എന്നിട്ട് ഞങ്ങൾ എല്ലാം എടുത്തുകൊണ്ട് യാത്രയായി.
ടീച്ചറും മിസ്സും ഞാൻ നേരത്തെ പറഞ്ഞ കാര്യത്തെ കുറിച്ച് ആലോചിക്കും പോലെ തല പുകയ്ക്കുന്നത് കൊണ്ട് ഒന്നും മിണ്ടാതെ ഇരുന്നു. ഞാനും മിണ്ടാതെ വണ്ടി ഓടിച്ചു.
ഒടുവില്‍ ഞാൻ പറഞ്ഞ ആ ഫോറസ്റ്റ് എന്‍ട്രൻസിൽ ഞാൻ എന്റെ വണ്ടി കൊണ്ട് ചെക്ക്പോസ്റ്റിന് മുന്നില്‍ തന്നെ കൊണ്ടു നിര്‍ത്തി,
അവിടെ ആ ചെക്ക്പോസ്റ്റും, പിന്നെ ആ ചെക്ക് പോയിന്റ് നിയന്ത്രിക്കുന്ന ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ്സിനായുള്ള ഒരു ചെറിയ സെക്യുരിറ്റി റൂമും ഉണ്ടായിരുന്നു. പിന്നെ പവർ സപ്ലൈ ക്ക് വേണ്ടി ഒരു ജെനറേറ്റർ റൂമും.
രാത്രി ആണെങ്കിലും ചെക്ക് പോയിന്റിൽ ഒരുപാട് ലൈറ്റ് ഇട്ടിരുന്നത് കൊണ്ട് പകല്‍ പോലെ വെട്ടം ഉണ്ടായിരുന്നു.
“എടാ നമ്മൾ അകത്തേക്കാണോ പോകുന്നത്…?” ഗോള്‍ഡ മിസ്സ് സംശയത്തോടെ ചോദിച്ചു.
“അതേ ചേച്ചി.”
“പക്ഷേ ഇവിടെ നിൽക്കാൻ പറഞ്ഞെന്നല്ലേ നീ ഞങ്ങളോട് പറഞ്ഞത്..?”, നിത്യ ടീച്ചർ ചോദിച്ചു.
“ഇവിടെ അല്ല ചേച്ചി. ഇത് എൻട്രൻസ് തന്നെയാണ്. പക്ഷേ നമുക്ക് പോകേണ്ട യാഥാർത്ഥ എൻട്രൻസ് ഇതിന്റെ അകത്താണ്. 3 കിലോമീറ്റർ ഉള്ളില്‍ കാട്ടിലേക്ക് പോണം.
“പക്ഷേ ഞങ്ങൾക്ക് പാസ് ഇല്ലല്ലോ, പിന്നെ എങ്ങനെ ഞങ്ങൾക്ക് നിന്റെ കൂടെ വരാൻ കഴിയും..?” മിസ്സ് സംശയം പറഞ്ഞു.
“അതൊക്കെ ഞാൻ നോക്കിക്കോളും ചേച്ചി. ഇവിടെ ആകെ നാല് ഷിഫ്റ്റ് ഫോറസ്റ്റ് സ്റ്റാഫ്സ് ആണ് മാറിമാറി നില്‍ക്കാറുള്ളത്. എല്ലാവരെയും എനിക്ക് നന്നായിട്ടറിയാം. നിങ്ങള്‍ ഒന്നും വിചാരിച്ച് വിഷമിക്കേണ്ട.” ഞാൻ സമാധാനിപ്പിച്ചു.
