തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ, അടുക്കളയിലെ ആ കരിപിടിച്ച ഭിത്തിയിൽ ഒരു നിഴൽ കണ്ടതുപോലെ അവൾക്ക് തോന്നി. അവൾ ഓടി ബെഡ്റൂമിലെത്തി ബാത്റൂമിലേക്ക് കയറി വാതിലടച്ചു.
വാതിലിനു പിന്നിൽ ചാരി നിന്ന് അവൾ കിതച്ചു.
അവളുടെ നെഞ്ചിലെ പടപടാ എന്ന ഇടിപ്പ് അവൾക്ക് തന്നെ കേൾക്കാമായിരുന്നു.
നനഞ്ഞ തോർത്ത് സാവധാനം അഴിഞ്ഞു താഴെ വീണു.
പൂർണ്ണ നഗ്നയായി ഷവറിന് താഴെ നിൽക്കുമ്പോൾ, വീണ്ടും ആ വെള്ളം അവളുടെ ശരീരത്തിലൂടെ ഒഴുകാൻ തുടങ്ങി.
പക്ഷേ, ഇത്തവണ വെള്ളത്തിന് അസാധാരണമായ ഒരു ചൂട് അനുഭവപ്പെടുന്നതുപോലെ മീരയ്ക്ക് തോന്നി.
അവൾ പതുക്കെ കണ്ണുകൾ അടച്ചു.
‘സന്ദീപ്… ‘
ആ പേര് ഒരു മന്ത്രം പോലെ അവളുടെ ഉള്ളിൽ മുഴങ്ങിക്കൊണ്ടിരുന്നു. തന്റെ തോന്നലുകൾക്കും അപ്പുറം, അയാൾ അയക്കുന്ന ഓരോ സന്ദർഭോചിതമായ സന്ദേശങ്ങളും അയാൾ തന്റെ തൊട്ടടുത്തെവിടെയോ ഉണ്ടെന്നതിന്റെ തെളിവുകളല്ലേ?
അവൾ വേഗത്തിൽ കുളി തീർത്തു.
നനഞ്ഞൊട്ടിയ തന്റെ ശരീരത്തിലേക്ക് ആ ഹാങ്ങേരിൽ കൊളുത്തിവെച്ച മാക്സി തലയിലൂടെ വലിച്ചിട്ടു.
മാക്സിക്കുള്ളിലെ നനഞ്ഞ ചർമ്മം തണുത്തു വിറയ്ക്കുന്നുണ്ടായിരുന്നു. തോർത്ത് തലയിൽ ചുറ്റിക്കെട്ടി, ഭയത്തെ മുറിച്ചു കടക്കാൻ ഉറച്ചുകൊണ്ട് അവൾ ബെഡ്റൂമിലേക്ക് നടന്നു.
പക്ഷേ, മുറിയിലെ കാഴ്ച കണ്ടതും മീരയുടെ ഉള്ളിലെ ധൈര്യം ചോർന്നുപോയി. അവളുടെ ശ്വാസം തൊണ്ടയിൽ കുടുങ്ങി.
