“ആ കാണുന്ന കാറിൽ കയറിക്കോ, ഞാൻ എല്ലാം പറഞ്ഞ് ഏല്പിച്ചിട്ടുണ്ട്…”
അല്പം അകലെയായി നിർത്തിയിരുന്ന ഒരു നീല മാരുതി കാർ ചൂണ്ടിക്കാണിച്ച ശേഷം അയാൾ ഒരു പൊതിക്കെട്ട് എന്റെ നേർക്ക് നീട്ടി…
“ഇത് വച്ചോ ഗുരുസ്വാമി നിന്റെ കൈയിൽ തരാൻ ഏല്പിച്ചതാ, പൂജയിൽ സഹായിച്ചതിനുള്ള പ്രത്യുപകാരമായി ഇതിനെ കാണണ്ട..“
അയാൾ നീട്ടിയ പൊതി വാങ്ങാൻ ചെറിയൊരു മടി എനിക്ക് തോന്നി..
“കൂടുതൽ ഒന്നും ചിന്തിക്കണ്ട, ഇന്നലെ അനുഭവിച്ച വേദനകൾക്ക് ഉള്ള മരുന്നായി ഇതിനെ കണ്ടാൽ മതി, ഒരു ലക്ഷം തികച്ചുണ്ട് വാങ്ങിച്ചോളൂ…”
അയാൾ നിർബന്ധിച്ച് ആ പൊതിക്കെട്ട് എന്റെ കൈയിലേക്ക് വച്ച് തന്നു…കാറിൽ കയറുന്നത് വരെ അയാൾ എന്നെയും നോക്കി അവിടെ തന്നെ നിൽപുണ്ടായിരുന്നു…
“ചേട്ടാ പോകാം…”
കാർ മുന്നോട്ട് നീങ്ങുന്നതിന് ഇടയിൽ നന്ദിയോടെ ഒരിക്കൽ കൂടി ഞാൻ തിരിഞ്ഞു അയാളെ നോക്കി…കണ്ണിൽ നിന്നും മറയും വരെ അയാൾ എന്നെയും നോക്കി ആ പടിവാതിൽക്കൽ നിൽപ്പുണ്ടായിരുന്നു…
“ഗുരു സ്വാമി ഒറ്റക്ക് കൊണ്ടിട്ട് സുഖിച്ചിട്ട്,മറ്റാരും കാണാതെ നിന്നെ നാട് കടത്തുവാണോ…”
മുന്നിൽ നിന്നുള്ള ശബ്ദം കേട്ട് ഞാൻ ശെരിക്കും വിറങ്ങലിച്ച പോലെയായി , ജിതേന്ദ്ര സ്വാമി അയാളെങ്ങനെ ഇവിടെ….
“ഡ്രൈവർക്ക് കുറച്ച് കാശ് കൊടുക്കേണ്ടി വന്നു, കുഴപ്പമില്ല അത് ഞാനങ്ങു സഹിച്ചു,നിന്നെ ഒറ്റക്ക് എനിക്ക് കിട്ടണമായിരുന്നു… ഇന്ന് എന്റെ പ്രതികാരത്തിന്റെ ദിവസമാ, ഇന്നലെ നീ എന്നോട് കാണിച്ചതിന് എല്ലാം എണ്ണി എണ്ണി കണക്ക് തീർക്കാൻ ഉള്ളതാ…”
അയാളുടെ കണ്ണുകളിലെ തീക്ഷണ എന്നെ കൂടുതൽ ഭയപ്പെടുത്തി…

Next part