ചാരുലത ടീച്ചർ 5 [Jomon] 994

പെട്ടെന്നവളെന്റെ കയ്യിൽ നിന്നും കുപ്പിയും തട്ടിപ്പറിച്ചു കൊണ്ടു തിരിഞ്ഞു നടക്കാനാരംഭിച്ചു…ഏഹ് എന്റെ കുപ്പി…….

 

യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഞാൻ വാങ്ങിയ കുപ്പിയിലെ വെള്ളവും കുടിച്ചു അരയന്നം നടന്നു പോണ പോലെ കുണുങ്ങി കുണുങ്ങി നടക്കുന്നവളെ ഞാൻ നോക്കിനിന്നു….ഒന്ന് വിളിച്ചൂടെ ഇവൾക്ക്…ഒന്നുവല്ലേലും ഞാനുമാ വഴിക്ക് തന്നെയല്ലേ…….ഓരോന്ന് ഓർത്തു നില്കുന്നതിനിടയിൽ കണ്ടു ഞാൻ……തുറന്ന കുപ്പിയിലെ വെള്ളം കവിളുകളിൽ നിറച്ചു കൊണ്ടെന്നെയൊന്നു തിരിഞ്ഞു നോക്കിയവളെ…ഞാനുമായി കോർത്ത കണ്ണുകളിലെ ഭാവം…അതൊരു ക്ഷണമല്ലേ………..ആവും…അത് തന്നെയാവും……

 

ഉള്ളിൽ നുരഞ്ഞു പൊന്തിയ സന്തോഷം വെളിയിൽ കാണിക്കാതെ ഞാനോടി അവളുടെ പിറകിലെത്തി…..നടക്കാൻ കൊറച്ചധികം ദൂരം കാണും..അതിനുള്ളിലെനിക്ക് അവളുടെ മനസ്സിലുള്ളതെന്താണെന്നറിയണം…..

 

”ഹ്മ്മ്..ഹ്മ്മ്…“”

 

ഒന്ന് മുരടനക്കി ചുമച്ചു കൊണ്ടു ഞാനവളുടെ തൊട്ടടുത്തുകൂടെ തന്നെ നടക്കാൻ തുടങ്ങി…ഇടക്കെന്നിലേക്ക് അലസമായി തെന്നി വീഴുന്ന കണ്ണുകളെ ഞാൻ ശ്രദ്ധിക്കുന്നുമുണ്ട്……….എന്ത് ചോദിച്ചാ ഒന്ന് തുടക്കമിടുന്നത്….ആകെ കൺഫ്യൂഷനായല്ലോ….വായിനോട്ടവും കൊണയടിയും ഉണ്ടന്നേയുള്ളു…ഇത്തരം കാര്യങ്ങളിലൊക്കെ കഴിവ് ഉണ്ടോയെന്നു പോലുമെനിക്ക് അറിയില്ല….

 

“എവിടെ പോകുവാ…?

 

ശബ്ദമൊക്കെ  പതിവിലധികം മയപ്പെടുത്തികൊണ്ട് ഞാൻ ചോദിച്ചു

 

”രാവിലെ വിളിച്ചപ്പോ ഞാൻ പറഞ്ഞിരുന്നല്ലോ…“

 

കയ്യിൽ പിടിച്ച കുപ്പിയെനിക്ക് നേരെ നീട്ടികൊണ്ടവൾ പറഞ്ഞു…..നേരാണല്ലോ…വീട്ടിൽ പോകുവാണെന്നു പറഞ്ഞിരുന്നു…

അപ്പോ ഇവളുടെ വീട് ഇവിടെ തന്നെ ആണല്ലേ…..അപ്പൊ കാര്യങ്ങളൊക്കെ കൊറച്ചു കൂടെതീരുമാനമായി……ഇവള്ടെ വീട്ടുകാർക്കും എളുപ്പമായി….അടിയാണോ ചവിട്ടാണോ എന്ന് കൂടി തീരുമാനിച്ചാൽ മതി….

