വിവാഹം കഴിഞ്ഞു 15 വർഷമായ ഒരു സ്ത്രീ . ഇവർക്ക് ഒരു മകനുമുണ്ട് . വിവാഹ മോചനത്തിനു ഭർത്താവിനു നോട്ടീസ് അയച്ചിരിയ്ക്കുകയാണ് . അഭിസംബോധന ചെയ്യാൻ സൌകര്യത്തിനു നമുക്കിവളെ രേണു എന്ന് വിളിയ്ക്കാം. രേണു തന്റെ അനുഭവങ്ങൾ ഒരു സെക്സോളജിസ്റ്റിനോട് വെളിപ്പെടുത്തുന്നത് ശ്രദ്ധിയ്ക്കൂ.
“ കോളേജ് കാലം ഞാൻ അടിച്ചു പൊളിച്ചു ആഘോഷിച്ചു . തെറ്റുകൾ കണ്ടാൽ അപ്പൊത്തന്നെ പ്രതികരിയ്ക്കുന്ന ഒരുവളായിരുന്നു ഞാൻ . ആ പ്രതികരണ ശേഷി ജീവിതത്തിലും കാത്തു സൂക്ഷിയ്ക്കാൻ ശ്രദ്ധിച്ചിരുന്നു. വീട്ടുകാർ തീരുമാനിച്ച വിവാഹത്തിനു ഒരു എതിർപ്പും കൂടാതെ സമ്മതം മൂളി . ഭർത്താവുമായി ആദ്യകാലങ്ങളിൽ വളരെ സന്തോഷത്തോടെ കഴിഞ്ഞു എങ്കിലും സ്ത്രീകളെ കുറിച്ചുള്ള അദ്ദേഹത്തിൻറെ കാഴ്ചപ്പാടിനോട് എനിയ്ക്ക് യോജിയ്ക്കാൻ കഴിഞ്ഞില്ല .പലപ്രാവശ്യം ഇത് തർക്കത്തിന് വഴി തെളിച്ചു .
മാത്രമല്ല, കിടപ്പ് മുറിയിലും അദ്ദേഹത്തിൻറെ ശീലങ്ങൾ വളരെ മോശമായിരുന്നു. ജനലുകൾ തുറന്നിട്ട് അയൽക്കാരുടെ ശ്രദ്ധ ആകർഷിയ്ക്കുന്ന തരത്തിൽ എന്നോടൊപ്പം സെക്സിൽ എര്പ്പെടാൻ അയ്യാൾ ശ്രമിയ്ക്കുമായിരുന്നു. ഇതിന്റെ പേരിൽ ഞങ്ങൾ തമ്മിൽ കലഹം പതിവായി. .
പിന്നെ പിന്നെ അടുത്ത വീടുകളിലെ ചില സ്ത്രീകൾ ഭർത്താവിനെ കുറിച്ച് എന്നോട് പരാതി പറഞ്ഞു തുടങ്ങി .സ്വന്തം ശരീരഭാഗങ്ങൾ അവർ കാണുന്ന തരത്തിൽ അയ്യാൾ പ്രദർശിപ്പിയ്ക്കാറുണ്ടത്രേ . ഇത് കേട്ടപ്പോൾ വളരെ വിഷമവും ദേഷ്യവും ഉണ്ടായി എങ്കിലും ഇതിൽ സത്യമുണ്ടെന്ന് എനിയ്ക്ക് തോന്നി. വേറെയും ചില സംഭവങ്ങൾ എന്റെ ഭർത്താവിനെ കുറിച്ച് മറ്റു ചില സ്ത്രീകളിൽ നിന്നും കേട്ടിരുന്നു. ഒരു ബസ്സിൽ നഗ്നതാ പ്രദർശനം നടത്തിയത് ഉൾപ്പെടെ.
അന്ന് തന്നെ ഞാൻ അദ്ദേഹത്തോട് ഇതിന്റെ നിജാവസ്ഥ അന്വേഷിച്ചു. അദ്ദേഹം ഇതെല്ലാം നിഷേധിയ്ക്കുകയും ചെയ്തു. എന്നാൽ , “ആരെക്കെങ്കിലും കാണണം എങ്കിൽ എന്നെ പ്രദർശിപ്പിയ്ക്കുന്നതിലെന്തു തെറ്റ് ?” എന്ന അദ്ദേഹത്തിൻറെ ചോദ്യം എന്നെ വല്ലാതെ ചൊടിപ്പിച്ചു. എന്റെ കുഞ്ഞിന്റെ അച്ഛനാണ് നിങ്ങളെന്നു പറയാൻ എനിയ്ക്ക് ലജ്ജയുണ്ട് എന്ന് ഞാൻ അയ്യാളുടെ മുഖത്തു നോക്കി പറഞ്ഞു. അതിനു മറുപടിയായി അയ്യാൾ പറഞ്ഞത് എന്നെ മടുത്തെങ്കിൽ വേറെ ആളിനെ നോക്കിക്കോ എന്നായിരുന്നു . പിന്നെ ഞാൻ അവിടെ നിന്നില്ല. മകനെയും വിളിച്ചു കൊണ്ട് പടിയിറങ്ങി …….”
രേണു തന്റെ ഈ അനുഭവങ്ങൾ കെട്ടഴിച്ചു കഴിഞ്ഞു വളരെ പ്രതീക്ഷയോടെ ആണ് സെക്സോളജിസ്റ്റിനെ നോക്കിയത്. കാരണം തന്റെ ഭർത്താവിന്റെ അസുഖം ചികിത്സിച്ചു ഭേദമാക്കാം എന്ന പ്രതീക്ഷ കൊണ്ട് തന്നെ.
