മീര ഒരു നിമിഷം സ്തംഭിച്ചു പോയി. അവളുടെ ഹൃദയം തൊണ്ടക്കുഴിയിൽ വന്നു നിന്നു. പാതി അഴിഞ്ഞു കിടന്ന സാരിത്തുമ്പ് അവൾ വിറയ്ക്കുന്ന കൈകളോടെ മാറോടടുക്കി പിടിച്ചു.
അപ്പുറത്തെ ജനലിന്റെ പാളികൾക്കിടയിലൂടെ ആരുടെയോ നിഴൽ നീങ്ങുന്നത് അവൾ കണ്ടു. ഒരു നിമിഷം… ആ ചില്ലിനുമപ്പുറം രണ്ട് കണ്ണുകൾ തന്നെ ഉറ്റുനോക്കുന്നതായി അവൾക്ക് തോന്നി.
”ആരാ?!!”
അവൾ ഉറക്കെ ചോദിക്കാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല.
ഭയത്തോടെ അവൾ ജനലിന് അടുത്തേക്ക് ഓടിച്ചെന്ന് ആ പാളികൾ വലിച്ചടച്ചു.
ജനലിന്റെ കുറ്റിയിടുമ്പോൾ അവളുടെ വിരലുകൾ തണുത്തുറഞ്ഞിരുന്നു.
മുറിയിലെ എല്ലാ ജനലുകളും അടച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം അവൾ ഭിത്തിയിൽ ചാരി നിന്ന് കിതച്ചു.
മുറിയിൽ ഇപ്പോൾ വെളിച്ചം കുറവാണ്. പെട്ടെന്ന് അവളുടെ ബെഡിലിരുന്ന ഫോൺ ശബ്ദിച്ചു. ഒരു സന്ദേശം വന്നിരിക്കുന്നു. അവൾ വേഗം ഫോൺ എടുത്തു.
അതേ നമ്പറിൽ നിന്ന് തന്നെയായിരുന്നു അത്:
”എന്തിനാ മീരേ ജനലുകൾ അടയ്ക്കുന്നത്? ആ പഴയ സന്ദീപിൽ നിന്നും നീ എപ്പോഴാണ് ഇത്രയധികം ഒളിച്ചു തുടങ്ങിയത്? നിന്റെ തോളിലെ ആ കുഞ്ഞു വട്ട മറുകുണ്ടല്ലോ… അത് കാണാൻ ഇന്നും അതേ ഭംഗിയുണ്ട്.”
മീരയുടെ കയ്യിൽ നിന്നും ഫോൺ താഴെ ബെഡിലേക്ക് വീണു.
അവളുടെ നട്ടെല്ലിലൂടെ ഒരു തണുപ്പ് അരിച്ചു കയറി. തന്റെ ശരീരത്തിലെ ആ രഹസ്യമായ മറുകിനെക്കുറിച്ച് സന്ദീപിന് മാത്രമേ അറിയൂ!

അടിപൊളി….
ഒരു മഴ നനഞ്ഞു കുളിരിൽ മുങ്ങിയ ഫീൽ..സൂപ്പർ….
ivalk entha schizophrenia aano??? angane anel myr nala vishmam aaakum