എന്റെ യാത്രയുടെ പ്ലാനും മാറിയപ്പോ ഞാൻ അത്യാവശ്യമായി കുറെ കോളുകൾ ചെയ്ത് വേണ്ടപോലെ കാര്യങ്ങൾ എല്ലാം അറേഞ്ച് ചെയ്തു.
മൂന്നാറിൽ ഞങ്ങൾ ഉണ്ടായിരുന്ന രണ്ട് ദിവസങ്ങളില്‍ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിച്ച് ശെരിക്കും ഞങ്ങൾ എൻജോയ് ചെയ്തായിരുന്നു.
മാട്ടുപ്പെട്ടി ഡാം ലേക്കും.. പിന്നെ ബോട്ടിങ്ങും, ഇരവിക്കുളം നാഷനൽ പാർക്കും, മുന്നിയറ ഡോൾമെൻസും, ടോപ്പ് സ്റ്റേഷനും, ഹില്‍ സ്റ്റേഷനും, ടീ മ്യൂസിയവും, സി എസ് ഐ ക്രൈസ്റ്റ് ചർച്ചും, വട്ടവട പച്ചക്കറി വിപണിയും, മറയൂർ ഗ്രാമത്തിലെ കരിമ്പിൻ കൃഷിയും, കാന്തല്ലൂർ ഫ്രൂട്ട് ഫാമും, എക്കോ പോയിന്റും, കളരി ക്ഷേത്രവും, ആനമുടി പീക്കും, അങ്ങനെ എല്ലാ ഇടത്തും പോയി ശെരിക്കും ഞങ്ങൾ അടിച്ചു പൊളിച്ചായിരുന്നു.
ഒന്നേ മുക്കാല്‍ കിലോമീറ്റർ നീണ്ടു നില്‍ക്കുന്ന “ഈഗിള്‍സ് ഫ്ലൈറ്റ്” എന്നറിയപ്പെടുന്ന സിപ്പ്ലൈനിങ് റൈഡ് പോകാൻ ടീച്ചറും മിസ്സും നന്നായി ഭയപ്പെട്ടു. പക്ഷേ ഞാൻ ആദ്യം പോയി. ശെരിക്കും ആകാശത്ത് ആ കമ്പിയിൽ തൂങ്ങി 70 കിലോമീറ്റർ സ്പീഡിൽ പോയപ്പോ പറക്കുന്ന ഫീൽ തന്നെയായിരുന്നു. ആകാശത്തില്‍ നിന്നും താഴെയുള്ള കാഴ്ചകൾ ഒക്കെ കണ്ടുകൊണ്ട് ഞാൻ ശെരിക്കും ത്രില്ലടിച്ച് വിളിച്ചുകൂവി കൊണ്ടാണ് ആ 1.8 കിലോമീറ്ററും ഞാൻ പറന്നത്.
“പേടി തോന്നിയില്ലേ കണ്ണാ…?!” എന്റെ സിപ്പ്ലൈനിങ് റൈഡ് കഴിഞ്ഞ് അവര്‍ക്കടുത്തേക്ക് തിരികെ പോയപ്പോ ഗോള്‍ഡ മിസ്സ് പേടിയോടെ ചോദിച്ചു.
“പേടി തോന്നും ചേച്ചി, പക്ഷേ ഭയങ്കര ത്രില്ലിങ്ങായിരുന്നു. നിങ്ങളും ആ അനുഭാവം അറിഞ്ഞിരിക്കണം, ചേച്ചി.” ഞാൻ അവർ രണ്ട് പേരോടുമായി പറഞ്ഞു.
