രണ്ട് മിനിറ്റ് കഴിഞ്ഞതും നേപ്പാള്‍ രാജ്യക്കാരനായ ഓഫീസ് ബോയ്, റാം ബഹദുര്‍, ഒരു ചെറിയ ട്രേയിൽ ബ്ലാക്ക് കോഫീ കൊണ്ട് എന്റെ ടേബിള്‍ പുറത്ത് വച്ചതും ഞാൻ നന്ദി പറഞ്ഞു.
ബ്ലാക്ക് കോഫീ എടുത്ത് ഒരുറുമ്പ് കുടിച്ച ശേഷം ഹിന്ദിയിൽ ഞാൻ ചോദിച്ചു, “മറിയ മേഡം എവിടെ റാം?”
“ഇന്ന് വന്നില്ല സർ.” അവന്‍ മറുപടി പറഞ്ഞു.
“ശരി, റാം ഒരു കാര്യം ചെയ്യു, പ്രോക്യർമെന്റ് മാനേജര്‍ ഹരിദാസ് സാറിനോട് ഇങ്ങോട്ട് വരാൻ പറയണം.”
“ശരി സർ, ഞാൻ ഉടനെ ചെന്ന് പറയാം.” അതും പറഞ്ഞ് റാം വേഗം പോയി.
അവന്‍ പോയതും മറിയയെ എന്റെ മൊബൈലില്‍ നിന്ന് ഒരുപാട് തവണ വിളിച്ചെങ്കിലും അവള്‍ എടുത്തില്ല. വിഷമം തോന്നിയെങ്കിലും അതിലേറെ ദേഷ്യവും വന്നു.
എന്നോട് ദേഷ്യം ഉണ്ടെങ്കിൽ അത് എന്നോട് നേരിട്ട് തീര്‍ക്കണം, അല്ലാതെ ലീവെടുത്ത് വീട്ടില്‍ കിടക്കുകയല്ല വേണ്ടത്.
മറിയയെ ഓഫീസ് ലാന്‍ഡ് ഫോണിൽ നിന്ന് വിളിച്ചതും അവള്‍ ഉടനെ എടുത്തു. പേഴ്സണല്‍ കാര്യങ്ങൾ ഒന്നും ലാന്‍ഡ് ഫോൺ വഴി ചർച്ച ചെയ്യാത്ത വ്യക്തിയാണ് ഞാനെന്ന് മറിയയ്ക്ക് അറിയാമായിരുന്നു. ഇത് ഔദ്യോഗിക കോൾ ആണെന്ന് അറിയാവുന്നത് കൊണ്ടാണ് മറിയ എടുത്തത്.
“ഹലോ സർ?” മറിയയുടെ ശബ്ദം എന്റെ കാതില്‍ പതിച്ചു.
“മറിയ ലീവ് എടുത്തതിന്‍റെ കാരണം ജസ്റ്റിഫൈ ചെയ്ത് ഉച്ചയ്ക്ക് മുന്‍പ് എനിക്ക് മെയിൽ ചെയ്യണം. എനിക്ക് അക്സപ്റ്റ് ചെയ്യാൻ കഴിയാത്ത കാരണം ആണെങ്കിൽ ഇന്നത്തെ സാലറി, ഒരു ദിവസത്തെ റൂം വാടക, ഒരു ദിവസത്തെ ഫുഡ് അലവൻസ്, ഞാൻ കട്ട് ചെയ്യും. അത് കൂടാതെ നാളെ മുതൽ ഒരു മാസത്തേക്ക് മറിയയ്ക്ക് അഡിഷണൽ അലവൻസും ലഭിക്കില്ല.” വളരെ ഗൗരവമായി ഞാൻ പറഞ്ഞു.
“സർ.. അത്—” മറിയ വെപ്രാളപ്പെട്ട് എന്തോ പറയാൻ തുടങ്ങി, പക്ഷേ അത് കേള്‍ക്കാതെ ഞാൻ കോൾ കട്ട് ചെയ്തു.
ഇനിയെങ്കിലും വ്യക്തിപരമായ കാര്യങ്ങളെ ശമ്പളം വാങ്ങിച്ച് ചെയ്യുന്ന ജോലിയുമായി അവള്‍ ബന്ധിപ്പിക്കരുത്.
♥️❤️❤️
സഹോദര അടുത്ത പാർട്ട് പോസ്റ്റ് ചെയ്യൂ…
കൊറേ നാൾ കൂടി നല്ല ഒരു കഥ വായിച്ചിട്ട് ബാക്കി ഇല്ലെന്നു വെച്ചാൽ നല്ല കഷ്ടം ആണ്…
അടുത്ത part വന്നിട്ടുണ്ട് bro
Adutha part
Please bro next Part
Which day
ഇപ്പൊ ഞാൻ submit ചെയ്തിട്ടുണ്ട്.
എന്നിട്ടും കിട്ടീല്ല
ഞാൻ submit ചെയ്തിട്ടുണ്ട്. ഇനി സൈറ്റ് admin ന്റെ കൈയിലാണ്.
Then Write the 5th part mahn. Can’t wait for it.Nice story and nice narration