ഞാൻ ചെവി ചുവരിനോട് ചേർത്തുവെച്ചു
“ഏറ്റവും മാരകമായ ഹെറോയിനിൽ നിന്നും മനുഷ്യനെ ഭ്രാന്തനാക്കാൻ കഴിവുള്ള ഒരു മരുന്ന് വികസിപ്പിച്ചെടുക്കുകയാണ് ചെയ്തത്.ഒന്നര രണ്ട് മാസത്തെ തുടർച്ചയായ ഉപയോഗം മൂലം ഒരിക്കലും പഴയ അവസ്ഥയിലേക്ക് തിരിച്ചുവരാൻ കഴിയില്ല ആർക്കും. എന്റെ പ്രവർത്തനങ്ങളിൽ എതിരെ നിന്നവരെ എല്ലാം ഞാൻ തട്ടി മാറ്റിയിട്ടേയുള്ളൂ. ഇവിടുള്ള ഓരോ രോഗിയും എന്റെ പരീക്ഷണമൃഗങ്ങളാവാൻ പോവുകയാണ്.ഈ നീയടക്കം.ഹഹഹഹ”
അവൻ ഉറക്കെയുറക്കെചിരിച്ചു.
” ഇത് കൊണ്ട് നിന്റെ നാശമാണ് വരാൻ പോകുന്നത് അത് നീ ഓർത്തോ “
“നാശമല്ലെടീ നേട്ടം. ലോകം കണ്ട സമ്പന്നന്മാരിലേക്ക് ഈ ബിസിനസ് വഴി ഞാൻ ഉയരും. കൂടെ നിന്നാൽ നിനക്കായിരുന്നു നേട്ടം. എതിർത്തതിന്റെ പേരിൽ ഞാൻ ആദ്യം തീർത്തത് എന്റെ പിതാവിനെ തന്നെയാണ്.”
” ഇതു പോലെയുള്ള നേട്ടം എനിക്ക് വേണ്ട. നീയൊക്കെ മനുഷ്യ ജന്മം തന്നെയോ? ത്ഫൂ….”
ഞാൻ പതിയെ ഡോർ ലക്ഷ്യമാക്കി നടന്നു.പുറത്തു കടന്നു ഇരുവശത്തും കുഞ്ഞുകുഞ്ഞു മുറികൾ. അവയിൽ ഉള്ളവരെല്ലാം നല്ല മയക്കത്തിൽ.എങ്ങും എണ്ണയുടെയും പച്ചമരുന്നുകളുടേയും ഗന്ധം. വഴി കണ്ടെത്താൻ ഞാൻ പാടുപെട്ടു.കഴിഞ്ഞു പോയ മുറികൾക്കു മുമ്പിലൂടെ തന്നെ ഞാൻ വീണ്ടും വീണ്ടുമെത്തിയതെന്ന് അത്ഭുതത്തോടെ ഞാൻ മനസിലാക്കിയിരുന്നു.
ഭയം മനസിനെ ഗ്രസിച്ചു തുടങ്ങി. രേഷ്മയെ രക്ഷപ്പെടുത്തണമെങ്കിൽ അലോഷിക്കൊപ്പമെത്തണം. അവിടെത്താൻ കഴിഞ്ഞില്ലെങ്കിൽ എന്റെ മരണവും നടക്കും.
