“പുള്ളി നിങ്ങളോട് ഏതോ സീരിയസ്സായി സംസാരിക്കുന്നത് കണ്ടല്ലോ, നിങ്ങളും എന്തൊക്കെയോ ഗൗരവമായ എന്തോ ചോദിക്കുകയും പറയുന്നതും ഞാൻ കണ്ടായിരുന്നു. എന്താ അത്ര സീരിയസ്സായി നിങ്ങൾ സംസാരിച്ചത്..?” ഞാൻ മിസ്സിനേ നോക്കി ചോദിച്ച ശേഷം റിയർവ്യൂ മിററിലൂടേ ടീച്ചറെയും നോക്കി. ഉടനെ അവർ രണ്ടുപേരും പെട്ടന്ന് പരസ്പരം ഒന്ന് നോക്കിയിട്ട് അവരുടെ നോട്ടം എന്നിലേക്ക് തിരിച്ചു.
“അങ്ങനെ സീരിയസ്സായി ഒന്നും തന്നെ ഞങ്ങൾ സംസാരിച്ചില്ലല്ലോ. ഞങ്ങൾ രണ്ടുപേരേയും കുറിച്ചൊക്കെ പുള്ളി ചോദിച്ചു. ഞങ്ങളും അദ്ദേഹത്തെ കുറിച്ചും ആദിവാസി ജനങ്ങളെ കുറിചൊക്കേയാണ് ചോദിച്ചും പറഞ്ഞും നിന്നത്.” മിസ്സ് എന്റെ മുഖത്ത് നിന്ന് നോട്ടം മാറ്റി റോഡില്‍ നോക്കി പറഞ്ഞു.
“വേറെ ഒന്നും നിങ്ങൾ രണ്ടുപേരോടും പുള്ളി പറഞ്ഞില്ലേ..? എന്തൊക്കെയോ പ്രവചനം പോലെ അദ്ദേഹം നമ്മളോട് പറഞ്ഞതിനെ കുറിച്ചൊന്നും നിങ്ങൾ അങ്ങോട്ട് ചോദിച്ചില്ല..?”
“ഞങ്ങൾ ചോദിച്ചു, പക്ഷേ പുള്ളി അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല.” നിത്യ ടീച്ചർ ചെറിയ വെപ്രാളം ഉള്ളത് പോലെ പറഞ്ഞു.
അപ്പോ, എന്നോട് നുണ പറഞ്ഞ അവരോട് കൂടുതൽ എന്തെങ്കിലും ചോദിച്ച് അവരെ ബുദ്ധിമുട്ടിക്കാൻ തോന്നാത്തത് കൊണ്ട് ഞാൻ മിണ്ടാതെ റോഡില്‍ മാത്രം ശ്രദ്ധിച്ചു.
ഇടക്കിടക്ക് മിസ്സോ ടീച്ചറോ എന്നോട് എന്തോ സംസാരിക്കാൻ വരുന്നത് പോലെ വായ തുറക്കുമായിരുന്നെങ്കിലും അവർ ഒന്നും സംസാരിക്കാതെ ഉടനെ വായ അടയ്ക്കുകയും ചെയ്തു.