 

“നീയെന്താ ഇവിടെ…?

 

ഓരോന്നാലോചിച്ചു റോഡിൽ തന്നെ നിന്നുപോയ എന്നെ തിരിഞ്ഞു നോക്കിയവൾ ചോദിച്ചു…….വെയിലേറ്റ് ചുവന്ന മുഖം….കണ്ണുകളിലൊളിഞ്ഞു കിടക്കുന്ന കുസൃതി നിറഞ്ഞ ഭാവത്തെ എന്നിൽ നിന്ന് മറക്കാൻ എന്നവണ്ണം മുഖമൽപ്പം ഗൗരവമാക്കിയാണ് ചോദ്യം…കൈ രണ്ടും കൂടി കെട്ടിയുള്ള ആ നിൽപ്പ് കൂടെയായപ്പോ അവൾ ശെരികുമൊരു ടീച്ചർ ആയത് പോലെ….എനിക്ക് ആണെങ്കിൽ ഇവളെ ഇങ്ങനെ കാണുന്നതേ ഒരു ഭയമാണ്…….വാക്കുകൾ കിട്ടാതെ ഞാൻ കിടന്നൊന്നു പരുങ്ങി….മറുപടി കിട്ടാതെയൊരു സ്റ്റെപ്പ് പോലും അനങ്ങില്ലെന്ന ഭാവത്തിൽ അവളും………….എനിക്ക് പറയാവുന്നതേയുള്ളു…എന്റെ അച്ഛന്റെ ഫാമിലി ഇവിടെയാണെന്ന്..പക്ഷെ കഴുത്തിലാരോ കുത്തി പിടിച്ചത് പോലെ….

ഞാൻ ഉദ്ദേശിച്ചതിലും വിപരീതമായൊരു മറുപടിയാണ് വെളിയിൽ വന്നത്

 

“ഞാൻ…ഞാനീ വെള്ളം തരാൻ….”

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

87 Comments

Add a Comment
  1. എന്തായി ബ്രോ

  2. Ithil ithu vare oru sharikkulla ‘kali’
    vannilla. Veruthe vaachakam maathram adichu kathayude neelam koottukayaanu.

    1. Athe.. Athe? athukond neeyoke venamenkil vayichal mathi… ?

      1. Man..
        നീ നിന്റെ ഇഷ്ടത്തിന് കഥാ…. എഴുത്
        ഞാൻ അടക്കം പല കമന്റും എഴുതും നല്ലതും ചിത്തയും so…
        നീ +ve മാത്രം നോക്കിയാൽമതി… മോനെ…
        പകുതിക്ക് നിർത്തരുത് 🙏….❤❤❤❤

    2. @pmon മോനെ നിൻ്റെ കഥകൾ കാൽ കാശിന് കൊള്ളാത്തത് കൊണ്ടാണ് ലൈക്കും വ്യൂവേഴ്സും ഇല്ലാത്തത് അതുകൊണ്ട് ഇവിടെ വന്ന് ചൊറിയാൻ നിൽക്കരുത് @admin ഇവനെ പോലെ ഉള്ളവരുടെ ചെറിയൻമാരുടെ ഐഡി ബ്ലേ)ക്കാൻ ഒരു വഴിയുമില്ലേ

  3. ഇന്ന് രത്രിക് മുമ്പ് വരുമല്ലോ bro waiting

  4. കണ്ണൂർക്കാരൻ

    പതിഞ്ഞ താളത്തിൽ ഒരു പുഴയൊഴുകുന്നപോലെ മനോഹരം

  5. Adipoly story aanu bro aadiyam aayittanu njan oru story vaayichittu comment idinnath enik athrakk ishtamayi.
    Enthayalum baakivenam enn request cheyyunnu

  6. Katta waiting bro

Leave a Reply

Your email address will not be published. Required fields are marked *