പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 6 [Malini Krishnan] 250

“നീ പെൺകുട്ടികളോട് സംസാരിക്കാറില്ല എന്ന് പറഞ്ഞപ്പോ വെറുതെ പറഞ്ഞതാവും എന്നാണ് ഞാൻ ആദ്യം വിചാരിച്ചത്. പക്ഷെ സത്യം ആണ് എന്ന് ഇപ്പൊ മനസ്സിലായി.” അവൾ എന്ന് നോക്കി പറഞ്ഞു.

“ഇപ്പൊ എന്താ പെട്ടന്ന് അങ്ങനെ തോന്നാൻ”

“അല്ല ചോദ്യങ്ങൾ ഒക്കെ കേൾക്കുമ്പോ ഇന്റർവ്യു വേണ്ടി ഇരിക്കുന്ന പോലെ തോന്നി.” അവൾ ചിരിച് കൊണ്ട് പറഞ്ഞു. പക്ഷെ അത് കേട്ടപ്പോ എനിക്ക് എന്തോ വിഷമം ആയി, അതെന്റെ മുഖതും വ്യക്തായി. വീട്ടിലെ കാര്യങ്ങൾ ചോദിക്കുന്നത് അവൾക് വല്യ താല്പര്യം ഉള്ളത് ആയി തോന്നാത്തത് കൊണ്ട് അതിനെ പറ്റി ചോദിക്കാർ ഇല്ല ഞാൻ.

അവളുടെ വീട്ടിൽ അച്ഛൻ അമ്മ പിന്നെ ഒരു സഹോദരി, കൂടുതൽ ചോദിക്കരുത് എന്ന് അവൾ പറഞ്ഞു അതുകൊണ്ടാണ് ക്ലാസ്സിലെ കാര്യങ്ങൾ ചോദിച്ചത്, അതാണെങ്കിൽ ഇങ്ങനെയും ആയി. എന്റെ മുഖം കണ്ടിട്ട് ആവണം അവളുടെ മുഖവും മാറി, പറയണ്ടായിരുന്നു എന്ന ഒരു ഭാവത്തിൽ ആയിരുന്നു അവൾ.

“അല്ല ഞാൻ വിഷമം ആവാൻ വേണ്ടി പറഞ്ഞതല്ല, എനിക്ക് പെട്ടന്ന് കേട്ടപ്പോ അങ്ങനെ തോന്നി. അല്ലെങ്കിൽ തന്നെ ഒരു കണക്കിന് ഇതൊക്കെ ചോദിക്കുന്നതാ നല്ലത്.” അവൾ പറഞ്ഞു. ഞാൻ മറുപടി ഒന്നും പറയാതെ ഒന്ന് തലയാട്ടി. അവൾ പിന്നെയും പറഞ്ഞ് തുടങ്ങി

“എനിക്ക് പണ്ട് തൊട്ടേ റിസർച്ച് ഒക്കെ താല്പര്യം ആയിരുന്നു, രാജ്യങ്ങളുടെയും രാജാവിന്റെയും ഒക്കെ കഥകൾ കേട്ട് തുടങ്ങിയപ്പോ ഉണ്ടായ താല്പര്യം ആയിരുന്നു. അങ്ങനെ ആണ് ഡിഗ്രിക് ഹിസ്റ്ററി എടുക്കാൻ തീരുമാനിച്ചത്. നീയും ഇത് പോലെ എന്തെങ്കിലും കാരണം കൊണ്ടാണോ എഞ്ചിനീയറിംഗ് എടുത്തത്.”

“ഏയ്യ്, എനിക്ക് ഇങ്ങനെ താല്പര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല അതുകൊണ്ടാണ് പൊതുവെ ഉള്ള ട്രെൻഡ് പോലെ എഞ്ചിനീയറിംഗ് എടുത്തത്. ഫിലിം ഡയറക്ഷൻ പഠിക്കണം എന്ന് ഉണ്ടായിരുന്നു പക്ഷെ പറ്റില്ല എന്ന് തോന്നി, ഒരു ചെറുകഥ എഴുതാൻ പോലും എനിക്ക് ഇതുവരെ ഐഡിയ കിട്ടീട്ടില്ല, അതുകൊണ്ട് എടുത്തില്ല…”

“നിനക്ക് ഐഡിയ ഇല്ല എന്നോ!! വെറുതെ ഒരാളെ പരിചയപ്പെടാൻ വേണ്ടി നേരിട്ട് പോയി സംസാരിക്കുന്നതിന് പകരം കത്തും ഗിഫ്റ്റും വെക്കാം എന്ന് ചിന്തിച്ച ആൾ അല്ലെ നീ.” അവൾ എന്നെ നോക്കി വശ്യമായി ഒരു ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു. അത് കേട്ടപ്പോ ഞാൻ പൊട്ടിച്ചിരിച്ച പോയി.

The Author

20 Comments

Add a Comment
  1. Bro next part upload cheyy… waiting aan🥲🙌

    1. 😭😭upload aakitt und

  2. Bhakki late avoo

    1. Sorry. Venam enn vech late aakiyath alla💔

  3. Next part enna Malini

    1. Upload aakitt und. Sorru💔

  4. Bro backi eppola

    1. അപ്‌ലോഡ് ചെയ്തിട്ട് ഉണ്ട്

  5. ഓ എന്റെ മോനെ, ഫീൽ ഫീൽ ??

    1. ❤️❤️

  6. കുഞ്ഞുണ്ണി

    കൊള്ളാം ബ്രോ നന്നായിട്ടുണ്ട്

    1. ❤️❤️

  7. നന്ദുസ്

    സൂപ്പർ.. Nice സ്റ്റോറി…
    തുടരൂ

    1. 💚💚uploaded

  8. കഥനായകൻ

    ആദ്യമായിട്ടാണ് ബ്രോ കുളിക്കടവിൽ ഇങ്ങനെ ഒരു റൊമാൻസ് കാണുന്നത് ?‍?❤‍?

    1. ഓഹോ

  9. തുമ്പി

    ???

    1. ❤️❤️❤️

  10. അവൾ പറഞ്ഞത് പോലെ എന്തെങ്കിലും ഒരു വെറൈറ്റി പിടിക്കൂ…ആക്സിസെൻറിൽ കൊണ്ടെത്തിക്കാതെ. ഇത് വരെ വളരെ നന്നായി പോയി..especially ആ കുളത്തിലെ കുളി ദിവസം.

    മികച്ച രീതിയിൽ തുടരൂ…

    1. അപ്‌ലോഡ് ആക്കിട്ട് ഉണ്ട്. അഭിപ്രായം നല്ലത് ആണെകിലും മോശം ആണെകിലും പറയണം

Leave a Reply

Your email address will not be published. Required fields are marked *