പ്രണയ സാഫല്യം 3 [ഏകൻ] 40

 

അവിടെയുള്ള സെക്യൂരിറ്റിയെ ചൂണ്ടി കാണിച്ചാണ് എലിസബത്ത് സഞ്ജുവിനോട് അങ്ങനെ ചോദിച്ചത്.

 

 

സഞ്ജു ഇനി എന്ത് പറയും എന്ന് ആലോചിച്ചു. വന്നു ഇറങ്ങിയ ഉടനെ പറഞ്ഞതൊക്കെ ഇത്തിരി കൂടിപ്പോയി എന്നാ തോന്നുന്നത്. അവളുടെ മമ്മ മോർഡേൺ ആണ് മദാമ്മയെ പോലെ ആണ് അതുകൊണ്ട് അങ്ങനെ വേണം പോകാൻ. അങ്ങനെ അഭിനയിക്കണം എന്നൊക്കെ പറഞ്ഞത് കൊണ്ടാ.. ഇനി വേറെ വഴിയില്ല. വരുന്നത് വരട്ടെ എന്ന് തീരുമാനിച്ചുകൊണ്ട് സഞ്ജു പറഞ്ഞു.

 

 

“അതിനെന്താ ഡിയർ.. ഞാൻ ഇവിടെ വന്നു ഇറങ്ങിയത് മുതൽ നമ്മൾ ഫ്രണ്ട് ആയി. അതുകൊണ്ട് ഈ സുന്ദരിയുടെ ബോയ് ഫ്രണ്ട് ആണ് ഞാൻ എന്ന് പറയുന്നതിൽ എനിക്ക് സന്തോഷം ആണ്. ആന്റിക്ക് ഇഷ്ടം ഉള്ളത് പറഞ്ഞോളൂ. നമ്മൾ ലവ് ബേർഡ്സ് ആണെന്നോ അതോ ആന്റിയുടെ കാമുകൻ ആണ് ഞാൻ എന്നോ എന്ത് വേണമെങ്കിലും പറഞ്ഞോളൂ. എനിക്ക് ഒരു പ്രശ്നവും ഇല്ല. ”

 

“എന്നാൽ ഞാൻ സഞ്ജു എന്റെ കാമുകൻ ആണെന്ന് പറയാം. അതാകുമ്പോൾ നമുക്ക് ഫ്രീയായി ഇവിടെ മുഴുവനും നടക്കാലോ..”

 

അങ്ങനെ പറഞ്ഞു ചിരിച്ചുകൊണ്ട് എലിസബത്ത് സെക്യൂരിറ്റി ഗാർഡിന്റെ അടുത്ത് കൊണ്ട് പോയി ബുള്ളറ്റ് നിർത്തിയ ശേഷം അയാൾക്ക് സഞ്ജുവിനെ പരിചയപ്പെടുത്തി.

 

“ഇത് സഞ്ജു. എന്റെ ബോയ് ഫ്രണ്ട് ആണ്. സഞ്ജു ഇനി ഇവിടെ എന്റെ കൂടെയാണ് താമസിക്കാൻ പോകുന്നത്. ”

 

എലിസബത്ത് പറഞ്ഞത് കേട്ട് സെക്യൂരിറ്റി സഞ്ജുവിനെ നോക്കി ചിരിച്ചു. അങ്ങനെ പറഞ്ഞശേഷം എലിസബത്ത് ബുള്ളറ്റ് മുന്നോട്ട് എടുത്തു . പിന്നെ ഫ്ലാറ്റിന്റെ തൊട്ടുമുന്നിൽ ആയി കൊണ്ടുപോയി നിർത്തി. എന്നിട്ട് സഞ്ജുവിനോട് പറഞ്ഞു.

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

2 Comments

Add a Comment
  1. ഒറ്റപ്പെട്ടവൻ

    നിങ്ങളുടെ കഥ വായിക്കണം എന്ന് ഉണ്ട്…. ഇത് എന്തായാലും വായിച്ചു അഭിപ്രായം പറയും… 😌

  2. ഒരു വറൈറ്റി കഥ
    ഇഷ്ടപ്പെട്ടു 😍

Leave a Reply

Your email address will not be published. Required fields are marked *