“എന്താടാ പാതിരാത്രിക്ക്?”
” പാതിരാത്രിയോ? മണി എട്ടാവുന്നതേയുള്ളൂ.”
“നീയെന്തിനാണ് വിളിച്ചത്?”
“ഓഹ് പറയാൻ മറന്നു. മേഡത്തിന് ഒരാക്സിഡണ്ട് പറ്റി. ഞാൻ ബാംഗ്ലൂരിനു പോവുകയാണ് “
“യ്യോ എന്താ പറ്റിയത്?”
“വിശദമായൊന്നും അറിയില്ല.എനിക്ക് 10 മിനിട്ട് മുന്നേ ഒരു കോൾ വന്നതാണ്. ഞാനിറങ്ങുവാ. അവിടെത്തിയിട്ട് വിളിക്കാം”
പിന്നെയെന്തോ ഉറക്കം വന്നില്ല. ബാൽക്കണ്ണിയിലേക്ക് നടന്നു.ഉറങ്ങാത്ത നഗരം പൊട്ടുവെളിച്ചം പോലെ നീങ്ങുന്ന വാഹനനിര.
“വേദേച്ചി ഫ്രൈഡ് റൈസ് കിച്ചണിലുണ്ട്. ഞാനിറങ്ങുവാ “
അവസാനത്തെ താമസക്കാരിയും യാത്രയായി. ഇന്ന് ഇവിടെ ഞാൻ മാത്രമേയുള്ളൂ. കുറേയേറെ ചിന്തിച്ചു കൂട്ടി.ടിവിയിൽ നിന്നുള്ള ശബ്ദമാണ്.ചിന്തകൾ മുറിച്ചത്. ഡ്യൂട്ടിക്ക് പോയ ആരോ തിരിച്ചു വന്നിരിക്കുന്നു. ഞാൻ മുറിയിലേക്ക് ചെന്നു. സെറ്റിയിൽ പുറം തിരിഞ്ഞിരിക്കുകയാണ് ആരാണെന്ന് വ്യക്തമല്ല എതിരെയുള്ള സെറ്റിയിലേക്കിരുന്നപ്പോഴാണ് ആളെ കണ്ടത്. കടും പച്ചസാരിയുടുത്ത ഒരു സ്ത്രീ.കാലിന്മേൽ കയറ്റി വെച്ച മറുകാൽ ടിവിയിലെ ഗാനത്തിനൊപ്പം താളം പിടിക്കുന്നു. സോക്സണിഞ്ഞ ആ കാൽപാദത്തിനു പാതിയേ ഉണ്ടായിരുന്നുള്ളൂ.മുഖത്താദ്യം കണ്ണിലുടക്കിയത് മൂക്കിനു താഴെയുള്ള കറുത്ത പാടാണ്.
ഒരു ഞെട്ടലോടെ ഞാൻ മനസിലാക്കി എന്റെ അന്ത്യമടുത്തെന്നു
ആ സ്ത്രീയുടെ മുഖത്ത് പുഞ്ചിരി. ഞാൻ കണ്ണാടി നേരെയാക്കി വെച്ചിരുന്നു.
” എന്നെ മനസിലായോ?”
അതെയെന്നയർത്ഥത്തിൽ ഞാൻ തലയാട്ടി.
” അപ്പോൾ ഞാൻ വന്നതെന്തിനാണെന്നും അറിയാമല്ലോ? എത്രയും വേഗം തരുന്നോ അത്രയും വേഗം ഞാൻ പോവാം.”
“നിങ്ങൾ ചോദിക്കുന്നത് എന്താണെന്നെനിക്കറിയില്ല. പിന്നെ ഞാനെങ്ങനെ തരും? “
പരിഹാസച്ചുവ കലർന്നിരുന്നു എന്റെ സ്വരത്തിൽ.
” അറിയാത്തതോ അറിയാത്തതായി നടിക്കുന്നതോ?”
“എനിക്കതിന്റെ ആവശ്യമില്ലെന്ന് ഞാൻ കരുതുന്നു. പറ്റുമെങ്കിൽ അതെന്താണെന്നു പറയുക.”
അഴിച്ചിട്ട മുടി ഒരു കൈയാലൊതുക്കി വെച്ച് അവൾ തുടർന്നു.
“അഡ്വക്കേറ്റ് പരമേശ്വരന്റെ കൈവശം ഒരു സുഹൃത്ത് ഏൽപിച്ച ഒരു രേഖ. അത് നീ മാറ്റിയിട്ടുണ്ട്. “
ഞാനെന്തോ പറയാൻ തുടങ്ങുമ്പോഴേക്കും വാതിൽ തള്ളിത്തുറന്ന് അലോഷ്യസ് അകത്ത് കടന്നു.
അലോഷിയെ കണ്ടതും സ്ത്രീ ചാടിയെഴുന്നേറ്റു. എവിടുന്നാണെടുത്തതെന്നറിയില്ല, കൈയിലൊരു പിസ്റ്റൾ കണ്ടു.അത് അലോഷിക്കു നേരെ ചൂണ്ടി നിൽക്കയാണ്. പക്ഷേ അലോഷിക്കു ഭാവഭേതമൊന്നുമില്ല.
“നീ തോക്കു പിടിച്ചിരിക്കുന്നത് ശരിയായല്ല “
അലോഷിയുടെ ശബ്ദത്തിൽ അവളുടെ ശ്രദ്ധ മാറി. അത് മതിയായിരുന്നു അലോഷിക്ക്.സെറ്റിയുടെ മീതെ കൂടി കരണം മറിഞ്ഞ് തോക്കെങ്ങനെയോ കൈക്കലാക്കി
“തനിക്ക് നേരെ ചൊവ്വേ തോക്ക് പിടിക്കാൻ പോലുമറിയില്ലല്ലോ പിന്നെന്തിനീ സാഹസം ?”
ഒരു കുതിപ്പിനവൾ ഡോർ തുറന്നു.അതേ വേഗത്തിൽ മുറിയിലേക്കെടുത്തെറിയപ്പെട്ടു.
വാതിൽക്കൽ പ്രശാന്ത്.പ്രശാന്തിനു നേരെയവൾ ചീറിയടുത്തു.കറങ്ങിയവൾ താഴെ വീണു.പ്രശാന്ത് വലതു കൈ കുടഞ്ഞു.വെറുതെയല്ല വീണത്.മുഖമിച്ചൊരടി കിട്ടി
“എനിക്ക് സത്രീകളെ ഉപദ്രവിക്കുന്നത് തീരെ ഇഷ്ടമല്ല.”
Super…. kalakki…..
Sooopper baakkikooxi tharoo bro
nice..9th pagil kurchu repeat cheithu vannundu..