കുറച്ച് നേരം മിസ്സ് സ്ട്രീറ്റ് ലൈറ്റിലും വീടുകളുടെ പുറത്തുള്ള വെളിച്ചത്തിലും കാണുന്ന കാഴ്ചകളൊക്കെ നോക്കിയിരുന്നു.
ഒടുവില്‍ മിസ്സ് എന്റെ നേര്‍ക്ക് മുഖം തിരിച്ചു.
“കണ്ണാ, രണ്ട് ദിവസം കൊണ്ട് എന്തൊക്കെയാ സംഭവിച്ചത്… നീയും നിത്യയും, പിന്നെ നമ്മൾ തമ്മില്‍ ചെയ്തതും ഒക്കെ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.” മിസ്സ് ഒരു സന്തോഷം പുഞ്ചിരിയോടെയാണ് പറഞ്ഞത്.
“ചേച്ചിക്ക് കുറ്റബോധം വല്ലതുമുണ്ടോ….? ഒരു തരി കുറ്റബോധമെങ്കിലും..!!”
“ഒരു കുറ്റബോധവും എനിക്കില്ല.” മിസ്സ് ഉടൻ തന്നെ മറുപടി തന്നു. എന്നിട്ട് മിസ്സ് പെട്ടന്ന് സംശയത്തോടെ നോക്കി ചോദിച്ചു, “ജിനു…. നിനക്ക് ഞങ്ങളില്‍ ആരെയെങ്കിലും കല്യാണം കഴിക്കണം എന്നുണ്ടോ..?”
“ഇല്ല ചേച്ചി….” അസ്വസ്ഥനായി ഞാൻ പറഞ്ഞു. അപ്പൊ മിസ്സിന്റെ മുഖത്ത് ആശ്വാസം ഞാൻ കണ്ടു. “എന്തേ, ചേച്ചിക്ക് അങ്ങനത്തെ ആഗ്രഹം എന്നോട് ഉണ്ടായിരുന്നോ..?”
“യേയ്, ഇല്ല കണ്ണാ. എനിക്ക് കല്യാണം ഒന്നും താൽപര്യമില്ല. പക്ഷേ നീ എന്നെ മാത്രമല്ല, നിത്യയേയും പ്രണയിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് നിന്നില്‍ കണ്ട മാറ്റങ്ങളിൽ നിന്ന് എനിക്കും നിത്യക്കും മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണ് ഞാൻ അങ്ങനെ ചോദിച്ചത്.” മിസ്സ് പുഞ്ചിരിയോടെ പറഞ്ഞു. “സത്യമല്ലേ… ഞങ്ങളോട് നിനക്ക് പ്രണയം തന്നെയല്ലേ…?” മിസ്സ് എന്നെ തന്നെ നോക്കി സീരിയസ്സായി ചോദിച്ചു.
“സത്യമാണ് ചേച്ചി… പക്ഷേ കല്യാണം എനിക്ക് താൽപര്യമില്ല.” ഞാൻ പറഞ്ഞു.
