ഇടവപ്പാതിയിലെ വിരുന്നുകാരൻ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 60

അവൻ പതുക്കെ ചോദിച്ചു. ആ ശബ്ദത്തിലെ ഗാംഭീര്യം മീരയെ തളർത്തി.

 

 

​അവൻ അവളുടെ അടുത്തേക്ക് സാവധാനം നടന്നു വന്നു. മീര ഭിത്തിയോട് ചേർന്നു നിന്നു.

 

അവൻ തന്റെ ഒരു കൈ അവളുടെ തലയ്ക്ക് അരികിലായി ഭിത്തിയിൽ കുത്തി.

 

അവന്റെ ശരീരത്തിൽ നിന്നും ആ പരിചിതമായ സ്പ്രേയുടെയും മഴയുടെയും മണം മീര അനുഭവിച്ചു.

 

 

​”പോലീസിനോട് നീ എന്ത് പറയും മീരേ നീ?!!

 

അഞ്ചു വർഷം മുൻപ് മരിച്ചുപോയ നിന്റെ ഭർത്താവ് തിരിച്ചുവന്നു എന്നോ?!!

 

അതോ, നിന്റെ ബെഡ്റൂമിൽ നിന്റെ വസ്ത്രങ്ങൾക്കിടയിൽ ഇരിക്കുന്ന എന്നെ അവർക്ക് കാട്ടിക്കൊടുക്കുമോ നീ?

 

പോലീസുകാർ വരുമ്പോൾ ഞാൻ ഇവിടെ ഉണ്ടാവില്ലെന്ന് നിനക്കറിയില്ലേ?!!”

 

 

​അവൻ തന്റെ മറുകൈ കൊണ്ട് മീരയുടെ തലയിലെ തോർത്ത് പതുക്കെ അഴിച്ചുമാറ്റി.

 

നനഞ്ഞ മുടിയിഴകൾ അവളുടെ തോളിലേക്ക് വീണു.അവൾ എന്ത് ചെയ്യണം എന്നറിയാതെ തറച്ചുനിന്നു.

 

 

​”നിന്റെ ഈ ദേഷ്യം… അത് പണ്ടേ എനിക്ക് വലിയ ഇഷ്ടമാണ്. നീ പോലീസിനെ വിളിക്കില്ല മീരേ… കാരണം, നിന്റെ ഹൃദയത്തിന് അറിയാം ഞാൻ ആരാണെന്ന്.”

 

 

​അവൻ അവളുടെ കഴുത്തിലെ ആ നനഞ്ഞ ഭാഗത്തേക്ക് മുഖമടുപ്പിച്ചു.

 

മീരയുടെ ശരീരം ആ സ്പർശനത്തിന് കീഴ്പ്പെടാൻ വെമ്പുന്നത് പോലെ വിറച്ചു.

 

 

​”നിന്റെ മാക്സി ആകെ നനഞ്ഞിരിക്കുന്നു മീരേ… പനി പിടിക്കും. ഇത് മാറ്റി നല്ലൊരു സാരി ഉടുക്ക്.”

 

അവൻ മീരയുടെ അരികിലേക്ക് ഒരടി കൂടി അടുത്തുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *