ഇടവപ്പാതിയിലെ വിരുന്നുകാരൻ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 60

 

ജനാലയ്ക്കൽ കൈകൾ കുത്തി അവൾ ആ മഴയിലേക്ക് നോക്കി നിൽക്കുമ്പോൾ, അവളുടെ മനസ്സ് അഞ്ചു വർഷം പുറകോട്ട് പോയി. ഇതേപോലൊരു മഴയുള്ള രാത്രിയിലായിരുന്നു സന്ദീപ് അവസാനമായി അവളെ ചേർത്തുപിടിച്ചത്.

 

 

​പെട്ടെന്നാണ് അത് സംഭവിച്ചത്!

 

 

​ഇടതുവശത്തെ ചെവിക്കു പിന്നിലായി, കഴുത്തിന്റെ ആ ലോലമായ ഭാഗത്ത് ആരോ വളരെ അടുത്തുനിന്ന് ചൂടോടെ ഒന്ന് ഊതിയതുപോലെ!

 

 

​”ആഹ്ഹ…”

 

 

​മീര അറിയാതെ വിറച്ചുപോയി. ആ ശ്വാസത്തിന് സന്ദീപിന്റെ സിഗരറ്റിന്റെയും ഏലക്കയുടെയും കലർന്ന മണമായിരുന്നു.

 

അവളുടെ കൈയിലെ തൊലിപ്പുറത്തെ രോമങ്ങൾ എഴുന്നേറ്റു നിന്നു.

 

ആരോ തന്റെ തൊട്ടുപിന്നിൽ നിൽക്കുന്നുണ്ടെന്ന ഉറപ്പിൽ അവൾ മിന്നൽവേഗത്തിൽ തിരിഞ്ഞു നോക്കി.

 

 

​പക്ഷേ… അവിടെ ആരുമില്ലായിരുന്നു!

 

 

​അടുക്കളയിലെ ഇരുളിൽ പാത്രങ്ങൾ അടുക്കി വെച്ച ഷെൽഫും, പാതി തുറന്ന അലമാരയും മാത്രം.

 

കാറ്റിൽ അടുക്കളവാതിൽ ഒന്ന് ആടി ഉലഞ്ഞു. മീരയുടെ ശ്വാസം വേഗത്തിലായി.

 

തനിക്ക് വട്ടായി പോവുകയാണോ?

 

അതോ ഈ തറവാട്ടിൽ സന്ദീപിന്റെ ആത്മാവ് അലഞ്ഞു നടക്കുകയാണോ?

 

 

​അവളുടെ നഗ്നമായ പുറത്ത് ആ സ്പർശനത്തിന്റെ ചൂട് ഇപ്പഴും തങ്ങിനിൽക്കുന്നുണ്ട്. ആ നനഞ്ഞ തോർത്ത് അവളുടെ വിറയ്ക്കുന്ന ശരീരത്തിന് ഒരു മറയേ ആയിരുന്നില്ല.

 

 

​പെട്ടെന്ന് മോട്ടോർ നിറഞ്ഞു വെള്ളം പുറത്തേക്ക് ഒഴുകുന്ന ശബ്ദം കേട്ടു.

 

മീര വേഗം സ്വിച്ച് ഓഫ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *