അലൻ [Haran] 277

ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച് ഓണ്‍ലൈന്‍ ടിക്കറ്റ്‌ ഇഷ്യൂ ചെയ്തു, എയര്‍ ഡെക്കാനില്‍. ഭാഗ്യം രണ്ടായിരത്തിനു കിട്ടി ടാക്സ് അടക്കം. നാട്ടില്‍ എത്തിയപ്പോള്‍ ആകെ തിരക്ക്, ഒരാഴ്ചയെടുത്തു ബന്ധുവീട്ടിലോക്കെ ഒന്നു പ്രദക്ഷിണം വയ്ക്കാന്‍. എല്ലാവരും കല്യാണത്തിന്‍റെ കാര്യം തിരക്കുന്നു. ചേട്ടന്മാരെല്ലാം കെട്ടിയല്ലോ നീയെന്താ വൈകിക്കുന്നത്  എന്നതായിരുന്നു എല്ലാവരുടെയും ചോദ്യം. നാശം പിടിക്കാന്‍ ഇവര്‍ക്കറിയില്ലല്ലോ എന്‍റെ വിഷമം. നാട്ടിലെത്തിയതിന്റെ രണ്ടാമത്തെ ആഴ്ച എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലേയ്ക്ക് വിട്ടു. രണ്ടും കല്‍പ്പിച്ച് സെക്ഷ്വലി ട്രാന്‍സ്മിറ്റെഡ് ഡിസീസസ് ചികിത്സിക്കുന്ന ഡോക്ടറെ കണ്ടു. നടന്നതെല്ലാം പറഞ്ഞു. നമുക്കൊരു എലിസാ ടെസ്റ്റ്‌ നടത്തിക്കളയാം എന്നു ഡോക്ടര്‍ പറഞ്ഞു. വേറെയും ചില ടെസ്റ്റുകള്‍ കൂടി  നടത്തണം എന്നും പറഞ്ഞു. രക്തം കൊടുത്തിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ട് വരൂ എന്നു പറഞ്ഞു വിട്ടു. നേരത്തെ റിസള്‍ട്ട്‌ കിട്ടുകയാണെങ്കില്‍ ഞാന്‍ വിളിക്കാം എന്ന് പറഞ്ഞ് ഡോക്ടര്‍ എന്‍റെ നമ്പരും വാങ്ങി. ഗുഹ്യഭാഗത്ത്‌ പുരട്ടാന്‍ ഒരു ഒയിന്റ്റ്മെന്റും തന്നു.

