ഇടവപ്പാതിയിലെ വിരുന്നുകാരൻ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 61

​മീര ഞെട്ടിപ്പിടഞ്ഞ് കണ്ണ് തുറന്നു.

“അയ്യോ… അമ്മ! അമ്മ ഉണർന്നു!”

​അവളിലെ വികാരങ്ങളെല്ലാം ഭയത്തിലേക്ക് വഴിമാറി.

ആ നിമിഷം തന്നെ അവൾ അയാളെ തന്നിൽ നിന്നും ബലമായി തള്ളിമാറ്റി.

ബെഡിൽ തന്റെ ശരീരത്തിൽ നിന്നും വലിഞ്ഞുമാറിയ മാക്സി നേരെയുടുത്തു ശരീരത്തിലേക്ക് പുതച്ച് അവൾ വേഗം എഴുന്നേറ്റു.

​അയാൾ ഒരു നിഗൂഢമായ പുഞ്ചിരിയോടെ ബെഡിൽ നിന്നും എഴുന്നേറ്റു.

യാതൊരു വെപ്രാളവുമില്ലാതെ അയാൾ തന്റെ വസ്ത്രങ്ങൾ ശരിയാക്കി.

 

​അയാൾ പതുക്കെ ജനാലയ്ക്കലേക്ക് നടന്നു. പുറത്ത് മഴ അപ്പോഴും തോർന്നിരുന്നില്ല.

​”അമ്മ വിളിക്കുന്നു… നീ ചെല്ല്. ഞാൻ നിന്റെ നിഴലായി ഇന്നും ഇവിടെയുണ്ടാകും.”

​അവൻ ആ ഇരുട്ടിലേക്ക് മറഞ്ഞു. മീര വേഗം മുടി ഒതുക്കിക്കെട്ടി, വിയർപ്പും വികാരങ്ങളും തുടച്ചുമാറ്റി അമ്മയുടെ മുറിയിലേക്ക് ഓടി. അവളുടെ ഹൃദയം അപ്പോഴും പടപടാ ഇടിക്കുകയായിരുന്നു.

അമ്മയുടെ മുറിയിലേക്ക് കയറുമ്പോൾ മീരയുടെ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. എന്നാലും മുഖത്ത് ഒരു കൃത്രിമ ശാന്തത വരുത്തിയാണ് അവൾ അമ്മയുടെ അരികിലെത്തിയത്. എന്നാൽ, അമ്മയുടെ വാക്കുകൾ കേട്ടതും മീരയുടെ ലോകം ഒരു നിമിഷം നിശ്ചലമായി.

​”ആ… മീരേ… സന്ദീപ് വന്നു. ഞാൻ കണ്ടു… നേരത്തെ…”

​മീരയുടെ ഉള്ളിലൊന്ന് പിടഞ്ഞു. ശ്വാസം തൊണ്ടയിൽ കുടുങ്ങി.

താൻ കുളിക്കാൻ പോയ നേരത്തോ, അതോ അതിനുമുമ്പോ സന്ദീപ് അമ്മയുടെ മുറിയിലും വന്നിട്ടുണ്ടാകുമോ?

അയാൾക്ക് ഈ വീടിന്റെ എല്ലാ വഴികളും അറിയാമായിരുന്നു.

അമ്മയുടെ അരികിൽ വന്ന് അയാൾ എന്ത് പറഞ്ഞു കാണും?

Leave a Reply

Your email address will not be published. Required fields are marked *