(ഈ രോഗത്തിനെ നമ്മുക്ക് എക്സിബിഷനിസം എന്ന് വിളിയ്ക്കാം . ഇതൊരു മനോവൈകല്യം തന്നെയാണ് . )
സെക്സോളജിസ്റ്റ് പറയുന്നത് ശ്രദ്ധിയ്ക്കൂ
” സ്വകാര്യഭാഗങ്ങൾ സ്വയം പ്രദർശിപ്പിച്ചു അതിൽ രസം കണ്ടെത്തുന്ന ഒരു മനോവൈകല്യം ആണ് ഇത്. ഒളിഞ്ഞു നോട്ടമായാലും സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിയ്ക്കലായാലും ലൈംഗിക വളർച്ച എത്താത്ത മനസിന്റെ പാളിച്ചകൾ ആണ് എല്ലാം. ചിലരിൽ വിവാഹം കഴിയുന്നതോടെ ഇതിൽ മാറ്റം വന്നേയ്ക്കാം. ചിലരിൽ മധ്യ വയസ് എത്തുന്നതോടെ വളരെ ശക്തി പ്രാപിയ്ക്കുകയും ചെയുന്ന ഒരു വൈകല്യമാണ് ഇത്. ആത്മവിശ്വാസമില്ലായ്മ ഇക്കൂട്ടരിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രവണതയാണ്. ഇത്തരക്കാരിൽ ചിലർക്ക് സംഘമായി സ്ത്രീയെ പീഡിപ്പിയ്ക്കുന്ന മനോവൈകല്യം (Group Sex)കണ്ടുവരുന്നു .അബദ്ധധാരണകളുടെ മൊത്ത വിതരണമാണ് ഇവരുടെ മനസ്. എതിർ ലിംഗത്തിൽ പെടുന്നവർ തന്റെ നഗ്നത കാനാനാഗ്രഹിയ്ക്കുന്നു എന്നായിരിയ്ക്കും ഇവരുടെ വിചാരം.
എന്നാൽ രേണു ചെയ്യേണ്ടിയിരുന്നത് ,ഭർത്താവിനു ലൈംഗിക വൈകല്യം ഉണ്ടെന്നറിഞ്ഞ് പക്വതയോടെ പെരുമാറണമായിരുന്നു. കോളേജിൽ കാണിച്ച പ്രതികരണ ശീലം നല്ലത് തന്നെ. എന്നാൽ പങ്കാളിയുടെ ചില ചോദ്യങ്ങൾ തന്നെ കുടുക്കാനുള്ള ആയുധമായി കരുതും എന്നതാണ് രോഗിയുടെ പ്രത്യേകത . അതിനാൽ പങ്കാളിയുടെ കുറവുകൾ തിരിച്ചറിഞ്ഞു എത്രയും പെട്ടന്ന് വിദഗ്ദ സഹായം തേടുകയാണ് വേണ്ടിയിരുന്നത് .
ഇതിനു അബദ്ധ ധാരണകൾ തിരുത്തുകയും സ്വന്തം സൌന്ദര്യത്തിലും കഴിവിലും ആത്മവിശ്വാസം ഉറപ്പിയ്ക്കുന്ന ബിഹേവിയർ തെറാപ്പി ആണ് ഫലം ച്യെയുക. പങ്കാളിയുടെ ക്ഷമയും സഹാനുഭൂതിയും വളരെയേറെ ആവശ്യപ്പെടുന്ന ഒരു രോഗമാണ്. ഈ രോഗത്തിനുള്ള മരുന്ന് രേണുവിന്റെ കയ്യില തന്നെയുണ്ട്. …..” സെക്സോളജിസ്റ്റ് രേണുവിനോട് പറഞ്ഞു.
പാളിച്ചകൾ ഒർമിപ്പിയ്ക്കരുത്
പാളിയ ബന്ധം ഇണക്കി ചേർക്കുമ്പോൾ ശ്രദ്ധിയ്കേണ്ടത് പഴയ പാകപ്പിഴകൾ ഒരിയ്ക്കലും ഓർമിപ്പിയ്ക്കരുത് എന്നതാണ് പങ്കാളിയിൽ നിന്നുള്ള ഇത്തരം നീക്കങ്ങൾ വിപരീത ഫലങ്ങൾ മാത്രമേ ഉണ്ടാക്കൂ.
ചില കാര്യങ്ങൾ ശ്രദ്ധിയ്ക്കുക. നിങ്ങൾക്ക് യോജിച്ച പങ്കാളിയെ ആണ് ഈശ്വരൻ തന്നത് എന്ന് കരുതുക. പങ്കാളി പകരുന്ന കൊച്ചു സന്തോഷങ്ങൾക്ക് (അത് ലൈംഗികമല്ലാത്തതായാലും )നന്ദി പറയുക.
പങ്കാളിയുടെ ചില പോസുകൾ ഇഷ്ടപ്പെട്ടില്ല എന്ന് വരാം . ഉടനെ പ്രതിഷേധം അറിയിക്കാതെ സാവധാനം അത് പങ്കാളിയെ ബോധ്യപ്പെടുത്തുക. പങ്കാളിയുടെ സന്തോഷത്തെ കരുതി സഹകരിച്ചത് ആണെന്നും കരുതുക.
മറ്റു പ്രശ്നങ്ങള്ക്ക് പ്രതികാരമായി ലൈംഗിക ബന്ധം നിഷേധിയ്ക്കരുത്.