കുറ്റം ചെയ്തത് ഞാനാ…അതിനിപ്പോ എന്നെ തൂക്കിക്കൊന്നാലും എനിക്കൊരു ചുക്കുമില്ല. അതിന് ഒന്നുമറിയാത്ത ആ പാവത്തിനെ ഒന്നും ചെയ്യരുത്…. ഞാൻ അവളുടെ തന്തയെ നോക്കി പറഞ്ഞു.
ഇവനെ ഇപ്പൊ കോളേജിന്ന് ചാടിക്കണം….വീണത് വിദ്യാക്കി എന്നപോലെ അങ്ങേര് മാനേജ്‌മെന്റിനെ നോക്കി. അവര് പരസ്പ്പരവും നോക്കി. എന്നിട്ട് കൂടിനിന്ന് എന്തൊക്കെയോ പിറുപിറുത്തു. ഇടക്കിടക്ക് ചിലരെന്നെ പാളി നോക്കുന്നത് കണ്ടതെ ഞാനുറപ്പിച്ചു. സസ്‌പെൻഷൻ അല്ലെങ്കിൽ ഡിസ്മിസ്സൽ….
ലുക്ക് മിസ്റ്റർ ഫ്രാൻസിസ്…. ആക്ചുലി ഇതൊരു പ്രശനമാക്കണോ??? ബികോസ്…. പെണ്കുട്ടിക്ക് പരാതി ഇല്ലാത്ത സ്ഥിതിക്ക്….???പ്രിൻസിപ്പൽ അവസാനം മൗനം ഭഞ്ജിച്ചു.
അപ്പൊ എന്റെ കൊച്ചിന്റെ ഭാവി പൊക്കോട്ടെ എന്നല്ലേ….ഈ മറ്റവൻ കാരണം കൊള്ളാവുന്ന ഒരാലോചന എങ്കിലുമെന്റെ കൊച്ചിനിനി വരുവോ???
അല്ല മിസ്റ്റർ ഫ്രാൻസിസ്…. ഇതൊരു കോളേജ് തമാശയായെടുത്തു പ്രശ്നങ്ങൾ ഒഴിവാക്കുന്നതല്ലേ നല്ലത്???
ഓഹോ…അപ്പൊ എല്ലാം കൂടി ഒത്തൊണ്ടാനല്ലേ…. ശെരി…ബാക്കി ഞാൻ നോക്കിക്കൊളാം….അങ്ങേര് കട്ട കലിപ്പിൽ തന്നെയാണ്.
അല്ല അങ്ങനല്ല മിസ്റ്റർ…. ഇതാരുമറിയാതെ ഒതുക്കുന്നതല്ലേ നല്ലത്????
അങ്ങേരത് കേട്ട ഭാവം പോലും നടിക്കാതെ ചവിട്ടിക്കുതിച്ചു പുറത്തേക്കും പോയി. പുറകെ ആൽബിയുടെ ഗ്യാങ്ങും.
ഞാൻ ഒന്നുകൂടി എല്ലാരേയും നോക്കി. എന്റെ ഡിപ്പാർട്ട്‌മെന്റ് ഹെഡ് ഒന്ന് ചിരിച്ചു. ബാക്കിയെല്ലാം ഒരുമാതിരി ചെകുത്താൻ കുരിശു കാണുന്ന പോലെ…. ശെരിക്കും ഇങ്ങനൊരു തീരുമാനം എടുപ്പിച്ചത് എന്റെ ഡിപ്പാർട്ട്‌മെന്റ് ഹെഡ് ആണെന്നെനിക്ക് മനസ്സിലായി. അല്ലെങ്കിലും എല്ലാ കോളേജിലും കാണും പിള്ളേരുടെ കൂടെ നിക്കുന്ന ഒരു അദ്ധ്യാപകൻ. പിള്ളേര് മനസ്സറിഞ്ഞു അക്ഷരങ്ങൾ തെറ്റാതെ സാറേ എന്നു വിളിക്കുന്ന ഒരു അദ്ധ്യാപകൻ.!!!
എന്താടോ….താൻ പോകുന്നില്ലേ??? ഞാൻ നിൽക്കുന്നത് കണ്ട് അത് ഇഷ്ടപ്പെടാത്ത മട്ടിൽ മാനേജ്‌മെന്റിലൊരാൾ ചോദിച്ചു.
ഞാൻ ഒന്നും പറഞ്ഞില്ല. ഇറങ്ങിപ്പോന്നു. പുലി പോലെ വന്നത് എലി പോലെ പോയതിന്റെ സമാധാനം. പുറത്തെങ്ങും ഒറ്റ മനുഷ്യനില്ല. എല്ലാം ക്ലാസ്സിൽ കയറി. മലയാളിയുടെ സഹജ സ്വഭാവം…. ഒരു പണി മൂഞ്ചി എന്നറിഞ്ഞാൽ സ്പോട്ടിൽ സ്‌കൂട്ടാകുന്ന സ്വഭാവം.
നിർത്തിയ പോയിന്റ് കലക്കി
Pdf taramo
aliyooo
nxt partum nokki etra nalayi irikkanuu
vegam idu bro
എന്റെ പൊന്ന് ജോ……
നീ ഒരു വ്യക്തി അല്ലെടാ…
ഒരു പ്രസ്ഥാനം ആണെടാ….
പ്രസ്ഥാനം
Superb..
പിന്നെ ഈ “പേടിച്ചരണ്ട ” എന്ന വാക്കിന് പകരം അതേ അർത്ഥം പ്രതിഫലിപ്പിക്കുന്ന മറ്റു വാക്കുകൾ കൂടി ഉപയോഗിച്ചാൽ നന്നാകുമെന്നു എളിയ അഭിപ്രായം
ഇതിന്റെ അവസാനം ജോ അച്ചുവിനെ ആയിരിക്കും കെട്ടുക 🙂
സസ്പെൻസ് പൊട്ടിക്കല്ലേ
കാരണം ഞാൻ പറയാം ഇതിന്റെ തുടക്കം താൻ തന്നെ പറയുന്നുണ്ട് നമ്മുടെ നായിക അശ്വതി എന്ന് സംശയം ഉണ്ടെങ്കിൽ തുടക്കം ഒന്ന് കൂടി എടുത്ത് നോക്ക് 🙂
വാഗ്ദാനം… വെറും വാഗ്ദാനം…. ഒരു കാര്യവുമില്ല
??
ഇജ്ജ് പൊളിക്ക് മുത്തേ… നുമ്മ ഇണ്ട് കൂടെ??
ബ്രോ ഒന്ന് അനുഗ്രഹിച്ചു വിട് ഒരെണ്ണം ഞാൻ ഒന്ന് നോക്കട്ടെ.
ഇജ്ജ് പൊളിക്ക് മുത്തേ… നുമ്മ ഇണ്ട് കൂടെ??
ഇതിപം രണ്ടു ദിവസം കഴിഞ്ഞാൽ ജോ യെ ആരു തട്ടും ??????
don’t waste your time
ഉന്നാലെ മുടിയാത് തമ്പീ
എനിക്ക് ചെറിയ പേടി ഉണ്ട് അനിക്കുട്ടൻ പോയെ പോലെ എങ്ങാനും മുങ്ങുമോ ???
ഫോൺ കത്തിപ്പോയില്ലങ്കിൽ ഞാൻ ഇവിടെ കാണും
? വിശ്വാസം അതല്ലേ എല്ലാം
പിന്നല്ലാതെ