പവൻ [Pavi] 231

തിരഞ്ഞെടുത്ത സബ്ജെക്ട് ആയത്കൊണ്ട് ഞാൻ പഠിക്കാനും മറ്റുള്ളവരെക്കാൾ മുൻപിൽ ആരുന്നു, കൂടാതെ എക്സ്പീരിയൻസിനു വേണ്ടിട്ട് ഒഡിസി ക്കു ഒക്കെ പോകുമായിരുന്നു.. അതുകൊണ്ട് തന്നെ ഇമ്മാതിരി ചെറിയ ചെറിയ പണികൾ ഇടക് കിട്ടും..

അതിനേക്കാൾ ഒക്കെ എനിക്ക് സങ്കടമായത് തിരികെ ക്ലാസ്സിൽ ചെല്ലുബോൾ ആയിരുന്നു, ക്ലാസ്സിലെ എല്ലാ തെണ്ടികളും ഷഹാനയുടെ ചുറ്റിനും ഉണ്ട്, എന്തോ സൂപ്പർ ബൈക്ക്, സൂപ്പർ കാർ ഒക്കെ കണ്ടപോലെ… എന്റെ എല്ലാ പ്രതീക്ഷകളും അപ്പോളേക്കും ഞാൻ മൂലയ്ക്ക് എടുത്തു വെച്ചു.. എന്നെക്കാളും മുട്ടൻ ഗ്ലാമർ ബോയ്സ് എല്ലാം ഉണ്ട്, സൊ നമ്മള് അങ്ങ് ഒതുങ്ങി ഇല്ലങ്കിൽ ഉള്ള പേരുടെ ചീത്ത ആയാലോ…

അങ്ങനെ ദിവസങ്ങൾ കടന്നു പൊക്കോണ്ടിരുന്നു, ഇടക്കും തലക്കും എന്തേലും ഒന്ന് ചോദിച്ചു പോകുന്ന ഒരേ ക്ലാസ്സിലെ 2 സ്റ്റുഡന്റസ് മാത്രം എന്ന ബന്ധമേ ഉണ്ടായുള്ളൂ ഞങ്ങൾക് ഇടയിൽ..

അപ്പോഴും ക്ലാസ്സിലും മറ്റു ക്ലാസ്സ്കളിലും അവളെ സെറ്റ് ആക്കാൻ ഓരോ നാറികൾ ശ്രെമിച്ചോണ്ടേ ഇരുന്നു… ശ്യാം പറഞ്ഞു കേട്ടു പെട്ടന്ന് ഒന്നും സെറ്റാകുന്ന ടൈപ്പ് അല്ലെന്ന്, കൂടെ അവളുടെ വീട് റാന്നിയിൽ ആണെന്നും.. നമ്മുടെ പഞ്ചായത്തിൽ നിന്ന് ലാലേട്ടൻ പറഞ്ഞപോലെ കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് ഉള്ളതിനാൽ നാട്ടിലും ഒന്നും നടക്കില്ലെന്ന ഉറപ്പോടു കൂടി അവളോട് തോന്നിയ എല്ലാ ഇഷ്ട്ടവും ഞാൻ അങ്ങ് ഉപേക്ഷിച്ചു… പക്ഷെ ജീവിത വഴികൾ എന്നിലേക്ക്‌ തന്നെ അവയെല്ലാം തിരികെ കൊണ്ട് തരുമെന്ന് എനിക്ക് അറിയില്ലാരുന്നു..

ഓണം വെക്കേഷനു സ്റ്റാർട്ട് ചെയ്യാൻ ഒരു വീക്ക്‌ കൂടി ഉണ്ട്, എക്സാം, ഓണം സെലിബ്രേഷൻ  എല്ലാം കഴിഞ്ഞത് കൊണ്ട് എല്ലാർക്കും വേണേൽ വീട്ടിൽ പോകാം, പക്ഷെ ഒരു വീക്ക്‌ കൂടി ഫ്രഞ്ച് ക്ലാസ്സ്‌ ഉണ്ട്…

ഷഹാനയോട് തോന്നിയ അടുപ്പം ഇല്ലാതായതും ഫ്രഞ്ച് പഠിത്തം വലിയ താപര്യം ഇല്ലാത്തതു കൊണ്ടും ഞാൻ വീട്ടിലേക്കു പോകാൻ തീരുമാനം എടുത്തു, സാധാരണ എന്റെ പുതിയ rs 200 വരുന്നതും പോയിരുന്നതും എല്ലാം.. അത്രക്ക് ഇഷ്ട്ടമായിരുന്നു ബൈക്കും കാർമൊക്കെ ലോങ്ങ്‌ ഓടിക്കാൻ..

എന്നാൽ മൂഡ് ശെരിയല്ലാത്തോണ്ട് റൈഡ് സുഖമാവില്ല എന്ന് കരുതി ട്രെയിനിൽ പോകൻ ഡിസൈഡ് ചെയ്തു, എന്റെ ജീവിതത്തിലെ ഒരുപക്ഷെ  ആദ്യത്തെ റ്റ്‌നിങ് പോയിന്റ്..

ഞങ്ങളുടെ കോളേജ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു അടുത്തായിരുന്നതിനാൽ എല്ലാരും ട്രെയിനിൽ ആരുന്നു വരുന്നതും പോകുന്നതും.

റെയിൽവേ സ്റ്റേഷനിൽ എത്തി, ബൈക്കു പാർക്കു ചെയ്ത് ഇൻക്വിറയിൽ ചെന്നപ്പോ ചേച്ചിയുടെ മാന്യമായിട്ട് പറഞ്ഞു, ഒരു 3 അര മണിക്കൂർ കഴിക്കുമ്പോൾ കന്യാകുമാരിക് ഒരു ട്രെയിൻ ഉണ്ട് അതാ അടുത്ത ട്രെയിൻ എന്ന്.. ബൈക്കിന് പോയാൽ എനിക്ക് ആ ടൈം കൊണ്ട് വീട്ടിൽ ചെന്നിട്ടു കളിക്കാൻ ഗ്രൗണ്ടിൽ പോകാലൊന്ന് ഓർത്തു ചേച്ചിയോട് നീട്ടി ഒരു താങ്ക്സ് പറഞ്ഞു പാർക്കിങ്ങിൽ ചെന്ന് വണ്ടി എടുത്തപ്പോൾ പുറകിൽ നിന്ന് ഒരു വിളി,

പവി…..

The Author

14 Comments

Add a Comment
  1. തുടക്കം അടിപൊളി, love സ്റ്റോറി ആണോ? അതോ വേറെ ആണോ?

  2. Good start pavee,,
    Diff thene pole feel cheyyunnu.. page kooti eyuthu..

  3. Bro intro adipoli adutha partil page kootti ezhuthananm

  4. ❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤️❤️♥️❤️❤️????????????????

  5. A good start.
    Bring us the next part fast.

  6. രാജു ഭായ്

    Nalla തുടക്കം അടുത്ത പാർട്ട്‌ വേഗം തരുമല്ലോ അല്ലെ. പേജിന്റെ എണ്ണം കൂടിക്കോട്ടെ കെട്ടോ. വല്ല്യ റിവ്യൂ തരാൻ എനിക്കറിയില്ല

  7. Superb pavi..
    A good start.. continue going like this pla

  8. Kollam pavii.. page kottanam ketoo. Dhaannu paranjappolekkum theernnu.
    ❤️

  9. Pavi Kollamto . Adutha part vegam iduto. Pine page kurach use koodikote❤️❤️

  10. Dear Pavi, തുടക്കം വളരെ നന്നായിട്ടുണ്ട്. ബൈക്ക് യാത്ര വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു. പറ്റുമെങ്കിൽ പേജുകൾ കുറച്ചു കൂട്ടണം. Waiting for next part.
    Regards.

  11. Kidu starting kittiyalloo…Ini polichoo..katta support aayi njan kudeyund .polikku muthee……

  12. എഴുതിയത് നന്നായിട്ടുണ്ട്… പക്ഷേ ഇത്ര കുറച്ച് പേജില്‍ ആയത് കൊണ്ട് വിശദമായ ഒരഭിപ്രായം പറയാന്‍ കഴിയില്ല…

  13. നീ പൊളിക്കെടാ മുത്തേ കുറച്ച് പേജും കൂടി കൂട്ടിക്കോ കട്ട waiting -ൽ ആണ്

  14. Super next time page kootti Polikk bro

Leave a Reply

Your email address will not be published. Required fields are marked *