കൊച്ചിയിലെ കുസൃതികൾ 1
Kochiyile Kusrithikal Part 1 | Author : Vellakkadalas
ബെന്നിയുടെ വരവും, ആദ്യത്തെ കാഴ്ചകളും.
ബസ്സിറങ്ങിയ ബെന്നി രണ്ടുതവണ ട്രൈ ചെയ്‌തിട്ടും കോൾ കണക്ട് ആയില്ല, സ്വിച്ചോഫ്. നേരം ഇരുട്ടായി വരുന്നു, പോരാത്തതിന് ചെറിയ മഴയും തുടങ്ങിയിട്ടുണ്ട്. ‘ഈ മൈരനിതെവിടെ പോയി കിടക്കുകയാണാവോ?’ ബെന്നി മനസ്സിൽ പ്രാകി. കൊച്ചിയിലാണ് ജോലി എന്നറിഞ്ഞപ്പോൾ ബെന്നി ആദ്യം വിളിച്ചത് ദീപുവിനെയാണ്.
ബെന്നി സപ്ളിയും നാട്ടുകാരുടെ പുച്ഛവുമായി ജോലി അന്വേഷിച്ച് അലഞ്ഞിരുന്ന സമയത്ത് ക്യാമ്പസ് പ്ളേസ്മെന്റിൽ തന്നെ വലിയൊരു കമ്പനിയിൽ ജോലി കിട്ടി വീടിന്റെയും കോളേജിന്റെയുമൊക്കെ അഭിമാനമായ ആളാണ് ദീപുവെങ്കിലും കോളേജ് സമയം തൊട്ടുള്ള സൗഹൃദത്തിന് ഒരു കുറവുമില്ല. ബെന്നി ഗൾഫിലായിരുന്ന കഴിഞ്ഞ മൂന്നു വർഷമായി തമ്മിൽ കണ്ടിട്ടില്ലെങ്കിലും ആവശ്യം വന്നാൽ വിളിക്കും. എന്തിനധികം അവിടത്തെ ജോലി പോയി ബെന്നി നാട്ടിൽ തിരിച്ചെത്തിയപ്പോൾ, തന്റെ ഒരു കൂട്ടുകാരൻ വഴി റഫർ ചെയ്യിപ്പിച്ചതും, ഈ കമ്പനിയുടെ ഇന്റർവ്യൂ ശരിയാക്കി കൊടുത്തതും ദീപുവാണ്.
പഠിത്തത്തിന്റെ കാര്യത്തിലാവട്ടെ, സ്വഭാവത്തിന്റെ കാര്യത്തിലാവട്ടെ വിരുദ്ധധ്രുവങ്ങളിൽ ആയിരുന്നെങ്കിലും പരസ്പരം ഏറ്റവുമടുത്ത കൂട്ടുകാർ ആയിരുന്നു അവർ, കുറഞ്ഞപക്ഷം ദീപുവിനെ സംബന്ധിച്ചിടത്തോളമെങ്കിലും. ദീപു എന്തെല്ലാം ആകണം എന്ന് ആഗ്രഹിച്ചിരുന്നുവോ അതെല്ലാമായിരുന്നു ബെന്നി. കോളേജിൽ ജൂനിയേഴ്‌സ് മുഴുവൻ ബഹുമാനിച്ചിരുന്ന, പേടിച്ചിരുന്ന, ഏത് പ്രശ്‌നത്തിനും മുന്നിട്ടിറങ്ങിയിരുന്ന , പ്രിൻസിപ്പലിനോടായാൽ പോലും മുഖത്തുനോക്കി കാര്യം പറഞ്ഞിരുന്ന, വല്ലാത്തൊരു ലീഡർഷിപ് കമാന്ഡിങ് പവർ ഉള്ള ആ ആണൊരുത്തൻ. ഫുട്‌ബോളും, ക്രിക്കറ്റും, ബോഡി ബിൽഡിങ്ങും ഉൾപ്പെടെ പലതിലും ഒന്നാമൻ.
ധാരാളം പെൺകുട്ടികൾ പ്രണയിയ്ക്കുകയും ധാരാളം ആൺകുട്ടികള് തങ്ങളുടെ നേതാവായി കാണുകയും ചെയ്തത് വെറുതെയല്ല. ദീപുവാകട്ടെ ഡൽഹിയിൽ ജോലി ചെയ്യുന്ന മിസ്റ്റർ ആൻഡ് മിസ്സിസ് അയ്യർ ദമ്പതിമാരുടെ ഏക മകനായിരുന്നു. വളരെ യാഥാസ്ഥികരായതുകൊണ്ട് കുട്ടികൾ പുറത്തുപോയി കൂട്ടുകൂടിയാൽ ചീത്തയായിപ്പോകും എന്ന ചിന്താഗതിക്കാർ ആയിരുന്നു ദീപുവിനെ അച്ഛനമ്മമാർ. അതുകൊണ്ടുതന്നെ ചെറുപ്പം തൊട്ടേ നാട്ടിൽ മുത്തച്ഛന്റെയും മുത്തശ്ശിയുടേയും ഒപ്പം റെസ്‌ട്രിക്ഷൻസിനകത്തായിരുന്നു അവൻ വളർന്നത്.
ഒരു ടിപ്പിക്കൽ നിഷ്‌കു അമൂൽബേബിയായി വളർന്ന അവൻ കോളേജിലെത്തിയപ്പോൾ സ്വാഭാവികമായും പരിഹാസ്യനാവുകയും ഒറ്റപ്പെടുകയും ചെയ്തതാണ്. പക്ഷേ അവന്റെ ഭാഗ്യത്തിന് ബെന്നിയ്ക്കും ദീപുവിനും ഒരേ ഹോസ്റ്റൽ മുറി കിട്ടി. അങ്ങനെ ഉണ്ടായ പരിചയം സൗഹൃദത്തിലേയ്ക്ക് വളർന്നു.
❤️❤️❤️
Tudakkam Kollam…….
????
Bro baaki elle.
തുടരുക ??
ഇങ്ങനെ ഒകെ ആണോ കഥ എഴുതുനെ അന്തവും കുന്തവും ഇല്ല ബാക്കി… പേജ് കൂടി എഴുതു