശനത്തിന് കീഴ്പ്പെടാൻ വെമ്പുന്നത് പോലെ വിറച്ചു.
”നിന്റെ മാക്സി ആകെ നനഞ്ഞിരിക്കുന്നു മീരേ… പനി പിടിക്കും. ഇത് മാറ്റി നല്ലൊരു സാരി ഉടുക്ക്.”
അവൻ മീരയുടെ അരികിലേക്ക് ഒരടി കൂടി അടുത്തുവെച്ചു.
