അജ്ഞാതന്‍റെ കത്ത് 8 187

അലോഷി മുന്നോട്ടാഞ്ഞ് ഉഷാറായി ഇരുന്നു.

” ആയിരിക്കാമെന്നല്ല അത് തന്നെയാണ്.”

” പക്ഷേ എന്റെ കൈയിൽ……!”

ഞാൻ വിക്കി .

” മുഴുവൻ പറയട്ടെ വേദ. വേദയുടെ കൈവശം അങ്ങനൊന്നുണ്ടെങ്കിൽ അതേ പറ്റിവേദയ്ക്ക് അറിവില്ലെങ്കിൽ അതിനർത്ഥമെന്താ?”

ഞാൻ ചോദ്യം മനസിലാവാതെ മിഴിച്ചു നിന്നു.

” അതായത് അവർക്ക് വേണ്ടതെന്തെന്ന് വേദയ്ക്ക് അറിയില്ലെത്തിൽ…….?”

“എന്റെ കൈകളിലങ്ങനൊന്നുമില്ലാന്ന് “

” അങ്ങനെയല്ല. അതേ പറ്റി നിനക്കറിവില്ലെങ്കിൽ നിന്റെ കൈളിൽ അവയുള്ളത് നിനക്കറിയില്ല എന്ന രീതിയിൽ ചിന്തിക്കുക. അതിനർത്ഥം അത്ക’മ്പി’കു’ട്ടന്‍’നെ’റ്റ് നീയറിഞ്ഞു കൊണ്ട് മറച്ചുവെക്കുകയല്ലാ എങ്കിൽ…… പിന്നെ ഈ പ്രശ്നങ്ങൾക്കും ഒരു പാട് മുന്നേ മരണപ്പെട്ട അച്ഛന്റെ കേസ്. അച്ഛന്റെ മുറിയാണവർ വിശദമായി നോക്കിയത് അതിനർത്ഥം അച്ഛന്റെ കൈവശമുള്ള ഏതോ രേഖകൾ അതാണവർക്ക് വേണ്ടത്. “

ഞാൻ ചിന്തിച്ചു ശരിയാണ്. എന്റെ മുറിയേക്കാൾ അവർ വലിച്ചു വാരിയിട്ടത് അച്ഛന്റെ മുറിയാണ് ..

“വേദാ ആലോചിക്കുക. അച്ഛനിൽ നിന്നും എന്തെങ്കിലും സൂക്ഷിക്കാനായി എടുത്തു വെച്ചിട്ടുണ്ടോ എന്ന്.
ഇനിയതല്ലായെങ്കിൽ അച്ഛൻ സൂക്ഷിച്ചു വെച്ചതെന്തെങ്കിലും…..”

ഒന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല. എന്തെങ്കിലും കാണുമോ?
അലോഷ്യസിന്റെ ഫോൺ ശബ്ദിച്ചു. അദ്ദേഹം ഫോണിൽ സംസാരം തുടങ്ങി.

എന്തായിരിക്കും അവർ തേടുന്ന ഫോർമുല ? അപ്പയുടെ മെയിൽ ചെക്ക് ചെയ്യണം.അത് ചിലപ്പോൾ ഉപകാരപ്പെടും. എന്തായാലും വീടെത്തട്ടെ.
അലോഷി ഫോണിലെ സംസാരം നിർത്തി.

“വേദ ദീപ അഡ്മിറ്റായ ഹോസ്പിറ്റലിൽ നിന്നുമാണ് കാൾ വന്നത്. ദീപയ്ക്ക് ഫിറ്റ്സ് വന്നു ഐ സി യു വിലേക്ക് മാറ്റിയിട്ടുണ്ട്. “

ഞെട്ടലാണുണ്ടായത്.

” അതിന്റെ കുറച്ചു മുന്നേ അരവിയവിടെ ചെന്നിരുന്നെന്ന് “

അങ്ങനെയെങ്കിൽ അവൻ……

എനിക്കാകെ സങ്കടം വന്നു തുടങ്ങി.

“താൻ വിഷമിക്കേണ്ടെടോ… അവളുടെ ആ അവസ്ഥയ്ക്ക് കാരണം അരവിന്ദല്ല.അരവിന്ദ് പോയതിനു ശേഷം ദീപയെ കാണാൻ മുഖത്ത് മൂക്കിനു താഴെ കറുപ്പടയാളമുളള ഒരു സ്ത്രീ വന്നിരുന്നെന്നാണ് “

“സർ പോലീസിന്റെ ഭാഗത്തു നിന്നും നമുക്ക് വല്ല സഹായവും കിട്ടുമോ?”

“ചാൻസ് കുറവാണ്. “

വേദ റെസ്റ്റ് എടുക്കു രണ്ട് ദിവസം. ക്ഷീണം മുഖത്ത് കാണുന്നുണ്ട്. “

ഞാൻ ഒന്നും പറഞ്ഞില്ല.
ഉച്ചയൂണ് വഴിയിലെവിടെയോ നിന്ന് കഴിച്ചു. സ്റ്റുഡിയോ ഫ്ലാറ്റെത്തുമ്പോൾ വൈകുന്നേരമായിരുന്നു.

“ഇന്ന് നന്നായി ഒന്നുറങ്ങു മനസിനെ ഫ്രീയാക്കി വിട്ടിട്ട് “

മുറിയിലെത്തി ഒന്ന് കുളിച്ചു കിടന്നതേ ഓർമ്മയുള്ളൂ.
ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണുണർന്നത്.
അരവിയായിരുന്നു.

The Author

3 Comments

Add a Comment
  1. തീപ്പൊരി (അനീഷ്)

    Super…. kalakki…..

  2. Sooopper baakkikooxi tharoo bro

  3. nice..9th pagil kurchu repeat cheithu vannundu..

Leave a Reply

Your email address will not be published. Required fields are marked *