“ഇതാ സ്ഥലം ഇറങ്ങ്…”
അധികാര സ്വരത്തോടെയുള്ള അയാളുടെ വാക്കിൽ മറുത്തൊന്നും പറയാതെ ഞാൻ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി..പായലും വിള്ളലുകളും നിറഞ്ഞ പഴയൊരു കെട്ടിടം, അവിടവിടെയായി ചെറിയ പുൽച്ചെടികൾ കെട്ടിടത്തിന്റെ മേൽക്കൂരയിലും സൺ ഷെഡിലുമായി വളർന്നു നിന്നിരുന്നു…. കാഴ്ചയിൽ ആൾ താമസം ഉള്ള സ്ഥലമായി എനിക്ക് തോന്നിയില്ല…
അയാൾ മൊബൈൽ കൈയിൽ എടുത്ത് ആരെയോ വിളിക്കുന്നുണ്ടായിരുന്നു …
“സാറേ ഞങ്ങൾ എത്തി,ലോഡ്ജ് പൂട്ടി കിടക്കുവാണല്ലോ…ആണോ ആ ശെരി സാറേ…. ”
അയാൾ മൊബൈൽ തിരികെ പോക്കറ്റിലേക്ക് വച്ചു കൊണ്ട് തിരിഞ്ഞ് എന്നെ നോക്കി..
“ഡെന്നിസ് സാർ അകത്തുണ്ട് ഇപ്പോൾ വരും…”
അയാൾ പറഞ്ഞ് നിർത്തും മുൻപ് മുന്നിലെ ഷട്ടർ വലിയൊരു ശബ്ദത്തോടെ മുകളിലേക്ക് ഉയർന്നു,കാഴ്ചയിൽ അല്പം തടിയനായ ഒരാൾ പുറത്തേക്ക് വന്ന ശേഷം എന്നെ അടിമുടി ഒന്ന് നോക്കി
“നീ പൊയ്ക്കോ കഴിയുമ്പോൾ ഞാൻ വിളിക്കാം …”
അധികാരത്തോടെ അയാൾ എന്റെ കൈയിൽ പിടിച്ച് വലിച്ചു അകത്തേക്ക് കയറ്റിയ ശേഷം ഷട്ടർ താഴ്ത്താൻ തുടങ്ങി .. ഒരു നിമിഷം എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ ഞാൻ തിരിഞ്ഞ് സ്വാമിജിയെ നോക്കി…
“സാറേ ഒരു മിനിറ്റ് എനിക്ക് അവനോട് മാത്രമായി ഒരു കാര്യം പറയാനുണ്ട്…”
സ്വാമിജി പകുതി അടഞ്ഞ ഷട്ടറിന് അടിയിലൂടെ അടുത്തേക്ക് വന്ന ശേഷം എന്നെ കൈയിൽ പിടിച്ച് വലിച്ച് കൊണ്ട് ഒരു മൂലയിലേക്ക് നടന്നു…ആ തടിയന്റെ കാഴ്ചയിൽ നിന്നും അല്പം മാറ്റി നിർത്തിയ ശേഷം അയാൾ എന്റെ മുഖത്തേക്ക് നോക്കി….
“വെറുതെ വാശി പിടിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കരുത്…എനിക്ക് വളരെ വേണ്ടപ്പെട്ട ആളാ,നിന്റെ കാശ് എന്റെ കൈയിലാണ് ഉള്ളത് എന്ന ബോധ്യം എപ്പോഴും ഉണ്ടാകണം…”

Next part