അവയവത്തിന്റെ നീളം, സത്യവും മിഥ്യയും 94

അവയവത്തിന്റെ നീളം, സത്യവും മിഥ്യയും

 

ലിംഗത്തിന്റെ നീളവും പുരുഷന്റെ ലൈംഗിക ശേഷിയുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഒട്ടേറെ പുരുഷന്മാരെ അലട്ടുന്ന ചോദ്യമാണിത്. ഉദ്ധൃത ലിംഗത്തിന്റെ നീളവും ലൈംഗിക സംതൃപ്തിയും തമ്മിലോ ലൈംഗിക ശേഷിയും തമ്മിലോ യാതൊരു ബന്ധവുമില്ലെന്നതാണ് സത്യം. പച്ച പരമാര്‍ത്ഥം.

മനുഷ്യ ശരീരത്തിന്റെ ഏത് അവയവവുമെന്ന പോലെ ലിംഗവും ആകൃതിയിലും പ്രകൃതിയിലും വ്യത്യസ്തമായിരിക്കും. ഒരാളിന്റെ കൈവിരലുപോലെയല്ല മറ്റൊരാളുടേത് എന്നതു പോലെ തന്നെയാണ് ഇതും. മരുന്നു കഴിച്ച് നീളമോ വണ്ണമോ കൂട്ടാനാവില്ലെന്നും സാരം.

ഉദ്ധൃത ലിംഗത്തിന്റെ ശരാശരി നീളം ഏതാണ്ട് ആറ് ഇഞ്ചാണ്. അതായത് 15 മുതല്‍ 16 സെന്റീമീറ്റര്‍ വരെ. ഇത് ഉദ്ധൃത ലിംഗത്തിന്റെ അഗ്രം മുതല്‍ ചുവടു വരെയുളള നീളമാണ്. മിക്കവാറും എല്ലാ പുരുഷന്മാര്‍ക്കും ഈ അവസ്ഥയില്‍ ലിംഗത്തിന്റെ നീളം 5.6 ഇഞ്ചിനും 7 ഇഞ്ചിനും ഇടയിലായിരിക്കും.

മറ്റൊരു കണക്കു കൂടി പറ‍ഞ്ഞാലേ സംഗതി ഇതുമതിയെന്ന് ബോധ്യമാകൂ. യോനിയിലെ ലൈംഗിക സംവേദന ക്ഷമതയുളള കോശങ്ങള്‍ കാണപ്പെടുന്നത് യോനീ കവാടത്തില്‍ നിന്നും നാലിഞ്ചു താഴെ വരെ മാത്രമാണ്. അതായത് ഈ പ്രദേശത്ത് നടക്കുന്ന ഉരസലുകളും ചലനങ്ങളുമാണ് സ്ത്രീയ്ക്ക് ലൈംഗിക സംതൃപ്തി നല്‍കുന്നത്. അതിനപ്പുറത്തേയ്ക്ക് എത്ര ആഴത്തില്‍ ലിംഗപ്രവേശനം നടന്നാലും സ്ത്രീയില്‍ അത് പ്രത്യേകിച്ച് വൈകാരികാനുഭൂതി ഉണ്ടാക്കുന്നില്ല.

ഉദ്ധൃത ലിംഗത്തിന്റെ നീളം അഞ്ചിനും ഏഴിനും ഇഞ്ച് ഇടയ്ക്ക് നീളമുളളവരാണ് തൊണ്ണൂറ്റി അഞ്ചു ശതമാനം പുരുഷന്മാരും. ലിംഗത്തിന്റെ നീളവും ലൈംഗിക ശേഷിയുമായി ബന്ധമില്ലെന്ന് ഇനി പറയേണ്ടല്ലോ.

ഉദ്ധരിക്കാത്ത അവസ്ഥയില്‍ ലിംഗത്തിന്റെ നീളം കാലാവസ്ഥയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. തണുപ്പു കൂടുതലാണെങ്കില്‍ ലിംഗം ചുരുങ്ങുകയും ചൂടു കൂടുമ്പോള്‍ വികസിക്കുകയും ചെയ്യും.

ലിംഗത്തിന്റെ വലിപ്പക്കുറവില്‍ മനസു വിഷമിപ്പിക്കുന്ന പുരുഷന്മാരുണ്ടെങ്കില്‍, കാര്യം പറഞ്ഞ് മനസിലാക്കേണ്ടത് അവരുടെ പങ്കാളികളുടെയും ചുമതലയാണ്. ലൈംഗിക ബന്ധം നടക്കുമ്പോള്‍ സുഖാനുഭൂതിയുണ്ടാകുന്നതില്‍ ലിംഗത്തിന്റെ വലിപ്പം ഒരു ഘടകമല്ലെന്ന് സ്ത്രീകള്‍ തിരിച്ചറിയുന്നുണ്ട്. അക്കാര്യം പങ്കാളിയോട് തുറന്നു പറഞ്ഞാല്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അതിന്റെ ഫലം അടുത്ത അങ്കത്തില്‍ കിട്ടുകയും ചെയ്യും.

