ബലാല്ക്കാ രത്തിനു വിധേയയാകുന്ന ഒരു സ്ത്രീക്ക് കൃത്യം നടന്നു കഴിയുമ്പോള്‍ തന്നെ ശാരീരികവും മാനസികവുമായ മുറിവുകള്‍ ഉണ്ടാവുന്നു. ഈ ക്ഷതങ്ങള്‍ കുറെ നാളുകള്‍ കൊണ്ട് ഉരുത്തിരിയുന്നതാണ്. മാനസികമായ ആഘാതം രണ്ടു വര്ഷം മുതല്‍ ജീവിതകാലം മുഴുവനും നീണ്ടു നില്ക്കുനന്നതാവാനും മതി.
ബലാല്സംലഗം കഴിയുന്ന ആദ്യ ദിവസങ്ങളില്‍ അതിയായ വിഷമവും ആത്മഹത്യ ചെയ്യണം എന്ന തോന്നലും ഒക്കെ കണ്ടു എന്ന് വരാം. ജീവിതത്തിന്റെ നിയന്ത്രണം കയ്യില്‍ നിന്ന് പോയി എന്നാ തരത്തിലുള്ള ചിന്തകളും, വിശപ്പ് കുറയുക, ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയാതിരിക്കുക എന്നീ ലക്ഷണങ്ങളും ഉണ്ടാവാം. ഉറക്കക്കുറവ്, കൂട്ടുകാരോടും ബന്ധുക്കളോടും സംസാരിക്കാനും മറ്റുമുള്ള താത്പര്യക്കുറവ് എന്നിവ പ്രകടമാവാം. ലൈംഗിക കാര്യങ്ങളില്‍ വിരക്തിയുണ്ടാവുക സ്വാഭാവികമാണ്.
ബലാല്കാിരം നടന്നയുടനെ ഇവയൊക്കെ സംഭവിക്കാം.
• അതിയായ മാനസിക സംഘര്ഷംന അല്ലെങ്കില്‍ അസ്വാഭാവികമായ ശാന്തത. ഇത് മാനസികമായ ഷോക്കിന്റെ ലക്ഷണം ആണ്.
• കരച്ചില്‍/ അതിയായ ആകാംഷ.
• ഒരു കാര്യത്തിലും ശ്രദ്ധിക്കാന്‍ കഴിയാതെ വരുക, തീരുമാനങ്ങള്‍ എടുക്കുവാനുള്ള പ്രാപ്തി നഷ്ടപ്പെടുക, ദിനചര്യകള്‍ ചെയ്യുവാനുള്ള ശേഷി നശിക്കുക.
• വികാരങ്ങള്‍ പ്രകടിപ്പിക്കുവാനുള്ള കഴിവ് നഷ്ടപ്പെടുക.
• ബലാല്സംങഗം നടന്നത് എങ്ങിനെയാണെന്ന് മറക്കുക. ജീവിതത്തില്‍ ഉണ്ടായിട്ടുള്ള മറ്റു കാര്യങ്ങളും മറന്നു എന്ന് വരാം.
അതിന് ശേഷം..
ഈ കാലയളവില്‍ ബലാല്സംംഗ ഇരകള്‍ തങ്ങളുടെ ജീവിതം നേരെയാക്കാന്‍ ശ്രമിക്കും. അങ്ങിനെയൊരു സംഭവം ജീവിതത്തില്‍ ഉണ്ടായിട്ടില്ല എന്ന് സ്വയം വിശ്വസിപ്പിക്കുവാന്‍ ഇവര്‍ ശ്രമിച്ചു എന്ന് വരാം. തങ്ങളുടെ ജീവിത ശൈലി തന്നെ ഇവര്‍ മാറ്റുന്നത് സാധാരണമാണ്. ജോലി ഉപേക്ഷിക്കുക, പുതിയ സ്ഥലത്തേക്ക് താമസം മാറ്റുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നതിനോടൊപ്പം തങ്ങളുടെ രൂപത്തില്‍ തന്നെ ഇവര്‍ മാറ്റങ്ങള്‍ വരുത്തുന്നതായും കണ്ടുവരുന്നുണ്ട്. വസ്ത്രധാരണത്തില്‍ മാറ്റം വരുത്തുക, മുടിയുടെ സ്റ്റൈല് മാറ്റുക എന്നെ കാര്യങ്ങും ചെയ്തു എന്ന് വരാം. എന്നാല്‍ ഇതൊന്നും വലിയ പ്രയോജനം ചെയ്യുകയില്ല എന്ന് മാത്രമല്ല, അകാരണമായ ഭീതികള്‍, ഉറക്കമില്ലാത്ത രാത്രികള്‍ തുടങ്ങിയവയൊക്കെ പതിയെ ഇവരെ ആക്രമിച്ച് തുടങ്ങും. വേദനാ ജനകങ്ങളായ ഇത്തരം അനുഭവങ്ങളെ നേരിടുകയാവും അവരുടെ വിധി.
പിന്നീടുള്ള ജീവിതത്തില്‍ ഇവര്ക്ക് മാനസികവും ശാരീരികവുമായ അനേകം പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ജീവിതത്തോടുള്ള സമീപനത്തില്‍ വ്യത്യാസം വരുകയും, മറ്റുള്ള ആളുകളോടുള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്യും. ലൈംഗിക കാര്യങ്ങളില്‍ പിന്നീടുള്ള ജീവിതത്തില്‍ ഒരുതരം മരവിപ്പായിരിക്കും ഇവര്ക്കു ണ്ടാവുക. തങ്ങളുടെ ജീവിതം മാറ്റിമറിച്ച ഒരനുഭവം ആയി ഇതിനെ കാണുന്നത് തികച്ചും സ്വാഭാവികം തന്നെയാണ്. ചിലര്ക്ക് ജീവിതത്തില്‍ പിന്നീട് വിജയമുണ്ടാവും. എല്ലാവര്ക്കും അങ്ങനെ തന്നെ ആവട്ടെ.
4 ആം വര്ഷം കുട്ടി ജനിക്കും…… അതങ്ങു ഇംഗ്ലണ്ടിൽ…. ഇവിടെ കെട്ടി 2 ആം മാസം പെണ്ണ് ശർദിച്ചില്ലേൽ ചോദ്യം തുടങ്ങും…. so ഇത് ഇവിടെ നടപ്പാവില്ല….
Good