ഭയത്തോടെ അവൾ അമ്മയുടെ മുഖത്തേക്ക് നോക്കി. പക്ഷേ, അവിടെ കണ്ട കാഴ്ച മീരയെ അത്ഭുതപ്പെടുത്തി.
വർഷങ്ങളായി രോഗവും ഏകാന്തതയും വേട്ടയാടിയിരുന്ന അമ്മയുടെ മുഖത്ത് ഇന്നുവരെ കാണാത്ത ഒരു തെളിച്ചം.
മകൻ്റെ വിയോഗത്തിന് ശേഷം എപ്പോഴും മങ്ങിക്കിടന്നിരുന്ന ആ കണ്ണുകളിൽ വലിയൊരു ആശ്വാസത്തിന്റെ നിഴലാട്ടം.
ഒരു വലിയ ഭാരം ഇറക്കിവെച്ചതുപോലെ അമ്മ ശാന്തയായിരുന്നു.
”അമ്മേ… അമ്മ എന്തൊക്കെയാ ഈ പറയുന്നത്? വല്ല സ്വപ്നവും കണ്ടതാവും…”
മീര പതുക്കെ അമ്മയുടെ കൈകൾ പിടിച്ചു.
”അല്ല മോളെ… അവൻ വന്നു. എന്റെ തലയിൽ തലോടി. എന്നിട്ട് പറഞ്ഞു…
‘അമ്മ പേടിക്കണ്ട, ഞാൻ എത്തി’
എന്ന്. അവന്റെ അതേ സ്പർശനം, അതേ മണം…”
അമ്മയുടെ ശബ്ദത്തിൽ ഒരു സ്വർഗ്ഗീയമായ സന്തോഷമുണ്ടായിരുന്നു.
മീര ഒന്നും മിണ്ടിയില്ല. അമ്മയെ ആശ്വസിപ്പിച്ച് അവൾ അവിടെത്തന്നെയിരുന്നു.
പുറത്ത് ഇടവപ്പാതി ആർത്തലച്ചു പെയ്യുന്നുണ്ടായിരുന്നു.
ആ മഴയുടെ സംഗീതത്തിൽ, മകൻ്റെ സാമീപ്യം അനുഭവിച്ചറിഞ്ഞ ആ പാവം അമ്മ എപ്പോഴോ ആഴത്തിലുള്ള ഉറക്കത്തിലേക്ക് വഴുതിവീണു.
അമ്മയെ കമ്പിളി പുതപ്പിച്ചു കിടത്തി, മുറിയിലെ വിളക്ക് അണച്ച് മീര പുറത്തേക്ക് വന്നു.
അവളുടെ ഹൃദയം അപ്പോഴും വേഗത്തിൽ ഇടിക്കുന്നുണ്ടായിരുന്നു. താൻ അനുഭവിച്ചത് വെറും മായയല്ലെന്നും, അമ്മയും അത് അറിഞ്ഞിരിക്കുന്നു എന്ന സത്യം അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
വിറയ്ക്കുന്ന മനസ്സോടെ അവൾ തന്റെ ബെഡ്റൂമിലേക്ക് നടന്നു. വാതിൽ തുറക്കുമ്പോൾ അവൾ പ്രതീക്ഷിച്ചിരുന്നു—അവൻ അവിടെ കാത്തിരിക്കുന്നുണ്ടാകുമെന്ന്.

അടിപൊളി….
ഒരു മഴ നനഞ്ഞു കുളിരിൽ മുങ്ങിയ ഫീൽ..സൂപ്പർ….
ivalk entha schizophrenia aano??? angane anel myr nala vishmam aaakum