“ചേട്ടാ ഞാൻ മനപ്പൂർവമല്ല…പറ്റിപ്പോയി….”
ഇടറിയ ശബ്ദത്തിൽ ഞാൻ ഒരുവിധം പറഞ്ഞു ഒപ്പിച്ചു…
“ഇന്നലെ നീ അത്രയും പേരുടെ മുൻപിൽ വച്ചാ എന്നെ നാണം കെടുത്തിയത്, ഞാൻ മാത്രമല്ലല്ലോ വേറൊരുത്തനും കൂടി ഉണ്ടായിരുന്നല്ലോ അവിടെ, എന്തേ അവനെ നീ കണ്ടില്ലേ …”
ഒന്നും മിണ്ടാനാകാതെ തല കുനിച്ചു ഞാൻ ഇരുന്നു…
“അപ്പോൾ ഞാൻ മാത്രം വൃത്തികെട്ടവൻ, മറ്റുള്ളവർ എന്ത് ചെയ്താലും നിനക്ക് കുഴപ്പം ഇല്ല അല്ലേ…”
അയാൾ കാർ ഓടിക്കുന്നതിനു ഇടയിൽ പല തവണ എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു …
“നിന്നെ എനിക്ക് ഇനി വേണ്ട,പക്ഷേ ഞാൻ അനുഭവിച്ച മാനക്കേടിനു പകരം വീട്ടിയില്ലെങ്കിൽ ആണാണെന്ന് പറഞ്ഞ് മീശയും ചുരുട്ടി നടക്കുന്നതിൽ കാര്യമില്ല …. “
അയാൾ ഒന്ന് നിർത്തിയ ശേഷം കൈ പിന്നിലേക്ക് നീട്ടി
“നിന്റെ കൈയിലുള്ള ആ പൊതിയിങ്ങു താ…”
മറുത്തൊന്നും പറയാതെ ഞാൻ ആ പൊതിക്കെട്ട് അയാളുടെ കൈയിലേക്ക് വച്ചു കൊടുത്തു…
“ഈ കാശ് തൽക്കാലം എന്റെ കൈയിൽ ഇരിക്കട്ടെ, ഞാൻ പറയുന്ന പോലെ അനുസരിച്ചാൽ ഈ കാശും കൈയിലേക്ക് വച്ച് തന്ന് ഞാൻ തന്നെ നിന്നെ ബസ് കയറ്റി വിടാം…”
അയാൾ പൊതിക്കെട്ട് കാറിന്റെ ലോക്കറിൽ വച്ച് പൂട്ടിയ ശേഷം തിരിഞ്ഞു എന്നെ നോക്കി…
“ഡെന്നിസ് അച്ചായന്റെ പഴയൊരു ലോഡ്ജ് ഇവിടെ അടുത്ത് ഉണ്ട്..നമുക്ക് അതുവരെ ഒന്ന് പോകാം…ബാക്കി ഞാൻ അവിടെ എത്തിയിട്ട് പറയാം…”
മറുത്തൊന്നും പറയാനുള്ള മാനസിക അവസ്ഥയിൽ ആയിരുന്നില്ല ഞാൻ,അയാൾ പറയുന്നത് പോലെ അനുസരിക്കുന്നതാണ് നല്ലതെന്ന് മനസ്സിൽ തോന്നിയത് കൊണ്ട് ഒന്നും മിണ്ടാതെ നിശബ്ദനായി ഞാൻ ഇരുന്നു…അയാൾ പറഞ്ഞ ലോഡ്ജ് എത്തുന്നത് വരെ ഞാനോ സ്വാമിജിയോ ഒരു വാക്ക് പോലും പരസ്പരം മിണ്ടിയില്ല…

Next part