“മോളെ കണ്ടിട്ട് കുറെ നാളായി..പിന്നെ വേറൊരു വിവരം കൂടി പറയാനും ഉണ്ടായിരുന്നു”
നായര്‍ വിനയത്തോടെ പറഞ്ഞു. കമലമ്മ ചോദ്യഭാവത്തില്‍ നോക്കി.
“ഞങ്ങള്‍ വീട്ടില്‍ നിന്നും അല്പം മാറി ടൌണിനടുത്ത് ഒരു സ്ഥലം വാങ്ങി. മോന്‍ അവിടെ ഒരു വീട് വയ്ക്കാന്‍ തീരുമാനിച്ചു. പണി തീര്‍ന്നാല്‍ ഇപ്പോഴത്തെ വീട് വിറ്റ് അങ്ങോട്ട് മാറാനാണ് തീരുമാനം. നാളെ കല്ലിട്ടു പണി തുടങ്ങുകയാണ്. അതിന് നിങ്ങളെ ക്ഷണിക്കാന്‍ കൂടിയാണ് വന്നത്?’
“അവന്‍ ഗള്‍ഫില്‍ അല്ലെ..പണമൊക്കെ ആയി ചെക്കന് അല്ലെ?” കമലമ്മ ചോദിച്ചു.
“ഓ..അത്ര ഒന്നുമില്ല. വീട് വിറ്റാലെ കാര്യം നടക്കൂ. അതിനും ആളെ നോക്കുന്നുണ്ട്..”
“നല്ലത്..ആ നാട് എനിക്കും അത്ര ഇഷ്ടമല്ല..ആളനക്കം ഇല്ലാത്ത സ്ഥലത്തുള്ള ആ പഴയ വീട് വില്‍ക്കുന്നത് നല്ലതാ” കമലമ്മ പറഞ്ഞു.
സ്മിത മൂവര്‍ക്കും ചായ നല്‍കി. മകള്‍ മുന്‍പ് കണ്ടതിനേക്കാള്‍ ഒന്നുകൂടി തുടുത്തു സുന്ദരിയായത് സുശീലാമ്മ ശ്രദ്ധിച്ചു. എങ്കിലും അവള്‍ക്ക് എന്തോ ഒരു ടെന്‍ഷന്‍ ഉള്ളത്പോലെ അവര്‍ക്ക് തോന്നി.
“ങാ പിന്നെ കമലമ്മേ ഒരു സഹായം ചോദിയ്ക്കാന്‍ കൂടിയാണ് ഞങ്ങള്‍ വന്നത്” നായര്‍ ചായ കുടിച്ച ശേഷം പറഞ്ഞു. പണമോ മറ്റോ ആണ് ഉദ്ദേശിക്കുന്നത് എങ്കില്‍ കുറെ തരും എന്ന് കമലമ്മ മനസ്സില്‍ പറഞ്ഞു.
“എന്ത് സഹായം?”
“വീടുപണി തുടങ്ങിയാല്‍ പിന്നെ സൈറ്റില്‍ ഞങ്ങള്‍ കൂടി നിന്നാലേ പറ്റൂ. ആ സമയത്ത് വീട്ടില്‍ ആരും കാണില്ല. അതുകൊണ്ട് വീടുപണി തീരുന്നത് വരെ മോളെ ഞങ്ങളുടെ കൂടെ നില്‍ക്കാന്‍ സമ്മതിക്കണം”
പണം ചോദിക്കാനുള്ള പുറപ്പാടാണ് എന്ന് കരുതിയ കമലമ്മ ഈ ആവശ്യം കേട്ടപ്പോള്‍ ഉള്ളില്‍ ആശ്വസിച്ചു. ഇവള്‍ പോകുന്നെങ്കില്‍ പൊക്കോട്ടെ എന്ന് മനസ്സില്‍ പറയുകയും ചെയ്തു. സ്മിതയാണ് സത്യത്തില്‍ ഏറ്റവും സന്തോഷിച്ചത്. കാരണം അവിടെ നിന്നും ഒന്ന് മാറി നില്ക്കാന്‍ അവള്‍ വല്ലാതെ ആഗ്രഹിക്കുന്നുണ്ടായിരുന്നല്ലോ.
“അതിനെന്താ..അവളെ കൊണ്ട് പൊക്കോ..ഇവിടെ ഞങ്ങള്‍ രണ്ടുപേര്‍ക്കും ദൈവാധീനം കൊണ്ട് കുഴപ്പം ഒന്നുമില്ലാത്തത് കൊണ്ട് കാര്യങ്ങള്‍ ഒക്കെ നടന്നു പൊക്കോളും..”
“വളരെ നന്ദി കമലമ്മേ” നായര്‍ സന്തോഷത്തോടെ പറഞ്ഞു.