ഇടത്തോട്ടുള്ള വഴി ഇറങ്ങിയപ്പോൾ അത് കുറേയേറെ താഴേക്ക് പോയി. അവിടെ മൊത്തം വല്ലാത്ത വെളിച്ചമായിരുന്നു. സൈഡിലെ വലിയ ബൾബിൽ നിന്നും വിന്യസിച്ച വെളിച്ചത്തിൽ അതൊരു തുരങ്കമാണെന്നു തോന്നി. കെട്ടിക്കിടക്കുന്ന ചളിയുടേയും അഴുകിയ മാംസത്തിന്റേതും ഇടകലർന്ന ഗന്ധം.എനിക്കു മനംപിരട്ടി. പെടുന്നെനെ വെളിച്ചം അണഞ്ഞു. ഞാൻ ഇരുട്ടിൽ കുറച്ചു കൂടി മുന്നോട്ട് പോയി.തൊട്ടു മുന്നിൽ കമ്പികുട്ടന്‍.നെറ്റ്ആ വഴി അവസാനിച്ചതായി തോന്നി എന്റെ നീട്ടിപ്പിടിച്ച കൈകൾ ചുവരിൽ തട്ടി നിന്നു.. തണുപ്പ് കൂടിക്കൂടി വന്നു. കൈകൾ കൂട്ടിത്തിരുമ്മി ഞാൻ നടന്നു. ആരോ നടന്നു വരുന്ന ശബ്ദം പോലെ ഇരുട്ടിൽ ഒന്നും വ്യക്തമാവുന്നില്ല എവിടെയോ ഒരു പെണ്ണിന്റെ കരച്ചിൽ. അത് രേഷ്മയാവുമോ?ഞാൻ പിൻതിരിഞ്ഞപ്പോൾ എനിക്കു പിന്നിൽ ആരോ ഉള്ളതുപോലെ. കൈയെത്തിച്ചു ഞാൻ നോക്കിയപ്പോൾ ഇളം ചൂടുള്ള ഒരു പതുപതുപ്പ്. അത് ഷർട്ടിടത്ത ഒരു പുരുഷനാണെന്നു തിരിച്ചറിയും മുന്നേ ഞാനയാളുടെ കൈക്കുള്ളിൽ ഞെരിഞ്ഞമർന്നു. വായും മൂക്കും ഒരുമിച്ചു പൊത്തിയതിനാൽ എതിർക്കാനുള്ള ശക്തി കുറഞ്ഞു. പിടുത്തം വിട്ടു. ഞാൻ തറയിലേക്ക് വീണു. തല എന്തിലോ ശക്തിയായി ചെന്നിടിച്ചു. കണ്ണിനു മുന്നിൽ സ്വർണ നക്ഷത്രങ്ങൾ മിന്നി മാഞ്ഞു. അയാളുടെ ദേഹം എന്റെ ദേഹത്തേയ്ക്കമരാനുള്ള ശ്രമമാണെന്നു തിരിച്ചറിഞ്ഞു. വൃത്തികെട്ട മണമുള്ള അയാളുടെ വായ എന്റെ ചുണ്ടു ലക്ഷ്യം വെച്ചു താണു.
ഞാൻ മുഖം തിരിച്ചു.ഇരുളിലെവിടെയോ ഒരു പെണ്ണിന്റെ കരച്ചിൽ വീണ്ടും. അയാളുടെ ശ്രദ്ധ മാറി. വലതുകൈയിലെന്തോ തടഞ്ഞു.കല്ലിനു സമാനമായ മറ്റെന്തോ. ഒന്നും നോക്കിയില്ല ഒരൊറ്റയടി അത് വെച്ച് ആ തടിയന്റെ തല ലക്ഷ്യം വെച്ച്.അത് കൊണ്ടു. ഒരു വികൃത ശബ്ദമുണ്ടാക്കി അയാൾ തലപൊത്തി എഴുന്നേറ്റു. ആയൊരു ടൈം മതിയായിരുന്നു എനിക്ക്.
ഞാൻ എഴുന്നേറ്റ് ഓടി.എവിടെയൊക്കെയോ വീണു കാൽമുട്ടിന് വല്ലാത്ത വേദന. തല പൊട്ടിപ്പൊളിയുന്നതു പോലെ. എവിടെയോ പെൺകുട്ടികളുടെ കൂട്ടക്കരച്ചിൽ.ഒരു വെളിച്ചം കണ്ടു. എന്റെ കൈപ്പത്തിയാകെ ചോര.ഞാനത് നോക്കി ഓടി. അയാളെന്റെ പുറകിന് വരുമെന്ന ഭയം മാഞ്ഞു.
Super…. kalakki…..
Sooopper baakkikooxi tharoo bro
nice..9th pagil kurchu repeat cheithu vannundu..