“അയ്യോ ചേച്ചി, എന്റെ കൈയും കാലും അടിചൊടിക്കരുത്.. എന്റെ കണ്ണും കുത്തി പൊട്ടിക്കരുത്…!!” ഞാൻ പേടിച്ച് വിറച്ചത് പോലെ കെഞ്ചി.
ഉടനെ അവർ രണ്ടുപേരും പൊട്ടിച്ചിരിച്ചു.
“എന്തായാലും നീ പറഞ്ഞതൊക്കെ ശെരിയാണ് നിത്യേ… പക്ഷേ നിനക്കും എന്നോട് അസൂയ തോന്നാറില്ലേ..? അവന്റെ പേരില്‍ ചിലപ്പോഴൊക്കെ എന്നോട് പിണങ്ങിയത് പോലെ നീ നല്ലത് പോലെ എന്നോട് സംസാരിക്കാറില്ലല്ലോ..?” മിസ്സ് ചിരി നിര്‍ത്തി ചോദിച്ചു.
“അതെന്ത് ചോദ്യമ ചേച്ചി, നമുക്ക് ഈ അസൂയ ഒരിക്കലും മാറില്ല. പക്ഷേ അതിന്റെ പേരില്‍ നമ്മൾ അവനെ വേദനിപ്പിക്കാന്‍ പാടില്ല എന്നെ പറഞ്ഞുള്ളു.”
“അത് ഓക്കെ, സമ്മതിച്ചു. ഞാൻ ഇനി നിന്നോട് തോന്നുന്ന അസൂയയുടെ പേരില്‍ അവനെ വേദനിപ്പിക്കില്ല, സത്യം. പിന്നെ, നീ പറഞ്ഞത് പോലെ നമ്മുടെ മുന്നില്‍ വച്ച് തന്നെ വേറെ ആരെയെങ്കിലും ഇവൻ കൊതിച്ചു പോയാൽ അവന്‍ തീര്‍ന്നു.” മിസ്സ് എന്നെ തറപ്പിച്ചു നോക്കി പറഞ്ഞു.
“അല്ലെങ്കിലും നിങ്ങൾ രണ്ട് കിടിലം അപ്സരസ്സുകൾ എന്റെ കൂടെ ഉണ്ടെങ്കിൽ ഞാൻ എന്തിന് വേറെ വല്ലവരേയും നോക്കണം..? നിങ്ങളെ തന്നെ നോക്കാൻ എനിക്ക് സമയം തികയുന്നില്ല.” ഞാൻ അവർ രണ്ടുപേരെയും ആരാധനയോടെ മാറിമാറി നോക്കി പറഞ്ഞു. “സത്യത്തിൽ, മറ്റുള്ള ആണുങ്ങളാണ് നിങ്ങളെ കൊതിയോടെ നോക്കി ബലാല്‍സംഗം ചെയ്യാൻ പോകുന്നത്. അതുകൊണ്ട്, ശെരിക്കും അവരുടെയൊക്കെ കണ്ണുകളേയാണ് കുത്തി പൊട്ടിക്കേണ്ടത്.. അവരുടെയൊക്കെ കൈയും കാലുമാണ് അടിച്ചൊടിക്കേണ്ടത്. എന്തൊക്കെയായാലും നിങ്ങൾ അപ്സരസ്സുകളുടേ കൂടെ വെറുതെ നടക്കാനെങ്കിലും ഭാഗ്യം ലഭിച്ച ഈ പാവം എന്നെയാണ് അവരൊക്കെ നോക്കി കൊല്ലാൻ പോകുന്നത്. സോ എന്റെ സേഫ്റ്റിയാണ് ഇവിടെ ചോദ്യ ചിന്നമായിരിക്കുന്നത്. അതുകൊണ്ട് നിങ്ങൾ എന്റെ കൈയും കാലും തല്ലിയൊടിച്ച് എന്റെ കണ്ണുകൾ കുത്തി പൊട്ടിക്കാൻ ചിന്തിക്കുന്നതിന് പകരം എന്നെ രക്ഷിക്കാനാണ് പ്ലാൻ ചെയ്യേണ്ടത്.”
