“സത്യം പറ അച്ചാച്ച, ഊട്ടിയും കൊടൈക്കാനലും ആരാ സെലക്റ്റ് ചെയ്തത്, അച്ചാച്ചൻ തന്നെയല്ലേ..?”
അവളുടെ ചോദ്യം കേട്ട് എന്റെ വെപ്രാളം പെട്ടന്ന് മാറി. ഹോ.. അപ്പോ അതായിരുന്നില്ലേ കാര്യം.
“യേയ് ഞാനല്ല ആ സ്ഥലങ്ങള്‍ സെലക്ട് ചെയ്തത്, അവരാണ്. അവർ രണ്ടുപേരും രണ്ട് സ്ഥലമ പറഞ്ഞത്, അപ്പൊപിന്നെ രണ്ട് സ്ഥലത്തും പോകാമെന്ന് ഞാൻ പറഞ്ഞെന്നത് നേരാണ്.”
“ഓഹോ… അപ്പോ അച്ചാച്ചൻ അല്ല ഊട്ടി സൂചിപ്പിച്ചത് അല്ലെ..?” അവള്‍ ചോദിച്ചു.
“ഇല്ല. അതെന്താ നീ അങ്ങനെ ചോദിച്ചത്..?” എന്റെ സംശയം ഞാൻ ചോദിച്ചു.
“അല്ലാ… ഊട്ടിയില്‍ നിന്ന് നീലഗിരി വളരെ അടുത്താണല്ലോ.” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
“അതിന്..?”
“നീലഗിരി ഫോറസ്റ്റിലും അച്ചാച്ചൻ എപ്പോഴും പോകാറുണ്ടല്ലോ, ഇപ്പോഴും അച്ചാച്ചന് അവിടെ പോകേണ്ട ആവശ്യമുണ്ടെന്നറിയാം. അതുകൊണ്ട് എങ്ങനെയും അവിടെ പോകാനുള്ളത് കൊണ്ട് അച്ചാച്ചൻ ആയിരിക്കും ഐഡിയയിൽ ഊട്ടി സൂചിപ്പിച്ചെന്ന് ഞാൻ വിചാരിച്ചു. അങ്ങനെയാണെങ്കില്‍ അവർക്ക് ടൂർ പോകുകയും ചെയ്യാം, പിന്നെ അച്ചാച്ചന് നീലഗിരി ഫോറസ്റ്റിൽ പോയി വേണ്ട സാധനങ്ങൾ ശേഖരിക്കാനും ചെയ്യാമല്ലോ.”
“അത് മോളെ… എന്തായാലും ഞങ്ങൾ അവിടെ പോകുന്ന സതിക്ക് ഞാൻ നീലഗിരി ഫോറസ്റ്റിൽ പോകാൻ തന്നെയ പ്ലാൻ ചെയ്തിരിക്കുന്നത്.” ഞാൻ ചെറിയ ചമ്മലോടെ പറഞ്ഞു. അപ്പൊ ജെസ്സി നിർത്താതെ കുറേനേരം നന്നായി ചിരിച്ചു.
“അതല്ലേ നോക്കിയത്,” ഒടുവില്‍ ചിരി നിര്‍ത്തി അവൾ പറഞ്ഞു. “എന്റെ അച്ചാച്ചനെ എനിക്കറിയില്ലേ. പക്ഷേ അച്ചാച്ച, അവരുടെ ആ മൂന്ന് റൂൾസ് മറക്കല്ലേ. ടൂർ പോകുമ്പോ ജോലിയുമായി ബന്ധപ്പെട്ട ഒന്നും ചെയ്യാൻ പാടില്ല, മറക്കണ്ട.”
