കുളിച്ചിട്ടു വാ ഞാൻ കുളിച്ചതാണ്. ഞാൻ വിളക്ക് വെക്കാൻ പോവുകയാണ്. വിളക്ക് വച്ചതിനുശേഷം വരാം. എന്നു പറഞ്ഞുകൊണ്ട് തലയിലെ തോർത്തുമുണ്ട് കെട്ടഴിച്ചു ഹാങ്കറി തൂക്കിയിട്ട് അവൾ പുറത്തിറങ്ങി. വാസു ഷർട്ട് അഴിച്ച് തോർത്ത് മുണ്ട്എടുത്ത് കുളിക്കാനായി ഇറങ്ങി.
ഈ സമയം ചേച്ചിമാർ കുട്ടികളെ കുളിപ്പിച്ച് അവർ കുളിക്കാൻ നിൽക്കുകയാണ്. വാസു അവിടെ കാത്തുനിൽക്കാതെ കിണറിന്‍റെ അടുത്തേക്ക് നടന്നു. അപ്പോഴേക്കും വിളക്കുവച്ച് പ്രാർത്ഥനയും കഴിഞ്ഞു സൗമ്യ അടുക്കളയിലേക്ക് വന്നപ്പോൾ കിണറ്റിൻകരയിൽ നിൽക്കുന്ന എന്നെ കണ്ടു.
വാസു അവളെ കൈകൊണ്ട് മാടി വിളിച്ചു. ചാഞ്ഞു കൊണ്ടിരിക്കുന്ന അസ്തമയ കിരണങ്ങള്‍ മര ജില്ലയുടെ ഇടയിലൂടെ താഴേക്ക് പതിക്കുന്ന സമയം.-എന്താ എന്നെ വിളിച്ചത് സൗമ്യ ചോദിച്ചു. നിന്നെ കാണാൻ എന്തു ഭംഗിയാടി ഈ വേഷത്തിൽ. തലതാഴ്ത്തി.
കിണറ്റിൻകരയിൽ നിന്നാണോ കുളിക്കുന്നത്.?
മ് വാസു മൂളി
സൗമ്യ ; ഞാൻ വെള്ളം കോരി തരണോ?
വാസു ചിരിച്ചുകൊണ്ട് കുളിപ്പിച്ചു തരുമോ?
അയ്യേ എന്നു പറഞ്ഞുകൊണ്ട് സൗമ്യ അടുക്കളയിലേക്ക് ഓടി.
അപ്പോഴേക്കും കുട്ടിപ്പട്ടാളങ്ങൾ അവളെ പൊതിഞ്ഞു അകത്തേക്ക് കൊണ്ടുപോയി..
വാസു ,കിണറ്റിൽ.നിന്ന് വെള്ളം കോരി കുളിച്ചു. അപ്പോഴേക്കുംഎല്ലാവരും കുളിച്ച് വന്നു. കല്യാണ തലേ ദിവസത്തെ ഉറക്കം ഒഴിച്ചിലും, ഇന്നത്തെ തിരക്കും എല്ലാവരിലും ക്ഷീണംകണ്ടു.. ഇന്ന് നേരത്തെ ഭക്ഷണം കഴിച്ചു കിടക്കാം.
അമ്മയുടെ നിർദ്ദേശം വന്നു. ആർക്കൊക്കെ ഭക്ഷണം വേണം വേണ്ട എന്നുള്ള വിളിച്ചുചോദ്യം നടന്നുകൊണ്ടിരിക്കുന്നു അടുക്കളയിൽ നിന്ന്. കുട്ടികൾ ആരും ഭക്ഷണം കഴിച്ചില്ല. ബാക്കിയെല്ലാവരും അല്പം ഭക്ഷണം കഴിച്ചു. എല്ലാവരും കിടക്കാനുള്ള തയ്യാറെടുപ്പിലേക്കായി.
തുടക്കം കൊള്ളാം……
😍😍😍😍
ആരാ വാസു 🙄🙄
അടുത്ത പാര്‍ട്ട് സബ്മിറ്റ് ചെയ്തിട്ടുണ്ട്
നെക്സ്റ്റ് പാർട്ട് ഉണ്ടാകുമോ