ഉടനെ എന്തോ തമാശ കണ്ടപോലെ അവർ രണ്ടുപേരും പൊട്ടിച്ചിരിച്ചു.
ഇനി എന്തെങ്കിലും പറഞ്ഞാൽ അവർ കൂടുതൽ കളിയാക്കി ചിരിക്കും. അതുകൊണ്ട് ഞാൻ മിണ്ടാതെ നല്ലോരു റിസോര്‍ട്ടിലേക്ക് തന്നെ വണ്ടി വിട്ടു. അവിടെ ചെന്ന് ഒരു ഫാമിലി സ്യൂട്ട് ഫുൾ ഡേക്ക് ബുക്കിങ് ചെയ്തു.
ഞങ്ങൾക്ക് സ്യൂട്ട് കാണിച്ചു തരാനും, ഞങ്ങൾ ഇവിടെ ഉള്ളപ്പോൾ ഞങ്ങളുടെ റൂം സർവീസിനായും, പിന്നെ ഏതു നേരത്ത് വേണമെങ്കിലും ഞങ്ങളുടെ എന്തു ആവശ്യവും സഹായവും ചെയ്യാനായി അരുൺ എന്ന് പേരുള്ള ഒരു ചെറുപ്പക്കാരനേയാണ് ഞങ്ങൾക്കായി അസൈൻ ചെയ്തിരുന്നത്. അരുണിന്റെ മൊബൈൽ നമ്പറും എനിക്ക് തന്നു.
പക്ഷേ അവന്‍ ആള് ശെരിയല്ലെന്ന് അവന്റെ നോട്ടവും ഭാവവും നിരീക്ഷിച്ചപ്പോ എനിക്ക് പെട്ടന്ന് മനസ്സിലായി. എന്റെ മനസ്സും അതുതന്നെയാണ് എന്നെ താക്കീത് ചെയ്തത്. എന്റെ ആ ആശങ്ക ഞാൻ മിസ്സിനോടും ടീച്ചറോടും എടുത്തു പറഞ്ഞു. എന്നിട്ട് ഇവനെ വേണ്ട, വേറെ ആളെ വേണമെന്ന് ഞാൻ റിസോര്‍ട്ട് അഡ്മിനോട് പറയാൻ ശ്രമിച്ചതാണ്, പക്ഷേ ടീച്ചറും മിസ്സും എന്നെ തടഞ്ഞു.
“എന്റെ ജിനു, നമ്മൾ ഒരു ദിവസം മാത്രമല്ലേ ഇവിടെ ഉണ്ടാകൂ. വെറുതെ ആ പയ്യനെ കുറിച്ച് പരാതി പറഞ്ഞ് സീന്‍ ഉണ്ടാക്കണ്ട, പ്ലീസ്.” മിസ്സ് രഹസ്യമായി എന്നോട് അപേക്ഷിച്ചു.
അതുകൊണ്ട് ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല.
“അപ്പോ നിങ്ങൾ മൂന്ന് പേരും കസിൻസ് ആണല്ലേ..?” സ്യൂട്ട് ബുക്കിങ് ചെയ്യുമ്പോ ഞങ്ങൾ പറഞ്ഞ നുണ കേൾക്കാൻ ഇടയായ അരുണ്‍ സ്ത്രീകളേ മാത്രം നോക്കി ചോദിച്ചു.
