അജ്ഞാതന്‍റെ കത്ത് 6 206

നാലാമത്തെ ഫയൽ തോട്ടുമുക്കത്തെ ഒരു മയക്കു മരുന്ന് മാഫിയയെ പറ്റിയുള്ള വിവരങ്ങളാണ്. സ്ക്കൂളുകളെ ചുറ്റിപ്പറ്റി നടത്തിയ മയക്കുമരുന്ന് വിൽപനയിൽ പിടിക്കപ്പെട്ടവരെ കുറിച്ച്.
അഞ്ചാമത്തേത്. അർജ്ജുൻ കേശവൻ, 17 വയസുള്ളപ്പോൾ നിരന്തരമായ മയക്കുമരുന്നിന്റെ ഉപയോഗത്തിൽ സമനില തെറ്റിയ ഒരു പയ്യൻ.
ഓവർഡോസ് മെഡിസിൻ ശരീരത്തിലെത്തിയതിനാൽ മരണമാണെന്ന് വൈദ്യലോകം വിധിയെഴുതി. പോസ്റ്റ്മോർട്ടം ടേബിളിൽ വെച്ച് അപ്രത്യക്ഷമായ അർജ്ജുനന്റെ ഡെഡ് ബോഡിയെ പറ്റി ആശുപത്രി തകർത്ത സംഭവം ഓർത്തെടുത്തു ഞാൻ.
ആറാമത്തെ ഫയൽ ചെറുതുരുത്തിയിലെ രണ്ട് സ്ക്കൂൾ കുട്ടികളുടെ തിരോധാനത്തെ പറ്റിയാണ്.5 ഉം ഏഴും വയസുള്ള രണ്ട് ആൺകുട്ടികൾ വീടിനടുത്തുള്ള കളിസ്ഥലത്ത് ആടിനെ തീറ്റിക്കുകയായിരുന്നപ്പോൾ കാണാതാവുകയാണ് ഉണ്ടായത്.ദിവസങ്ങൾക്കുള്ളിൽ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട ദു:ഖത്തിൽ അവരുടെ മാതാപിതാക്കൾ ആത്മഹത്യ ചെയ്യുകയാണുണ്ടായത്.
ഏഴാമത്തെ ഫയൽ ഓപൺ ചെയ്യാനിരുന്നപ്പോഴാണ് ടോയ്ലറ്റിന്റെ ഭാഗത്തു നിന്നും ഒരു പെൺകുട്ടിയുടെ കരച്ചിലു കേട്ടത്. എന്തായാലും സ്റ്റാഫ് കുറവായിരുന്നതിനാലും ജിജ്ഞാസയിലും ഞാനും ഇറങ്ങിയോടി. അടച്ചിട്ട ടോയ്‌ലറ്റിനു പുറത്തെ ടൈൽസിൽ ചോരപ്പുകൾ കണ്ടതോടെക മ്പികു ട്ട ന്‍ നെ റ്റ് തൊട്ടടുത്തെത്തിയ അപകടം ഞാൻ തിരിച്ചറിഞ്ഞു.

ചുറ്റിനും ഒരാളില്ല പക്ഷേ ക;മ്പി;കു;ട്ട;ന്‍;നെ;റ്റ്എവിടെയോ ഒരു ഞെരക്കം പോലെ. ടൈൽസിലെ ചോരപ്പാടുകൾ ടോയ്ലറ്റിനകത്തേക്ക് വഴി കാണിക്കുന്നു. അടുത്തെത്തിയപ്പോൾ തറയിൽ രക്തത്തിൽ മുങ്ങിയ ഒരു കൈപത്തിയുടെ പാട്. പിന്നീട് വലിച്ചിഴച്ച് കൊണ്ടു പോയതുപോലെ ചോരചാലുകൾ തറയിൽ പടർന്നിരുന്നു.
ടോയ്‌ലറ്റിനകത്ത് നിന്നും ഒരു ഞെരക്കം പോലെ. ഞാൻ ഒരു കുതിപ്പിനു വാതിൽ തുറന്നു. ബാത്റൂം തറയിൽ ഒരു പെൺകുട്ടി ചോരയിൽ കുളിച്ച് കമിഴ്ന്നു കിടക്കുന്നു.

പിന്നെയൊരോട്ടമായിരുന്നു.

“സാബു …..”

എന്റെയലർച്ചയിൽ നൈറ്റ് ഡ്യൂട്ടിക്കാർ മൊത്തം ഞെട്ടി. ആളുകൾ ഓടിക്കൂടിയപ്പോഴേക്കും ഞാൻ ആ പെൺകുട്ടിയെ തിരിച്ചു കിടത്തിയിരുന്നു. ദീപവിനോദ് എന്ന പ്രോഗ്രാം പ്രൊഡ്യൂസർ.പാതി തുറന്ന കണ്ണുകളുമായവൾ എന്തോ പറയാൻ ശ്രമിച്ചു.

” സാബു എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കണം.”

എല്ലാരും കർമ്മനിരതരായി. ദീപയെ കയറ്റിയ കാറിൽ ഞാനും കയറി.വേറെ ഡ്യൂട്ടി കഴിഞ്ഞ രണ്ട് മെയിൽ സ്റ്റാഫും. ഹോസ്പിറ്റലിൽ എത്തിക്കുമ്പോൾ ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. വലതു വശത്ത് വയറ്റിലാണ് കുത്ത് കിട്ടിയത്.
ദീപയെ ക്യാഷാലിറ്റിയിൽ പ്രവേശിപ്പിച്ചു. ദീപയ്ക്കാപ്പം തന്നെ ഞാൻ നിന്നു. പരിചയമുള്ള ഡോക്ടർ ഇമ്മാനുവലിനോട് കാര്യങ്ങൾ തുറന്നു പറഞ്ഞു.

The Author

3 Comments

Add a Comment
  1. തീപ്പൊരി (അനീഷ്)

    Wow…. plichadukki…

  2. Nice story..chila page rept vannittundu..so admin plzchek

Leave a Reply

Your email address will not be published. Required fields are marked *