“for orthographic research maintenance using logical arrangement706/13 .ഇതാണ് മെസ്സേജ് “
അരവി പറഞ്ഞു. എന്റെ കണ്ണുകൾ ഒന്നു കുറുകി ഇതല്ലേ എനിക്ക് മെയിൽ വന്നത്.
എന്റെ ഫോൺ ശബ്ദിച്ചു. ജോണ്ടിയായിരുന്നു.
” ചേച്ചീ ഒന്ന് പെട്ടന്ന് പെരുമ്പാവൂരിൽ വരണം “
“ജോണ്ടീ…. എന്താ കാര്യം?”
“എനിക്കത്യാവശ്യമായി കാണണം അരവിയേട്ടൻ അറിയരുത് ഈ വരവ്. ചേച്ചി മറ്റാരോടും പറയാതെ വേണം വരാൻ.നമ്മൾ പ്രതീക്ഷിക്കാത്ത ഒരു ശത്രു നമുക്കൊപ്പമുണ്ട്. “
എന്റെ തൊട്ടടുത്തിരിക്കുന്ന അരവിയേയും പിൻസീറ്റിലെ അലോഷിയേയും ഡ്രൈവിംഗിൽ മാത്രം ശ്രദ്ധിക്കുന്ന പ്രശാന്തിനേയും ഞാൻ മാറി മാറി നോക്കി.
എന്നിട്ട് ജോണ്ടിയ്ക്ക് മെസ്സേജയച്ച ശേഷം ഞാനത് ഡിലീറ്റ് ചെയ്തു”
എനിക്കെന്തോ ഭയം തോന്നിത്തുടങ്ങിയിരുന്നു.
” പ്രശാന്ത് ഏതെങ്കിലും ഹോട്ടലിനു മുന്നിൽ വണ്ടി നിർത്തണം വിശപ്പുണ്ട്. രാവിലെ മുതൽ ഒന്നും കഴിച്ചില്ല “
അലോഷ്യസിന്റെ നിർദ്ദേശപ്രകാരം ഒരു ഹോട്ടലിൽ കയറി ഓരോ ചായയും മസാലദോശയും കഴിച്ചിറങ്ങി.
“സർ ഇനി എവിടേക്കാ ?”
പ്രശാന്ത്.
” കടവന്ത്ര ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ “
അരവിയുടെ മുഖത്തേക്ക് നോക്കിയാണ് അലോഷ്യസ് പറഞ്ഞത്. ആ മുഖത്ത് ചെറിയൊരങ്കലാപ്പ് ഞാൻ കണ്ടു.
വീണ്ടും കാറിലേക്ക് .കാർ നീങ്ങി ആശുപത്രി ഗേറ്റ് കടന്ന് പാർക്കിംഗിൽ വണ്ടി നിർത്തി.
“വേദാ നിന്റെ ബാഗ് “
അലോഷ്യസ് എന്റെ ബാഗ് നീട്ടി. ഞാനതിൽ നിന്നും ഫോണെടുത്ത് പോക്കറ്റിൽ വെച്ചു
തിരക്കിട്ടു പോകുന്ന രോഗികളുടേയും കൂടെ വന്നവരുടേയും ശ്രദ്ധ പതിയാതെ അലോഷിക്കൊപ്പം ഞങ്ങളും ഇറങ്ങി. അലോഷി പ്രശാന്തിനെ കണ്ണുകൊണ്ടെന്തോ നിർദ്ദേശം നൽകി.
പ്രശാന്ത് എന്നെയും അരവിയേയും കൂട്ടി ഹോസ്പിറ്റലിലേക്ക് നടന്നു.പിന്നെ ഞങ്ങളെ അവിടെയുള്ള ഇരിപ്പിടത്തിൽ ഇരുത്തി പ്രശാന്ത് റിസപ്ഷനിലേക്ക് നടന്നു എങ്കിലും ഇടയ്ക്കിടെ അരവിയെ നോക്കുന്നുണ്ടായിരുന്നു.പിന്നെ കുനിഞ്ഞ് റിസപ്ഷനിലിരിക്കുന്ന സിസ്റ്ററിനോടെന്തോ പറഞ്ഞു. പിന്നീട് ഇരിപ്പിടത്തിൽ എനിക്കടുത്തായി വന്നിരുന്നു. ആരും ഒന്നും സംസാരിച്ചില്ല ഞാനപ്പോൾ എനിക്കു വന്ന മെയിലിന്റെ ചുരുളഴിക്കാൻ നോക്കുകയായിരുന്നു.
for orthographic research maintenance using logical arrangement ഒരു ഐഡിയയും കിട്ടുന്നില്ല.
“സർ “
റിസപ്ഷനിലെ സിസ്റ്ററുടെ വിളിയിൽ പ്രശാന്ത് എഴുന്നേറ്റ് പോയി. അവിടെ മറ്റൊരു സിസ്റ്റർ കൂടി ഉണ്ടായിരുന്നു.അവർ ഞങ്ങളിരിക്കുന്ന ഭാഗത്തേയ്ക്ക് എത്തി നോക്കി. പിന്നീട് എന്തൊക്കെയോ സംസാരിച്ചു. തുടർന്ന് വലതു വശത്തെ കോറിഡോറിനേരെ വിരൽ ചൂണ്ടി.
എഴുന്നേറ്റ് ചെല്ലാൻ പ്രശാന്ത് കൈ കൊണ്ടാഗ്യം കാണിച്ചപ്പോൾ ഞങ്ങളും പിന്നാലെ ചെന്നു. മുകളിലേക്കുള്ള സ്‌റ്റെപ്പു കയറി ഞങ്ങൾ മൂന്നാം നിലയിലെത്തി.
” 47…..”
എതിരെ വന്ന സിസ്റ്ററിനോട് പ്രശാന്ത് തിരക്കി.
“വലതുവശത്ത് മൂന്നാമത്തേത്”
kidu
Wow…. plichadukki…
Nice story..chila page rept vannittundu..so admin plzchek