അവൾ എന്നെ പറ്റി നന്നായി മനസിലാക്കിയത് പോലെ തോന്നി, പക്ഷെ എനിക്ക് അവളെ മുഴുവനായും മനസിലാക്കാൻ സാധിച്ചിട്ടില്ല. ഞാൻ എങ്ങോട്ട് വിളിച്ചാലും അവൾ വരും എന്ന രീതിയിൽ ആണ് ഇപ്പൊ, പക്ഷെ വെറുതെ ഒന്ന് നിര്ബന്ധിക്കണം.
മാളിൽ ഒക്കെ എപ്പോഴും പോവുന്നത് കൊണ്ട് അങ്ങോട്ട് ഞങ്ങൾ തീരെ പോകാറില്ല. ഇതിന്ടെ ഇടയിൽ എപ്പഴോ പോയ സ്ഥലങ്ങളിൽ തന്നെ പോയി പോയി അവൾക് ചെറിയ രീതിയിൽ മടുത്തു തുടങ്ങിയിരുന്നു.
“വെറൈറ്റി ആയിട്ട് വേറെ ഒന്നും ഇല്ലേ, ശെരിക്കും ഇരുന്ന് ആലോചിക്, ഞാനും ആലോചിക്കാം.” അവൾ പറഞ്ഞു. ഞങ്ങൾ രണ്ടാളും അവളുടെ ക്യാമ്പസ്സിൽ ഇരിക്കുക ആണ്, ഇന്നും കഫേ പോയി ചായ കുടിക്കാം എന്നായിരുന്നു ഞാൻ കരുതിയത് അപ്പോഴാണ് അവൾക് വെറൈറ്റി ആയിട്ട് എന്തേലും ചെയ്യണം എന്ന് പറഞ്ഞത്.
ആദ്യമായിട്ടാണ് അവൾ ഇങ്ങോട്ട് ഇതുപോലെ ഒരു ആവിശ്യം പറയുന്നത്. പക്ഷെ ബീച്ച് മാൽ അല്ലെങ്കിൽ സിനിമ, ഇതല്ലാതെ മറ്റൊന്നും എന്റെ മനസിലേക്ക് വരുണ്ടായിരുന്നില്ല. അല്ലെങ്കിൽ വല്ല ട്രെക്കിങ്ങിനും പോണം, പക്ഷെ അത് പോലത്തെ സ്ഥലങ്ങൾ ഒന്നും ഇവിടെ അടുത്ത് ഉണ്ടായിരുന്നില്ല. അങ്ങനെ അവസാനം ഒരു ഐഡിയ കിട്ടി, അതിന് മുന്നേ അവൾക് അത് അറിയുമോ ഇല്ലയോ എന്ന് അറിയണം.
“നിനക്ക് നീന്താൻ അറിയുമോ?” ഞാൻ ചോദിച്ചു. അറിയാം എന്ന രീതിയിൽ അവൾ തലയാട്ടി.
“അങ്ങനെയാണെങ്കിൽ എന്റെ കസിന്റെ വീടിന്റെ കുറച്ച് അപ്പുറത്ത് ഒരു കുളമുണ്ട് നമുക്ക് അങ്ങോട്ട് പോകാം. അതാവുമ്പോ കുറച്ച് വെറൈറ്റി ഐഡിയ ആണ് അല്ലാതെ വെറുതെ മാളിൽ പോയി കറങ്ങുന്നത് ബീച്ചിൽ പോയി ഇരിക്കുന്നതോ പോലെയല്ലല്ലോ.” ഞാൻ പറഞ്ഞതും അവൾ ഇരുന്ന് ആലോചിക്കാൻ തുടങ്ങി.
“അല്ല ബുദ്ധിമുട്ടാണെങ്കിൽ വേണ്ട കേട്ടോ ഞാനൊരു ഐഡിയ പറഞ്ഞു എന്ന് മാത്രം.”
” ഐഡിയ ഒക്കെ എനിക്ക് ഇഷ്ടപ്പെട്ടു പിന്നെ ബുദ്ധിമുട്ടുമില്ല എന്നാലും… ഞാനെന്ന എന്റെ ഫ്രണ്ട്സിനെയും കൂടെ വിളിക്കട്ടെ? ” അവൾ ചോദിച്ചു. ഇതിപ്പോ എല്ലാവരെയും കൂടി കെട്ടിയെടുത്തോണ്ട് പോവാ എന്നൊക്കെ പറഞ്ഞ. ഇവരോടൊന്നും വരണ്ട എന്ന് പറഞ്ഞാൽ ഇവളും വരില്ല പിന്നെ സമ്മതിക്കാ എന്ന് അല്ലാതെ എന്റെ മുന്നിൽ വേറൊരു മാർഗ്ഗം ഇല്ലാ.
Bro next part upload cheyy… waiting aan

Bhakki late avoo
Sorry. Venam enn vech late aakiyath alla
Next part enna Malini
Upload aakitt und. Sorru
Bro backi eppola
അപ്‌ലോഡ് ചെയ്തിട്ട് ഉണ്ട്
ഓ എന്റെ മോനെ, ഫീൽ ഫീൽ ??
കൊള്ളാം ബ്രോ നന്നായിട്ടുണ്ട്
സൂപ്പർ.. Nice സ്റ്റോറി…
തുടരൂ
ആദ്യമായിട്ടാണ് ബ്രോ കുളിക്കടവിൽ ഇങ്ങനെ ഒരു റൊമാൻസ് കാണുന്നത് ??
?
ഓഹോ
???
അവൾ പറഞ്ഞത് പോലെ എന്തെങ്കിലും ഒരു വെറൈറ്റി പിടിക്കൂ…ആക്സിസെൻറിൽ കൊണ്ടെത്തിക്കാതെ. ഇത് വരെ വളരെ നന്നായി പോയി..especially ആ കുളത്തിലെ കുളി ദിവസം.
മികച്ച രീതിയിൽ തുടരൂ…
അപ്‌ലോഡ് ആക്കിട്ട് ഉണ്ട്. അഭിപ്രായം നല്ലത് ആണെകിലും മോശം ആണെകിലും പറയണം