ഡോക്ടർ ഇമ്മാനുവൽ പറഞ്ഞു.കൂടെ വന്നവരിൽ ഒരാൾ B+ve ആയതിനാൽ ആയൊരു ബുദ്ധിമുട്ട് പരിഹരിച്ചു.
“ചേച്ചീ ദീപേച്ചിയുടെ വീട്ടിൽ വിവരമറിയിക്കണ്ടെ?”
കൂടെ വന്നവരിൽ ഒരാൾ
” ഉം “
ഞാൻ തലയാട്ടി. പക്ഷേ അവളുടെ വീട്ടിൽ അറിയിക്കുന്നതെങ്ങിനെയെന്ന് എനിക്കും അറിയില്ലായിരുന്നു. അവൾ താമസിക്കുന്നത് പടമുഗളിലാണ് എന്നല്ലാതെ മറ്റൊന്നുംഎനിക്ക് അറിയില്ലായിരുന്നു.
പുലർച്ചെ രണ്ട് മണിക്ക് ദീപയെ കാണാനുള്ള അനുമതി കിട്ടി.ദീപയ്ക്കപ്പോഴും ബോധം വീണിരുന്നില്ല.
ഞാൻ ഫോണെടുത്ത് സാബുവിനെ വിളിക്കാമെന്നോർത്തു. ഈ പ്രശ്നം ലീക്കാവരുതെന്ന് ചാനലിൽ എല്ലാവരോടും പറയാമെന്നോർത്ത് പോക്കറ്റിൽ തപ്പി. അവിടെ അലോഷ്യസിന്റെ ഫോൺ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫോൺ എന്റെ ഓഫീസ് ടേബിളിനു മുകളിലിരിക്കുകയാണെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു കൂട്ടത്തിൽ ആ ശിവാനി തന്ന ഫയലും ലോക്കറിന്റെ കീയും.
സാബുവിന്റെ ഫോണിലേക്ക് കൂടെയുള്ളയാളുടെ ഫോണിൽ നിന്ന് കാര്യം വിളിച്ചു പറഞ്ഞു.
“ഹലോ സാബു …. “
“ഹലോ “
” ഞാൻ വേദയാണ്. ദീപയ്ക്കുണ്ടായ അപകടം ഒരുതരത്തിലും ലീക്കാവരുത്.”
” ഇല്ല. വേദ എത്രയും പെട്ടന്നിവിടെ വരാമോ? കുറച്ചു കാര്യങ്ങൾ ഉണ്ട്. സാമുവേൽ സാറിന്റെ ചാർജ്ജിപ്പോൾ വേദയ്ക്കാണ്. ബാക്കി നേരിട്ട് പറയാം.”
6.30 ആയപ്പോൾ സ്റ്റുഡിയോയിലെ വണ്ടി വന്നു.ഞാൻ കൂടെയുള്ളവരോട് യാത്ര പറഞ്ഞിറങ്ങി. സ്റ്റുഡിയോയിൽ ഡ്യൂട്ടി ടൈം കഴിഞ്ഞിട്ടും എന്നെ കാത്തു നിന്ന സാബുവിന്റെ പിന്നാലെ സിസിടിവി മുറിയിലേക്ക്.
” വേദ ഇന്നലെ ഇതിനകത്ത് നമ്മളല്ലാതെ വേറെയൊരാൾ കൂടി ഉണ്ടായിരുന്നു…. “
ഞാൻ നോക്കിയിരിക്കെ സാബു റെക്കോർഡ് ഓൺ ചെയ്തു.
സാബു തുടർന്നു.
“തലേ ദിവസം 10.30 നു ശേഷം ബനിയൻ ക്യാപ് ധരിച്ചാണ് ആ വ്യക്തി അകത്ത് കടന്നത്. കയറി വന്ന ഉടനെ അയാൾ വേദയുടെ ടേബിളിനടുത്ത് കുറച്ചു സമയം നിന്നു.ക്യാപ് താഴ്ത്തിവെച്ചതിനാൽ
മുഖം വ്യക്തമാവുന്നില്ല .
തുടർന്ന് മേഡത്തിന്റെ മുറിയിലേക്ക് കയറി. അവിടെ ഷെൽഫിനു മീതെ കൈയെത്തിച്ച് പരതി നോക്കുന്നു. തിരികെ വന്ന് ചെയറിന്റെ അടിയിൽ എന്തോ കുനിഞ്ഞു നോക്കുന്നു. പിന്നെ കുറച്ചു സമയം ആളെ കാണുന്നില്ല. പിന്നെ പുറത്തിറങ്ങി കാന്റീനിന്റെ ഭാഗത്തേക്ക് പോയി തിരികെ വന്നു.
kidu
Wow…. plichadukki…
Nice story..chila page rept vannittundu..so admin plzchek