അലൻ [Haran] 277

നിന്നിരുന്ന പെണ്‍കുട്ടി പേടിച്ച് എന്നെ നോക്കിയ നോട്ടം ഇപ്പോഴും ഓര്‍മ്മയുണ്ട്. മൂന്ന് ലീഫേ കിട്ടിയുള്ളൂ, ആതും പത്ത് കടകള്‍ കയറിയിറങ്ങിയതിനു ശേഷം. ഇത് കൊണ്ട്‌ നടക്കുമോ എന്നറിയില്ല. ആ നോക്കാം.

ഒരു കാര്യത്തില്‍ ആശ്വാസമുണ്ട്, ഓയിന്റ്മെന്റ്റ് പുരട്ടിയപ്പോള്‍ സംഭവം കുറവുണ്ട്. രണ്ടാഴ്ചയായിട്ടും ഡോക്ടര്‍ വിളിക്കാത്തത് കാരണം, പോയി നോക്കാം എന്ന് തന്നെ കരുതി. ഉച്ചയോടെ ഏറണാകുളത്തെത്തി. വിറയാര്‍ന്ന പദചലനങ്ങളോടെ ഞാന്‍ ഡോക്ടറുടെ കാബിന്‍ ലക്ഷ്യമാക്കി നടന്നു. രണ്ട് മണിക്കൂറിനുള്ളില്‍ റിസള്‍ട്ട് വരുമെന്നും കാത്തിരിക്കാനും അദ്ദേഹം പറഞ്ഞു. പതുക്കെ പുറത്തേക്കിറങ്ങി. മറൈന്‍ ഡ്രൈവ് ലക്ഷ്യമാക്കി നടന്നു. നട്ടുച്ച നേരത്തും കമിതാക്കളുടെ ആധിക്യം. ഒരു ഗോള്‍ഡ്‌ഫ്ലേക്ക് കത്തിച്ചു രണ്ട് പുക വിട്ടു കൊണ്ട്‌ മനസ്സിനെ നിയന്ത്രിക്കാന്‍ ശ്രമിച്ചു. കുറച്ചുനേരം സിഗരറ്റ് കൂടിലേയ്ക്കു തന്നെ നോക്കിയിരുന്നു. മറ്റെല്ലാ ബ്രാന്റിനെക്കാളും സെക്സിയായ കവര്‍ ഡിസൈന്‍, നല്ല കളര്‍ കോമ്പിനേഷന്‍.

അതില്‍ ലഹരിയും അധികാരവും കൂടിക്കുഴയുന്നു എന്ന് തോന്നിയിരുന്നു പണ്ടേ. അതുകൊണ്ട് ചെറുപ്പത്തിലേ ഉള്ള ആഗ്രഹമായിരുന്നു ഗോള്‍ഡ്‌ഫ്ലേക്ക് വലിക്കണമെന്നുള്ളത്, ആതും നീളം കൂടിയത്. വീണ്ടും മനസ്സ് കലുഷമായി. റിസള്‍ട്ട് തനിക്കെതിരാണെങ്കില്‍ ഇനിയൊരു പ്രഭാതം കാണില്ല എന്ന് മനസ്സിലുറപ്പിച്ചിരുന്നു. ഉടനേ അമ്മയുടെ മുഖം മനസ്സിലോടിയെത്തി. തനിയ്ക്ക് തന്ന സ്നേഹത്തിന്റെയും കരുതലിന്റെയും നൂറിലൊരംശം തിരിച്ചു കൊടുക്കാന്‍ പറ്റിയില്ലല്ലോ എന്ന് വേദനയോടെ ഓര്‍ത്തു. എന്നും വീടിനു പുറത്ത് സന്തോഷവും ഭക്ഷണത്തിനു രുചിയും കണ്ടെത്തിയവനായിരുന്നല്ലോ ഞാന്‍.  കുടിച്ചിട്ട് വരുന്ന എത്രയെത്ര രാത്രികളില്‍ അമ്മയുണ്ടാക്കി വെച്ച ഭക്ഷണം കഴിക്കാതെ ഉറങ്ങിയിരിക്കുന്നു. എന്നോട് പൊറുക്കമ്മേ. കണ്ണു നനയുന്നു, ആരും അറിയാതിരിക്കാന്‍ കര്‍ചീഫ്‌ എടുത്ത് അമര്‍ത്തി തുടച്ചു.

