പിന്നെ അവന്റെ മുതലാളിയുടെ സുന്ദരിയായ ഭാര്യ അവനെ വശീകരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും, കല്യാണം കഴിഞ്ഞ ഒരുപാട് ലേഡി സ്റ്റാഫ്സും അവനോട് ഇഷ്ട്ടം തുറന്നു പറഞ്ഞിട്ടുണ്ടെന്നും, പക്ഷേ അവൻ അങ്ങനെ പെട്ടന്ന് ആരുടെ പിടിയിലും വീഴുന്ന ടൈപ്പ് അല്ലെന്നും ഒക്കെ അവന്‍ പറഞ്ഞ നുണ കേട്ട് എന്റെ മുന്നിലായി നടക്കുന്ന അവന്റെ മുതുകിൽ ഞാൻ അന്തംവിട്ട് നോക്കി.
ഇവന്റെ സ്വഭാവം വച്ച് നോക്കുമ്പോ, തല തിരിച്ചാണ് ഇവന്‍ കഥ പറയുന്നതെന്ന് ഞാൻ ഊഹിച്ചു. ഇവന്റെ മുതലാളിയുടെ ഭാര്യയേയും ലേഡി സ്റ്റാഫ്സിനേയും ഒക്കെ ഇവൻ തന്നെയാവും വശീകരിക്കാൻ ശ്രമിച്ചിട്ടുണ്ടാവുക. ഒരു സംശയവുമില്ല.
പിന്നേ ഇവിടത്തെ മറ്റ് ആണ്‍ സ്റ്റാഫ്സ് ആരും തന്നെ നല്ലവരല്ല പോലും, മുതലാളി പോലും ടീച്ചറേയും മിസ്സിനേയും വളച്ച് എന്തെങ്കിലും ചെയ്യാൻ ശ്രമിക്കും പോലും…. അതുകൊണ്ട് എന്ത് ആവശ്യം വന്നാലും വേറെ ആരുടെയും അടുത്തേക്ക് പോകാതെ അവനെ മാത്രം ആശ്രയിച്ചാൽ മതിയെന്ന് അവന്‍ പറഞ്ഞത് കേട്ട് എന്റെ തലയ്ക്കകത്ത് പ്രഷർ കേറി എന്റെ തല പൊളിഞ്ഞത് പോലെയായി.
ഇവന്റെ സ്വഭാവം വച്ച് നോക്കിയാൽ ഇവനെ ഒഴികെ മറ്റുള്ള എല്ലാവരെയും കണ്ണുമടച്ച് വിശ്വസിക്കാന്‍ കഴിയുമെന്ന് ഞാൻ ഉറപ്പിച്ചു. ഇവന്റെ ഈ ഭ്രാന്തിനെ വിചാരിച്ച് ഈ റിസോര്‍ട്ടിലുള്ള സകല സ്റ്റാഫ്സ്സിനേയും, കസ്റ്റമറേയും, അവന്റെ ആ മുതലാളിയോടും ഭാര്യയോട് പോലും എനിക്ക് സഹതാപം തോന്നി പോയി.
പുണ്യാളന്‍മാരേ…. ആ പാവങ്ങളേയൊക്കെ ഇവനിൽ നിന്നും രക്ഷിക്കണേ..!! ജീവിതത്തിൽ ആദ്യമായി ഞാൻ എന്റെ മനസ്സിനകത്ത് മനസ്സുരുകി പ്രാര്‍ത്ഥിച്ചു പോയി.
