അലോഷി അവൾക്കടുത്തായി തറയിൽ ഒരു മുട്ടുകുത്തി ഇരുന്നു.
പകപ്പോടെ അവൾ അലോഷിയെ നോക്കി. ചുണ്ടിലൂടെ ചെറിയ ചാലിട്ട ചോര താടിയിൽ ഒരു തുള്ളിയായി വെളുത്ത ടൈലിൽ പതിച്ചു.
അവളുടെ കൈയിൽ സജീവ് എന്ന് പേര് പച്ച കുത്തിയിരുന്നു.
പ്രശാന്ത് ഷർട്ടിന്റെ കൈ തെറുത്തു കയറ്റി അവൾക്കടുത്തേയ്ക്ക് നീങ്ങി. അവളുടെ മുഖഭാഗം മാറി മാറി വന്നു.പിന്നീട് ഞങ്ങൾ മൂവരേയും ഞെട്ടിച്ച് ഒരു കരച്ചിലായിരുന്നു.
“എന്റെ മോളെ രക്ഷിക്കണം. അവളെയവർ കൊല്ലും. പ്ലീസ് നിങ്ങളാ രേഖ കൊടുക്കണം”
“ആര്?”
അലോഷിയുടെ ചോദ്യം
” അവളുടെ മുഖം ഭയത്താൽ വിളറി. “
“നീ പറ ആര്. ആരാണ് നിന്റെ മകളെ കൊല്ലുന്നത്? അതിനു മുൻപേ നീയാരാണെന്ന് പറയൂ”
” ഞാൻ നാൻസി…നാൻസി സജീവ്.കഴിഞ്ഞ ദിവസം മരണപ്പെട്ട സജീവിന്റെ ഭാര്യ. എന്റെ മകൾ തീർത്ഥ അവരുടെ കൈവശമാണ്. നിങ്ങൾ ആ രേഖകൾ അവർക്ക് കൊടുത്തില്ലായെങ്കിൽ സജീവിനെ കൊന്നതുപോലെ അവരെന്റെ മോളെയും…..”
നാൻസി വീണ്ടും കരച്ചിലായി.
“നിങ്ങൾ കരയാതെ കാര്യം പറയൂ. ആരാണ് കൊല്ലുന്നത്?”
ഞാൻ അവർക്കെതിരെ സെറ്റിയിലേക്കിരുന്നു.
“വിവാഹശേഷം സജീവുമായി ഒറ്റപ്പാലത്ത് സന്തോഷത്തോടെ ജീവിച്ചു വരികയായിരുന്നു. തീർത്ഥ എന്റെ വയറ്റിലുണ്ടെന്നറിഞ്ഞ ആ ദിവസങ്ങളിലേതോ ഒരു വൈകുന്നേരമാണ് അവർ എന്റെ ലാബിലേക്ക് വന്നത്. വെളുത്ത് നല്ല പൊക്കമുള്ള ചെറിയ കണ്ണുള്ള മുടി സ്ട്രെയ്റ്റ് ചെയ്ത ഡോക്ടർ ആഷ്ലി… “
“ഈ പേര് ഓർക്കുന്നു. ആത്മഹത്യ എന്ന് വരുത്തിത്തീർത്ത ഡോക്ടർ ആഷ്ലിയുടെ കൊലപാതക രഹസ്യം പുറത്ത് കൊണ്ട് വന്നത് ‘അഴിച്ചുപണി’ ആണ്. “
ഞാനിടയ്ക്ക് കയറി.
“അതെ അവരുതന്നെ. അവർ വന്നത് സജീവിനെ കാണാനായിരുന്നു. സജീവ് ഒരു ടൂറിലായതിനാൽ അവരോട് സംസാരിച്ചത് ഞാനായിരുന്നു. പക്ഷേ അവർ സംസാരിച്ചതെല്ലാം സജീവുമായി കോൺഡാക്ടുള്ള ഡോക്ടറുമാരെ പറ്റിയും ചില മെഡിസിൻസിനെ പറ്റിയും മാത്രമായിരുന്നു. അതൊരിക്കലും സൗഹൃദത്തിന്റെ പുറത്തുള്ളതായിരുന്നില്ല എന്നെനിക്ക് തോന്നി.
അവർ പോയപ്പോൾ ഞാൻ സജീവിനെ വിളിച്ചു കാര്യം പറഞ്ഞു. അവന്റെ വാക്കുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ഭയം ഞാൻ തിരിച്ചറിഞ്ഞു. സജീവിന്റെ അവിഹിതമാണെന്നോർത്ത് ഞാൻ തളർന്നു.പിന്നെയവനറിയാതെ അവന്റെ ഫോൺ കാളുകളും മെസ്സേജുകളും ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. ഇടയ്ക്ക് വരുന്ന കോളുകളല്ലാതെ മെസ്സേജുകൾ ഞാൻ കണ്ടതുമില്ല.”
അവൾ കിതച്ചു തുടങ്ങി.
” എനിക്ക് കുറച്ചു വെള്ളം തരുമോ?”
ഫ്രിഡ്ജു തുറന്ന് ഞാൻ വെള്ളമെടുത്ത് കൊടുത്തു. ഒറ്റയടിക്ക് അവളത് മുഴുവനും കുടിച്ചു. എന്നിട്ട് തുടർന്നു.
“എന്റെ ഡെലിവറി ടൈംപോലും സജീവ് ടൂറിലായിരുന്നു. അപ്പോൾ കൂട്ടുനിൽക്കാൻ വന്ന തുളസിയാണ് പിന്നീട് എന്റെ ജീവിതം മാറ്റിയത്.സജീവുമായി അവൾ പലപ്പോഴും രഹസ്യം പറയുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു .ഞാനും സജീവും തമ്മിൽ വഴക്ക് സ്ഥിരമായി. മോളുടെ ഒന്നാം പിറന്നാളിന് തിരുപനന്തപുരം പോയി മടങ്ങുന്ന വഴി കാറിൽ മയങ്ങിയ ഞാൻ ഉറക്കമുണർന്നത് ഏതോ കരിങ്കല്ല് വെച്ചു ഉണ്ടാക്കിയ കെട്ടിടത്തിലാണ്. പുറത്തു നിന്നും പൂട്ടിയിട്ട ആ മുറിക്കകത്ത് ഞാൻ ഉറക്കെ ബഹളം വെച്ചെങ്കിലും ആരും വന്നില്ല. രണ്ട് നേരം ഭക്ഷണം മുടങ്ങാതെ കിട്ടും. ഒരു വർഷത്തിനടുത്ത് അതിനകത്ത്
Super…. kalakki…..
Sooopper baakkikooxi tharoo bro
nice..9th pagil kurchu repeat cheithu vannundu..