അജ്ഞാതന്‍റെ കത്ത് 6 206

ഞാൻ പിന്നെയും ചില സംശയങ്ങളുമായി തഞ്ചി. അലോഷ്യസിന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി.
എന്റെ സംശയങ്ങൾ അദ്ദേഹത്തിനു മനസിലായെന്നു തോന്നി.

“നിന്നെ ഫോളോ ചെയ്ത കാറിനെ ഫോളോ ചെയ്ത് ഞങ്ങളല്ലാതെ മറ്റൊരു വാഹനം കൂടി ഉണ്ടായിരുന്നു. ഒരു ട്രാവലർ അത് തൃപ്പുണിത്തുറ മുതൽ അവർക്കു പിന്നാലെയുണ്ടായിരുന്നു. നിങ്ങൾ വയലിലേക്കിറങ്ങിയപ്പോൾ ട്രാവലറിൽ ഉണ്ടായിരുന്ന യഥാർത്ഥ കൊലപാതകിക്ക് ഇതൊരു ട്രാപ്പ് ആണെന്ന കാര്യം മനസിലായിക്കാണും. വൈറ്റ്സ്ക്കോഡ കത്തിച്ചത് ചിലപ്പോൾ മുന്നേഫിറ്റു ചെയ്ത ബോംബിനാലാവാം. അല്ലെങ്കിൽ വാഹനം കടന്നു പോകുമ്പോൾ എറിഞ്ഞതുമാകാം. കാറിൽ നിന്നും അവരാരും നിനക്കും പ്രശാന്തിനും അടുത്തെത്താതിരിക്കാനാണ് ആ അപകടം കൊലയാളി ക്രിയേറ്റ് ചെയ്തത്. . പക്ഷേ കാറിലിരുന്നവർ അതിനും മുന്നേ ഇറങ്ങിയിരുന്നു.എന്റെ കാഴ്ചശരിയാണെങ്കിൽ ആ ട്രാവലറിൽ ഒരു സ്ത്രീയാണുണ്ടായിരുന്നത്. “

“സർ നമുക്ക് മുരുകേശൻ വഴി ഒരന്വേക്ഷണം നടത്തിയാലോ?”

നിഷേധാർത്ഥത്തിൽ അലോഷ്യസ് തലയാട്ടി.

“അതിനി നടക്കില്ല.കാർ കത്തിയപ്പോൾ മരണപ്പെട്ടത് മുരുകേശനാണ്. മുരുകേശൻ പറഞ്ഞതനുസരിച്ചാണ് വേദയെ കാത്ത് സ്ക്കോഡയിലെ ഡ്രൈവർ സ്റ്റുഡിയോയുടെ മുൻപിൽ നിന്നത്. നീ കയറിയ ടാക്സിയെ അവർ പിന്തുടർന്നു വഴിക്ക് വെച്ച് മുരുകേശനും മൂന്നു പേരും കാറിൽ കയറി. നിന്നെ പിന്തുടർന്ന് പിടിക്കാനായിരുന്നു അവരുടെ പ്ലാൻ.
അത് നടന്നില്ല, എന്നു മാത്രമല്ല കൊലയാളിയുമായി ബന്ധപ്പെട്ട ഏക കണ്ണി മുരുകേശ് കൊല്ലപ്പെടുകയും ചെയ്തു.ആയതിനാൽ നമുക്കുള്ള ഏക കച്ചിത്തുരുമ്പ് ദേവദാസാണ്. താൻ സൂക്ഷിക്കണം കുറച്ചു കൂടി.ഒറ്റയ്ക്കുള്ള യാത്ര പൂർണമായും ഉപേക്ഷിക്കണം. കമ്പികുട്ടന്‍.നെറ്റ്എന്തെങ്കിലും വിവരമുണ്ടെങ്കിൽ അറിയിക്കാം. ശുഭരാത്രി. അവരെ 4 പേരേയും വിശദമായി ഒരിക്കൽക്കൂടി ചോദ്യം ചെയ്യണം. പിന്നെ നിയമത്തിനോ പുറം ലോകത്തിനോ ഇവരുടെ അറസ്റ്റിനെ പറ്റി അറിയില്ല”

സ്ക്കോഡയിൽ നിന്നും പിടിച്ച നാലു പേരെയോർത്താവാം അലോഷി പറഞ്ഞു. പിന്നീട് വലതുകൈയിലെ വാച്ചിന്റെ സ്ട്രാപ് ഊരിക്കൊണ്ട് അലോഷ്യസ് തിരിഞ്ഞു നടന്നു.
ഞങ്ങൾ ഇറങ്ങി.
ബോട്ടിലിരിക്കുമ്പോൾ ആരും ഒന്നും ശബ്ദിച്ചില്ല.

” എവിടെക്കാണ് പോവേണ്ടത്?” കാറിൽ കയറിയപ്പോൾ പ്രശാന്ത് ചോദിച്ചു.

” സ്റ്റുഡിയോയിൽ….. “

ഞാൻ പറഞ്ഞു.

” അരവിന്ദിനെയോ?”

“എന്നെ ഇടപ്പള്ളിയിൽ വിട്ടാൽ. മതി. ടു വീലർ അവിടെയാ.”

അരവിയെ ഇടപ്പള്ളിയിൽ വിട്ട് ഞങ്ങൾ തിരിച്ചു. എന്നെ സ്റ്റുഡിയോയിൽ വിട്ട് പ്രശാന്ത് മടങ്ങി.
രാത്രി സ്റ്റാഫുകൾ നന്നേ കുറവായിരിക്കും ഞാൻ നേരെ വാഷ് റൂമിൽ പോയി മുഖം കഴുകി കണ്ണാടിയിലെ പ്രതിഭിംബത്തിന് പ്രായമേറെയായതുപോലെ, കണ്ണുകൾക്കു ചുറ്റു കറുത്തവലയം ഉറക്കമില്ലായ്മ വിളിച്ചു പറഞ്ഞു.
തിരികെ ഗായത്രിയുടെ ഓഫീസ് മുറിയിൽ അവരുണ്ടായിരുന്നില്ല.
എതിരെ വരുന്ന സാബുവിനോട് ചോദിച്ചപ്പോൾ

” മേഡം നേരത്തെ വീട്ടിൽ പോയല്ലോ”

The Author

3 Comments

Add a Comment
  1. തീപ്പൊരി (അനീഷ്)

    Wow…. plichadukki…

  2. Nice story..chila page rept vannittundu..so admin plzchek

Leave a Reply

Your email address will not be published. Required fields are marked *