രണ്ട് മണിക്കൂറുകള്‍ക്കു രണ്ട് യുഗങ്ങളുടെ ദൈര്‍ഘ്യം. തിരിച്ചു നടന്നു. ഡോക്റ്ററുടെ കേബിന് പുറത്ത് കാത്തിരിക്കുമ്പോള്‍ അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ചു പ്രാര്‍ഥിച്ചു. ഹൃദയമിടിപ്പ്‌  ഉച്ചത്തിലാവുന്നത് എനിക്ക് തന്നെ കേള്‍ക്കാം. അവസാനം ഡോക്ടര്‍ വിളിച്ചു. അകത്തു കയറിയപ്പോള്‍ സമാധാനം, ഡോക്ടറുടെ മുഖത്ത് പുഞ്ചിരി. ” ഡോക്ടര്‍ എനി ഗുഡ് ന്യൂസ്‌ ഫോര്‍ മി ” ഞാന്‍ ചോദിച്ചു. ” യെസ് യെസ്, യു ആര്‍ അബ്സോലൂട്ളി ഓള്‍റൈറ്റ് ഒന്നും പേടിക്കണ്ടെടോ, പക്ഷെ ഇനിയുള്ള കാലം ഇങ്ങനെ വഴിവിട്ട് ജീവിക്കില്ലെന്ന് എനിക്കുറപ്പു തരണം” പിന്നീട് ഡോക്ടര്‍ പറഞ്ഞതൊന്നും കേട്ടില്ല. മനസ്സ് സന്തോഷം കൊണ്ട്‌ കുതിക്കുകയായിരുന്നു. ആര്‍ക്കൊക്കെ നന്ദി പറയണം. ചെയ്ത തെറ്റുകള്‍ക്ക് ദൈവം തന്ന ചെറിയൊരു ശിക്ഷയാണ് ഈ മാനസിക പീഡനം. ഇനി അങ്ങോട്ട്‌ നന്നാവുക തന്നെ.

ഹോസ്പിറ്റലില്‍ നിന്നും നേരെ വീട്ടിലേയ്ക്ക്. സന്തോഷമുണ്ടായിരുന്നെങ്കിലും മദ്യപിക്കാന്‍ തോന്നിയില്ല. അമ്മയെ പെട്ടെന്ന് തന്നെ കാണണം എന്ന് തോന്നി. അമ്മയെ കണ്ട ഉടനേ കെട്ടിപ്പിടിച്ചു. “ഇതെന്താടാ പെട്ടെന്നൊരു സ്നേഹം” മറുപടി ഒന്നും പറഞ്ഞില്ല. അന്ന് രാത്രി അമ്മ വാരിത്തന്ന ചോറ് തിന്നു കൊണ്ടിരിക്കുമ്പോള്‍ അച്ഛന്‍ ചോദിച്ചു, ” ഇവനിതെന്തു പറ്റിയെടീ? ആകെയൊരു മാറ്റം?”

മേനേജരെ വിളിച്ചു പറഞ്ഞ് ലീവ് ഒരു മാസത്തേക്ക് കൂടി നീട്ടി. അമ്മയുണ്ടാക്കിത്തരുന്ന ഭക്ഷണം കഴിച്ച് ഒരു മാസം വീട്ടില്‍ സുഖമായി കഴിഞ്ഞു. മദ്യപാനം വളരെ കുറച്ചു, വലി വല്ലപ്പോഴും

The Author

19 Comments

Add a Comment
  1. Thanks. A very good message for everyone. A small mistake or being unlucky can ruin the entire life.
    Raj

    1. Thanks, it’s my real life experience dude.

  2. കണ്ണൂക്കാരൻ

    Good one bro

  3. ????
    Kidu….

  4. കറുമ്പൻ

    Good story… ????

    1. കറുമ്പൻ

      സൂപ്പർ

  5. പൊന്നു.?

    നല്ലൊരു സന്തേശം…..

    ????

  6. അടിപൊളി.
    വളരെ നല്ല ഒരു സന്ദേശം.

Leave a Reply

Your email address will not be published. Required fields are marked *