“അവനെ കളിയാക്കുന്നത് മതിയാക്ക് നിത്യേ, ഇനി ഈ പാവത്തിനെ വെറുതെ വിട്ടേക്ക്. ഈ വിഷയത്തെ കുറിച്ചുള്ള തമാശയും ചർച്ചയുമൊന്നും ഇനി വേണ്ട.” പെട്ടന്ന് ഗോള്‍ഡ മിസ്സ് ടീച്ചറെ കടുപ്പിച്ച് നോക്കിക്കൊണ്ട് എനിക്ക് സപ്പോര്‍ട്ട് ചെയ്ത് സംസാരിച്ചു. എന്നിട്ട് മിസ്സ് തിരിഞ്ഞ് എന്നെ നോക്കി, “ഓക്കെ കണ്ണാ.., നി ആ കറി ടേസ്റ്റ് ചെയ്തു നോക്കിയിട്ട് എന്തെങ്കിലും കുറവുണ്ടെങ്കിൽ പറഞ്ഞേ.” മിസ്സ് നിറഞ്ഞ സ്നേഹത്തോടെ എന്നോട് പറഞ്ഞു.
ഉടനെ, ആശ്വാസത്തോടെ ഞാൻ ആ തിളച്ചു മറിയുന്ന കറി കുറച്ച് സ്പൂണിൽ കോരി അതിന്റെ രുചി നോക്കി.
“എങ്ങനെയുണ്ട്, എന്തെങ്കിലും കുറവുണ്ടോ..?” മിസ്സ് ആകാംഷയോടെ എന്റെ മുഖത്തുണ്ടാവുന്ന മാറ്റങ്ങൾ നിരീക്ഷിച്ചു കൊണ്ട് ചോദിച്ചു.
“അടിപൊളിയായിട്ടുണ്ട് ഗോള്‍ഡേച്ചി. എനിക്കിത് ഇപ്പോഴേ തിന്നാൻ കൊതിയായി തുടങ്ങി.” വീണ്ടും കുറച് കറി സ്പൂണിൽ കോരി ഊതി കുടിച്ചിട്ട് ഞാൻ കൊതിയോടെ നാക്ക് നുണഞ്ഞു.
“കൊതിയൻ.” മിസ്സും ടീച്ചറും ഒരുമിച്ച് പറഞ്ഞിട്ട് ചിരിച്ചു. മിസ്സിന്റെ മുഖത്ത് വല്ലാതെ സന്തോഷവും, ഒരു തൃപ്തിയും പടർന്നു കേറി വരുന്നത് ഞാൻ കണ്ടു.
ഞാൻ പിന്നെ കൊതിയോടെ മറ്റെ ചട്ടിയിൽ റെഡിയാക്കി വച്ചിരുന്ന പാവക്ക കൂട്ടും കുറച് സ്പൂണിൽ കോരി കഴിച്ചിട്ട് ടീച്ചറെ വിടര്‍ന്ന കണ്ണുകളോടെ നോക്കി.
“ഹോ, ഇതും അടിപൊളി. എത്ര ദിവസമായി നിങ്ങടെ രുചിയുള്ള ആഹാരം കഴിച്ചിട്ട്…!!” ഞാൻ സന്തോഷത്തോടെ ചിരിച്ചു. ഉടനെ ടീച്ചറിന്റെ കണ്ണുകളിലും സന്തോഷം കത്തി കേറി. മിസ്സിന്റെ കണ്ണുകളിൽ അസൂയയും.