ജീവിതത്തിലെ ശപിക്കപ്പെട്ട ആ രണ്ടാഴ്ചക്കാലം ഞാനെങ്ങിനെ മറക്കും. ആദ്യത്തെ ഒരാഴ്ച നല്ല മദ്യപാനമായിരുന്നു, പിന്നെപ്പിന്നെ അതിലുള്ള താല്‍പ്പര്യവും പോയി. രണ്ടാമത്തെ ആഴ്ച പുറത്തൊന്നും പോയില്ല. റൂമിനുള്ളില്‍ തന്നെ അടച്ചിരുപ്പായിരുന്നു. വീട്ടുകാര്‍ ആകെ അങ്കലാപ്പിലായി. പണ്ട് ഞാന്‍ പറഞ്ഞ് പറ്റിച്ച പല പെണ്‍കുട്ടികളുടെയും കാര്യം ഓര്‍മ്മ വരുന്നു. ഞാനെന്തു ചെയ്യാനാണ്? ഒരു മൂന്നു നാല് മാസം കഴിയുമ്പോള്‍ എനിക്ക് മടുക്കും. ഒരു കാര്യം എനിക്കിപ്പോഴും വിചിത്രമായി തോന്നുന്നു, ഈയോരു അവസ്ഥയിലും,’അസുഖമില്ലെങ്കില്‍ ഇനിയങ്ങോട്ട് നന്നായി ജീവിച്ചു കൊള്ളാം ദൈവമേ’ എന്നൊരു നിലപാട് മനസ്സില്‍ വന്നില്ല. അസുഖമുണ്ടെന്ന് ഏതാണ്ട് തീര്‍ച്ചപ്പെടുത്തിയത് കാരണമാവാം. ആയിടയ്ക്കൊരു സ്വപ്നവും കണ്ടു, നല്ല മൂടല്‍മഞ്ഞുള്ള ഒരു വെളുപ്പാന്‍ കാലത്ത് ഏതോ ഒരു മുറിയുടെ ജനാലച്ചില്ലില്‍ ആരോ ഇന്ഗ്ലിഷില്‍ എഴുതിയ VENUGOPALAN  നിലെ ALAN എങ്ങിനെയോ മാഞ്ഞു പോകുന്നു. ഹോ! മനുഷ്യന്റെ നല്ല ജീവന്‍ പോയി, ജീവിതത്തിലാദ്യമായാണ് ഒരു സ്വപ്നം കണ്ടിട്ട് ഇങ്ങനെ പേടിയ്ക്കുന്നത്. ഇതും കൂടി ആയപ്പോള്‍ ഉറപ്പിച്ചു, ഇത് എയിഡ്സ് തന്നെ. അങ്ങിനെയാണെങ്കില്‍ ഞാന്‍ മൂലം, ഒന്നുമറിയാത്ത, കുറച്ചു നാളെങ്കിലും എന്നെ മനസ്സില്‍ കൊണ്ട്‌ നടന്ന് മനസ്സും ശരീരവും ഞാനുമായ് പങ്കുവച്ച കുറച്ചു സ്ത്രീകളും ശിക്ഷിക്കപ്പെടും. കുറ്റബോധം മൂലം മനസ്സ് നീറുന്നു. ഒരുപാട് ആലോചിച്ചിട്ട് അവസാനം ഉറക്ക ഗുളികകള്‍ കഴിച്ച് മരിക്കാം എന്ന് തീരുമാനിച്ചു.

വേദനയറിയില്ല എന്നുള്ളതായിരുന്നു ആ തീരുമാനത്തിന് പിന്നില്‍. വളരെ പണിപ്പെട്ട് മൂന്നു ലീഫ് വേലിയം ട്രാന്‍ക്യുലൈസര്‍ ടാബ്ലെട്സ് വാങ്ങി. കുറിപ്പടി ഒന്നുമില്ലാതിരുന്നത് കൊണ്ട്‌ അല്പം പണിപ്പെട്ടു ഒന്നു സംഘടിപ്പിച്ചെടുക്കാന്‍. വാങ്ങിക്കാന്‍ ചെന്നപ്പോള്‍ പല മെഡിക്കല്‍ ഷോപ്പുകാരും എന്നെ ഒന്നിരുത്തി നോക്കി, ഈ കാലമാടന്‍ ഇതും തിന്നു ചത്തുപോയാല്‍ പണിയാകുമല്ലോ എന്നോര്‍ത്തായിരിക്കും. നാട്ടില്‍ ഉറ വാങ്ങാന്‍ പോയാലും ഇതേ നോട്ടമാണല്ലോ എന്ന് ഞാനോര്‍ത്തു. പണ്ട് വീടിനടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ ഇതും ചോദിച്ചു ചെന്നപ്പോള്‍ അന്നവിടെ ജോലിയ്ക്ക്

The Author

19 Comments

Add a Comment
  1. Thanks. A very good message for everyone. A small mistake or being unlucky can ruin the entire life.
    Raj

    1. Thanks, it’s my real life experience dude.

  2. കണ്ണൂക്കാരൻ

    Good one bro

  3. ????
    Kidu….

  4. കറുമ്പൻ

    Good story… ????

    1. കറുമ്പൻ

      സൂപ്പർ

  5. പൊന്നു.?

    നല്ലൊരു സന്തേശം…..

    ????

  6. അടിപൊളി.
    വളരെ നല്ല ഒരു സന്ദേശം.

Leave a Reply

Your email address will not be published. Required fields are marked *