**** ഈശ്വരാ ഇവർക്കൊക്കെ എന്നോട് ഇത്രേം സ്നേഹോ…. അതിന്മാത്രം എന്ത് പുണ്യമാണാവോ മുൻജന്മത്തിൽ ഈ പാപി ചെയ്ത്……ഓ്…“”” എന്ന് മനസിൽ ഉരിയാടുന്നതിന്നെപ്പം
ആളുകളെ കണ്ട് പുളകിതനായ ഞാൻ മെർസലിലെ വിജയ് അണ്ണൻ്റെ സ്റ്റൈലിൽ കൈക്കൾ ക്രോസായി മുകളിലോട്ട് ഉയർത്തി അവർക്ക് നേരെ ഒന്നുല്യ മക്കളേ അണ്ണൻ ഒക്കെയാണെന്ന മട്ടിൽ അവരെ കാണിക്കാൻ സിഗ്നൽ കൊടുത്തു……….(With mersal bgm background)
ഡാ മെണ്ണയ്….. നീയെന്താടാ അവരെ നോക്കി സീലിങ്ങിൻ്റെ അളവെടുകാണോ… “””””….. ഒന്ന് രസം പിടിച് വന്നതും എന്നെ നോക്കി ഒരു ചൊടിയോടെ വിഷ്ണു പറഞ്ഞതും ഞാനവനെ പുച്ഛത്തോടെ നോക്കി തള്ളി…
പിന്നെ ഇവനൊക്കെ അസൂയ കാണില്ലേ.. മ്മ്മു……. അവനെക്കൊണ്ട് പറ്റുവേ… ഇത്രേം പെവർ…. ഇവനൊന്നും മുക്കിയാ പോലും നടക്കൂല്ല…….
ഇഞ്ച് നോക്കടാ എൻ്റെ ഡൈ ഹാർഡ് കൂട്ടങ്ങളെ..….. “”””””…. അവനെ നോക്കി പുച്ഛിച്ചു തള്ളികൊണ്ട് ഞാൻ മൊഴിഞ്ഞു…
ഫാ!!!!!!! … ഒലക്കയാണ്….…. അവന്മാരെ നോക്കി ബാക്കിയുള്ള ഉള്ള തല്ലൂടി മേടിക്കാണ്ട് വരാൻ നോക്ക് പന്നി…””””””……..
തല്ലാനോ എന്തിന്??????!!!!!!”””””””…. അവനെ നോക്കി ആശ്ചര്യത്തോടെ ഞാൻ ചോദിച്ചോയി…. അല്ല പിന്നെ ചോദിക്കണ്ടെ…. ചുമ്മാ ഒരാളെ കേറി തല്ലാണ് വച്ചാ… ഇതെന്താ വെള്ളരിക്കാ പട്ടണാ…. ഇവിടെ ചോദിക്കാനും പറയാനെന്നും ആരുമില്ലേ……
