ഒരു ചെറിയ കവർ എന്റെ നേർക്ക് നീട്ടിക്കൊണ്ട് അയാൾ അടുത്തേക്ക് വന്നു …
“ഇതിൽ നിന്റെ പാകത്തിലുള്ള കുറച്ച് വസ്ത്രങ്ങൾ ഉണ്ട്, ഇഷ്ടമുള്ളത്എടുക്കാം ഞാൻ പുറത്ത് ഉണ്ടാകും…..“
വസ്ത്രത്തേക്കുറിച്ച് അയാൾ പറഞ്ഞപ്പോൾ ആണ് നൂൽ ബന്ധം പോലും ഇല്ലാതെയാണ് കിടന്നിരുന്നത് എന്ന കാര്യം ഞാൻ ഓർത്തത്… അയാളുടെ കൈയിൽ നിന്നും ദൃതിയിൽ വസ്ത്രങ്ങൾ വാങ്ങി മാറോടു ചേർത്ത് പിടിച്ചു കൊണ്ട് ഇടം കണ്ണിട്ട് പാളി അയാളെ ഒന്ന് നോക്കി…. എന്നെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ അയാൾ വാതിൽ തുറന്ന് ദൃതിയിൽ പുറത്തേക്ക് പോയി.. അയാളുടെ സ്ഥാനത്ത് ആശ്രമത്തിലെ മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ഉറപ്പായും എന്റെ ഈ അവസ്ഥ പരമാവധി മുതലെടുക്കാൻ ശ്രമിക്കുമായിരുന്നു,ഈ നരകത്തിൽ നിന്നും രക്ഷപ്പെടുകയാണല്ലോ എന്ന് ഓർത്തപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നതിന് അപ്പുറമായിരുന്നു….കഴിയുന്നത്ര വേഗത്തിൽ വസ്ത്രങ്ങൾ മാറിയ ശേഷം ഞാൻ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി…. സ്വാമിജി എന്നെയും കാത്ത് വാതിൽക്കൽ നിൽപ്പുണ്ടായിരുന്നു…
“ശബ്ദം ഉണ്ടാക്കാതെ എന്റെ പിന്നാലെ വാ…മാറ്റാരുടെയെങ്കിലും കണ്ണിൽ പെടുന്നതിനു മുൻപ് പുറത്ത് കടക്കണം..”
അയാൾ സസൂക്ഷ്മം ചുറ്റുപാടുകൾ വീക്ഷിച്ചു കൊണ്ട് മുന്നിൽ നടന്നു പിന്നാലെ ഞാനും…ആശ്രമത്തിന് പുറത്ത് എത്തുന്നത് വരെ ആരുടേയും കണ്ണിൽ പെടല്ലേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് ശ്വാസം പോലും അടക്കിപ്പിടിച്ചാണ് ഓരോ കാലടിയും എടുത്ത് വച്ചത്…ഗേറ്റ് തുറന്ന് പുറത്ത് എത്തുന്നത് വരെ ഞാൻ അനുഭവിച്ച മാനസിക പിരിമുറുക്കം എനിക്ക് മാത്രമേ അറിയൂ…

Next part