“ചേച്ചി.. ജിനു… പിന്നെ, ഈ രണ്ട് ദിവസം നമുക്ക് ചെറിയ ടൂറൊക്കെ പോയി അടിച്ചു പൊളിച്ചാലോ..?” നിത്യ ടീച്ചർ ആവേശത്തോടെ ചോദിച്ചു.
“ശെരിയ…, നമുക്ക് നല്ലോരു ടൂർ തന്നെ പോണം.” ഗോള്‍ഡ മിസ്സിനും പെട്ടന്നൊരു ആവേശം വന്നു.
“പക്ഷേ ഈ ബേ വാച്ചും വേണ്ട സ്വിമ്മിംഗ് പൂളും വേണ്ട. വേറെ എവിടെയെങ്കിലും പോകാം.” ടീച്ചർ ഉത്സാഹത്തോടെ പറഞ്ഞു.
“എനിക്ക് ഓക്കെ.” മിസ്സ് ഉടനെ സമ്മതിച്ചു. “അപ്പോ നിനക്കും ഓക്കെയല്ലേ കണ്ണാ..? അതോ ടൂർ ഇഷ്ട്ടമായില്ലേ..?” മിസ്സ് നല്ല പ്രതീക്ഷയോടെ ചോദിച്ചു.
എനിക്കെന്തോ പെട്ടന്ന് അവരെ വിചാരിച്ച് സങ്കടമാണ് വന്നത്. എപ്പോഴും വീട്ടില്‍ നിന്ന് കോളേജും, പിന്നെ കോളേജിൽ നിന്നും നേരെ വീട്ടിലേക്കും എന്നാണ് അവർ ജീവിക്കുന്നത്. ഞാൻ ഇങ്ങോട്ട് വന്നാൽ മാത്രമേ ചില സാഹചര്യങ്ങളിൽ ചെറിയ ടൂറൊക്കെ പോകാറുള്ളത്. അതല്ലാതെ മിസ്സും ടീച്ചറും മാത്രമായി ഒരിക്കലും എങ്ങോട്ടും ടൂർ പോകാറില്ല.
“ഓക്കെ ഗോള്‍ഡേച്ചി, ഓക്കെ നിത്യേച്ചി… നമുക്ക് ടൂർ പോകാം.” എന്റെ സമ്മതം ഞാൻ അറിയിച്ചു. ഉടനെ അവരുടെ മുഖത്ത് ഭയങ്കര സന്തോഷം നിറഞ്ഞു.
പിന്നേ കഴിക്കുന്നതിനോടൊപ്പം ചർച്ചയുമായി, ടൂര്‍ പോകേണ്ട സ്ഥലങ്ങളെ കുറിച്ച്. പക്ഷേ അവർ തൊട്ടടുത്ത സ്ഥലങ്ങള്‍ മാത്രമാണ് പറഞ്ഞുകൊണ്ടിരുന്നത്.
“എന്റെ ചേച്ചീസേ—” ഒടുവില്‍ ഞാൻ ഇടപെട്ടു.
“ചേച്ചീസോ..?” മിസ്സും ടീച്ചറും ചിരിച്ചുകൊണ്ട് ചോദിച്ചു.
“അതേ, ഞാൻ നിങ്ങൾ രണ്ടുപേരെയും ഒരുമിച്ച് ചേര്‍ത്തു വിളിച്ചത. അതല്ലേ എളുപ്പം..!” ഞാനും ചിരിച്ചു.
