“ശെരിക്കും നിന്റെ ഈ ക്വാളിറ്റി ഞങ്ങൾക്ക് ഭയങ്കര ഇഷ്ട്ടമാണ് കുട്ടാ. അതുകൊണ്ട് തന്നെയല്ലേ ഞങ്ങൾ നിന്നെ അന്ധമായി വിശ്വസിക്കുന്നത്. പക്ഷേ കണ്ണാ, സത്യത്തിൽ, ഗോള്‍ഡേച്ചി കള്ളിയാണ് നിന്നോട് ഇങ്ങനെ ചോദിക്കാൻ എന്നെ ഏല്പിച്ചിരുന്നത്. നിന്റെ ആ ക്വാളിറ്റിക്ക് എന്തെങ്കിലും കോട്ടം സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ. ഞങ്ങൾക്ക് നിന്നെ വിശ്വാസമാണ്, പക്ഷേ നിന്റെ ഒരു ക്വാളിറ്റിയും നഷ്ട്ടപ്പെട്ടു പോകാൻ ഞങ്ങൾ സമ്മതിക്കില്ല. എത്ര പ്രലോഭനങ്ങൾ ഉണ്ടായാലും നീ ആരോട് ചെയ്ത സത്യങ്ങൾ ആയാലും, ആര്‍ക്കൊക്കെ കൊടുത്തിരിക്കുന്ന വാക്കുകൾ ആയാലും അതൊക്കെ നീ എപ്പോഴും പാലിച്ചുകൊണ്ടിരിക്കണം.” ടീച്ചർ പുഞ്ചിരിയോടെ ആണെങ്കിലും കത്തുന്ന കണ്ണുകളോടെ ടീച്ചർ ഭയങ്കര സീരിയസ്സായിട്ട് തന്നെയാണ് പറഞ്ഞത്.
ഞാൻ വെറുതെ തലയാട്ടുക മാത്രം ചെയ്തിട്ട് വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധിച്ചു.
നിത്യ ടീച്ചർ ആദ്യമായിട്ടാണ് ഇത്രയും സീരിയസ്സായിട്ട് എന്നോട് കാര്യങ്ങൾ അവതരിപ്പിച്ചത്. ടീച്ചറിന്റെ ആ സീരിയസ്നെസ് കാരണം എനിക്ക് എന്തോ ഒരു നടുക്കം പോലെ അനുഭവപ്പെട്ടു.
പുണ്യാളന്‍മാരേ…. ഇവർ രണ്ടുപേരും എപ്പോഴൊക്കേയാണ് സാധാരണയായി എന്റെ കൂടെ കാര്യങ്ങൾ ഡിസ്കസ് ചെയ്യുന്നത് എന്നോ…. എപ്പോഴൊക്കേയാണ് എന്നെ പരീക്ഷിക്കാനായി കാര്യങ്ങൾ സംസാരിക്കുന്നത് എന്നോ എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല.
എന്തായാലും, ഞാൻ ആരോടെങ്കിലും കാര്യമായ നുണ പറയുകയോ, എന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ആരെയെങ്കിലും പറ്റിക്കുകയോ വഞ്ചിക്കുകയോ മുതലെടുക്കുകയോ ഇതുവരെ ചെയ്തിട്ടില്ല. പരമാവധി പറഞ്ഞ വാക്കുകളും സത്യങ്ങളും ഒക്കെ അറിഞ്ഞുകൊണ്ട് തെറ്റിച്ചിട്ടുമില്ല. അതുകൊണ്ട് ടീച്ചറും മിസ്സും എന്നെ എങ്ങനെയൊക്കെ പരീക്ഷിച്ചാലും എനിക്ക് പേടിക്കേണ്ട കാര്യമേയില്ല.
