“അപ്പൊ അച്ചാച്ചൻ സോറി പറഞ്ഞെ, പണ്ട് എപ്പോഴും പറയാറുള്ളത് പോലെ പറയണം.” ജെസ്സി ചിണുങ്ങിക്കൊണ്ട് പറഞ്ഞു.
“സോറി, സോറി, സോറി… എന്റെ മോളോട് സോറി. ഈ അച്ചാച്ചൻ എന്റെ മോളെ സങ്കടപ്പെടുത്തിയതിന് കോടാനുകോടി സോറി. എന്റെ പഞ്ചാര കുട്ടിയെ ഒഴിവാക്കി നടന്നതിന് ഈ പ്രപഞ്ചത്തിലുള്ള നക്ഷത്രങ്ങളുടെ എണ്ണത്തേക്കാളും കൂടുതൽ സോറി. ഇനി വിഷമിക്കരുത്, കേട്ടല്ലോ.” ഞാൻ എന്റെ വിഷമം മറച്ച് പറഞ്ഞു. പെട്ടന്ന് എന്റെ കണ്ണുകൾ നിറയുകയും ചെയ്തു.
ഉടനെ ജെസ്സി ചിരിച്ചു. “ഓക്കെ, ഓക്കെ, ഇനി അച്ചാച്ചൻ വെറുതെ വിഷമിക്കേണ്ട, സ്നേഹം കുറഞ്ഞിട്ടില്ലെന്ന് ഇപ്പൊ എനിക്ക് മനസ്സിലായി.” ജെസ്സി കുസൃതിയോടെ ചിണുങ്ങി ചിരിച്ചു. “പിന്നേ വേദനയൊക്കെ മാറിയോ അച്ചാച്ച?” ഒടുവില്‍ കുസൃതിയും ചിരിയും മതിയാക്കി അവള്‍ വിഷമത്തോടെ ചോദിച്ചു.
“അതൊക്കെ മാറി മോളെ. നമ്മുടെ ടീച്ചർ രണ്ട് പ്രാവശ്യം ഉഴിഞ്ഞു തടവിയപ്പൊ എല്ലാം ഓക്കെയായി. നി വിഷമിക്കേണ്ട.” ഞാൻ അവളെ ആശ്വസിപ്പിച്ചു.
“ഹ്മ്, നിത്യ ടീച്ചർക്ക് ഉഴിച്ചില്‍ അറിയാവുന്നത് കൊണ്ട് ഭാഗ്യമായി. എന്തായാലും അച്ചാച്ചൻ 3,4 ദിവസം കൂടി അവിടെ റസ്റ്റ് എടുത്തിട്ട് മാത്രം ആ യാത്ര ചെയ്താൽ മതി.” ജെസ്സി ഉപദേശിച്ചു.
“ശെരിക്കും ഞാൻ ഓക്കെയാണ് മോളെ. പിന്നെ ഞങ്ങൾ രണ്ട് ദിവസത്തെ ടൂർ പോകാൻ തീരുമാനിച്ചു. ഇന്നു രാത്രി സ്റ്റാര്‍ട്ട് ചെയ്യും. മൂന്നാർ, ഊട്ടി, കൊടൈക്കാനൽ ഒക്കെ കറങ്ങി വരാന പ്ലാൻ.”
“എന്റെ അച്ചാചാ, ഈ വേദനയൊക്കെ വച്ചിട്ട് ഈ ടൂർ വേണോ..?” ജെസ്സി പെട്ടന്ന് വിഷമിച്ച് പിണങ്ങി ചോദിച്ചു.