നീലച്ചിത്രങ്ങളിലെ നീളം വിശ്വസിക്കല്ലേ

ഇംഗ്ലീഷ് സിനിമകളും വിദേശ നിര്‍മ്മിത നീലച്ചിത്രങ്ങളും കാണുമ്പോഴാണ് ചില പുരുഷന്മാര്‍ക്ക് തങ്ങളും മനുഷ്യരാണോ എന്ന സംശയം തോന്നുന്നത്. നീലച്ചിത്രങ്ങളിലെ കൃത്രിമ ലൈംഗികതയും യഥാര്‍ത്ഥ ജീവിതവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് തിരിച്ചറിയേണ്ടതും ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന് അത്യാവശ്യമാണ്.

വലിപ്പമുളള ലിംഗം കൊണ്ട് പ്രശ്നങ്ങളും ഉണ്ട്. ഒന്നാമത്തെ പ്രശ്നം നീളമേറിയ ലിംഗം ഏറെ നേരം ഉദ്ധൃതാവസ്ഥയില്‍ നിലനിര്‍ത്തുക എളുപ്പമല്ല. അഗ്രം മുതല്‍ ചുവടുവരെ ഒരേ പോലെ ഉദ്ധരിച്ചു നിന്നാലേ ലൈംഗിക ചലനങ്ങള്‍ക്ക് ഉദ്ദേശിക്കുന്ന ശക്തിയുണ്ടാകൂ.

വലിപ്പമേറിയ ലിംഗം യോനിയില്‍ പ്രവേശിക്കുന്നത് സ്ത്രീകള്‍ക്കു വേദനാജനകമായ അനുഭവമായിരിക്കും. ആദ്യത്തെ നാലിഞ്ചു താഴ്ച കഴിഞ്ഞ് വീണ്ടും ലിംഗം താഴേയ്ക്ക് തുളഞ്ഞു കയറുന്നതും ശക്തമായ മര്‍ദ്ദനം ഏല്‍പ്പിക്കുന്നതും സ്ത്രീയെ വേദനിപ്പിക്കും.

വേറെയുമുണ്ട് പ്രശ്നം. പുരുഷനും ലൈംഗികാനുഭൂതി ലഭിക്കുന്നത് ലിംഗാഗ്രത്തില്‍ ഏല്‍ക്കുന്ന ഉത്തേജനത്തിലാണ്. ലിംഗാഗ്രത്തിലെ ലൈംഗിക കോശങ്ങളും യോനീഭീത്തിയിലെ സംവേദന ക്ഷമതയുളള കോശങ്ങളും പരസ്പരം സ്പര്‍ശിക്കുമ്പോഴാണ് സംഭോഗം ഇരുവര്‍ക്കും സുഖകരമായ അനുഭൂതിയായി മാറുന്നത്. നീളമേറിയ ലിംഗമാകുമ്പോള്‍, പുരുഷന്റെ ലിംഗാഗ്രം സ്ത്രീയുടെ സംവേദന കോശങ്ങളുമായി ഉരസുക എന്നത് അപ്രായോഗികമാണ്.

നീളം കുറഞ്ഞ ലിംഗം ഒരു രോഗമാണെന്നും അത് സ്ത്രീയെ തൃപ്തിപ്പെട്ടുത്തില്ലെന്നും മരുന്നു കഴിച്ചാല്‍ വലിപ്പം കൂടുമെന്നുമൊക്കെ വെറുതെ പറയുന്നതാണ്. ലോകത്തിലെ ഏറ്റവും വരുമാനമുളള മേഖലയാണ് ലിംഗത്തിന്റെ നീളം വര്‍ദ്ധിപ്പിക്കാനുളള മരുന്നു കച്ചവടം. ചെറിയ ലിംഗവും ലൈംഗിക സംതൃപ്തിയും ബന്ധപ്പെടുത്തി അനുഭവക്കുറിപ്പും ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെടുന്നത് ഈ മരുന്നിന് വിപണിയുണ്ടാക്കാനാണ്. ഈ പ്രചരണത്തില്‍ കുടുങ്ങിയാല്‍ ധനനഷ്ടവും മാനഹാനിയുമാവും ഫലം.

“എ പേഴ്സണ്‍ ഹു ഹു ഹാസ് എ സ്മാള്‍ പെനിസ് ഈസ് ദി റിയല്‍ കിംഗ് ഇന്‍ ദി ബെഡ്” എന്ന് അറിവുളളവര്‍ പറയുന്നത് വെറുതെയല്ല. അതിനാല്‍ നീളം സംബന്ധിച്ച സംശയങ്ങള്‍ക്ക് ഇതോടെ അവസാനമാകട്ടെ!

The Author

kambistories.com

www.kkstories.com

2 Comments

Add a Comment
  1. Dr ഞാൻ അയച്ച സ്റ്റോറി കിട്ടിയോ…???

  2. okmanasi lay

Leave a Reply

Your email address will not be published. Required fields are marked *